Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 83

അധ്യായങ്ങൾ

ഇസ്രായേലിൻെറ വൈരികളെ നശിപ്പിക്കണമേ!

1
ദൈവമേ, മൗനമായിരിക്കരുതേ!
ദൈവമേ, നിശ്ചലനും നിശ്ശബ്ദനുമായിരിക്കരുതേ!
2ഇതാ, അങ്ങയുടെ ശത്രുക്കൾ ഇളകി മറിയുന്നു;
അങ്ങയുടെ വൈരികൾ തലപൊക്കിയിരിക്കുന്നു.
3അവർ അങ്ങയുടെ ജനത്തിനെതിരേകെണിയൊരുക്കുന്നു;
അങ്ങു പരിപാലിക്കുന്നവർക്കെതിരേഗൂഢാലോചന നടത്തുന്നു.
4വരുവിൻ, ഈ ജനത മുഴുവനെയും നമുക്കു തുടച്ചുമാറ്റാം;
ഇസ്രായേൽ എന്ന നാമം മേലിൽ ആരുംഓർമിക്കാതിരിക്കട്ടെ എന്ന് അവർ പറയുന്നു.
5അതേ, അവർ ഏകമനസ്സോടെ ദുരാലോചന നടത്തുന്നു;
അങ്ങേക്കെതിരേ അവർ സഖ്യമുണ്ടാക്കുന്നു.
6ഏദോം, ഇസ്മായേല്യർ, മൊവാബ്, ഹഗ്രിയർ,
7ഗേബൽ, അമ്മോൻ, അമലെക്, ടയിർനിവാസികളടക്കം ഫിലിസ്ത്യർ എന്നിവർഒത്തുചേർന്നു.
8ലോത്തിൻെറ മക്കളുടെ സുശക്തകരമായ അസ്സീറിയായും അവരോടു ചേർന്നു.
9മേദിയാക്കാരോടു ചെയ്തതുപോലെ അവരോടും ചെയ്യണമേ!
കിഷോൺനദിയിൽവച്ചു സിസേറയോടുംയാബിനോടും ചെയ്തതുപോലെ തന്നെ.
10അവരെ എൻദോറിൽവച്ചു നശിപ്പിച്ചല്ലോ,
അവർ മണ്ണിനു വളമായിത്തീർന്നു.
11അവരുടെ കുലീനരെ ഓറെബ്, സേബ്
എന്നിവരെപ്പോലെയും അവരുടെ പ്രഭുക്കൻമാരെ
സേബാ, സൽമുന്നാ എന്നിവരെപ്പോലെയും ആക്കണമേ!
12ദൈവത്തിന്റെ മേച്ചിൽപുറങ്ങൾ നമുക്കു
കൈയടക്കാം എന്ന് അവർ പറഞ്ഞു.
13എന്റെ ദൈവമേ,അവരെ ചുഴലിക്കാറ്റിൽ പറക്കുന്ന പൊടിപോലെയും കാറ്റത്തു പാറുന്ന പതിരുപോലെയും ആക്കണമേ!
14അഗ്നി വനത്തെ വിഴുങ്ങുന്നതുപോലെയും
തീജ്വാലകൾ മലകളെ ദഹിപ്പിക്കുന്നതു പോലെയും
15അങ്ങയുടെ കൊടുങ്കാററുകൊണ്ട് അവരെ പിന്തുടരണമേ! അങ്ങയുടെ ചുഴലിക്കാറ്റുകൊണ്ട് അവരെ പരിഭ്രമിപ്പിക്കണമേ!
16അവർ അങ്ങയുടെ നാമം അനേ്വഷിക്കുന്നതിനുവേണ്ടി അവരുടെ മുഖം ലജ്ജകൊണ്ടു മൂടണമേ!
17അവർ എന്നേക്കും ലജ്ജിച്ചു പരിഭ്രമിക്കുകയും
അപമാനിതരായി നശിക്കുകയും ചെയ്യട്ടെ!
18കർത്താവ് എന്ന നാമം വഹിക്കുന്ന അങ്ങു മാത്രമാണു ഭൂമി മുഴുവനെയും ഭരിക്കുന്ന അത്യുന്നതൻ എന്ന് അവർ അറിയട്ടെ!
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്