Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 88

അധ്യായങ്ങൾ

പരിത്യക്തൻെറ വിലാപം

1കർത്താവേ, പകൽ മുഴുവൻ ഞാൻ സഹായത്തിനപേക്ഷിക്കുന്നു;
രാത്രിയിൽ അങ്ങയുടെ സന്നിധിയിൽനിലവിളിക്കുന്നു.
2എന്റെ പ്രാർഥന അങ്ങയുടെ മുൻപിൽഎത്തുമാറാകട്ടെ! എന്റെ നിലവിളിക്കു ചെവിചായിക്കണമേ!
3എന്റെ ആത്മാവു ദുഃഖപൂർണമാണ്;
എന്റെ ജീവൻ പാതാളത്തിന്റെ വക്കിലെത്തിയിരിക്കുന്നു.
4പാതാളത്തിൽ പതിക്കാൻ പോകുന്നവരുടെ കൂട്ടത്തിൽ ഞാൻ എണ്ണപ്പെട്ടിരിക്കുന്നു;
എന്റെ ശക്തി ചോർന്നുപോയി.
5മരിച്ചവരുടെയിടയിൽ പരിത്യജിക്കപ്പെട്ടവനെപ്പോലെയും ശവകുടീരത്തിൽ കിടക്കുന്ന വധിക്കപ്പെട്ടവരെപ്പോലെയും,
അങ്ങ് ഇനി ഒരിക്കലും ഓർക്കാത്തവരെപ്പോലെയും ഞാൻ അങ്ങിൽനിന്നുവിച്ഛേദിക്കപ്പെട്ടിരിക്കുന്നു.
6അങ്ങ് എന്നെ പാതാളത്തിന്റെ അടിത്തട്ടിൽ,
അന്ധകാരപൂർണവും അഗാധവുമായതലത്തിൽ, ഉപേക്ഷിച്ചിരിക്കുന്നു.
7അങ്ങയുടെ ക്രോധം എന്നെ ഞെരുക്കുന്നു;
അങ്ങയുടെ തിരമാലകൾ എന്നെ മൂടുന്നു.
8കൂട്ടുകാർ എന്നെ വിട്ടകലാൻ അങ്ങ് ഇടയാക്കി,
അവർക്ക് എന്നെ ബീഭത്സ വസ്തുവാക്കി;
രക്ഷപെടാൻ ആവാത്തവിധം അങ്ങ് എന്നെതടവിലാക്കി.
9ദുഃഖംകൊണ്ട് എന്റെ കണ്ണു മങ്ങിപ്പോകുന്നു;
കർത്താവേ, എന്നും ഞാൻ അങ്ങയെവിളിച്ചപേക്ഷിക്കുന്നു; ഞാൻ അങ്ങയുടെ സന്നിധിയിലേക്കു കൈകൾ ഉയർത്തുന്നു.
10മരിച്ചവർക്കുവേണ്ടി അങ്ങ് അദ്ഭുതംപ്രവർത്തിക്കുമോ? നിഴലുകൾ അങ്ങയെ പുകഴ്ത്താൻ ഉണർന്നെഴുന്നേൽക്കുമോ?
11ശവകുടീരത്തിൽ അങ്ങയുടെ സ്നേഹവും
വിനാശത്തിൽ അങ്ങയുടെ വിശ്വസ്തതയും പ്രഘോഷിക്കുമോ?
12അന്ധകാരത്തിൽ അങ്ങയുടെ അദ്ഭുതങ്ങളും
വിസ്മൃതിയുടെ ദേശത്ത് അങ്ങയുടെരക്ഷാകരസഹായവും അറിയപ്പെടുമോ?
13കർത്താവേ, ഞാൻ അങ്ങയോടുനിലവിളിച്ചപേക്ഷിക്കുന്നു;
പ്രഭാതത്തിൽ എന്റെ പ്രാർഥന അങ്ങയുടെ സന്നിധിയിൽ എത്തുന്നു.
14കർത്താവേ, അങ്ങ് എന്നെതള്ളിക്കളയുന്നതെന്തുകൊണ്ട്? എന്നിൽനിന്നു മുഖം മറയ്ക്കുന്നതെന്തുകൊണ്ട്?
15ചെറുപ്പം മുതൽ ഇന്നോളം ഞാൻ പീഡിതനും മരണാസന്നനുമായി, അങ്ങയുടെ ഭീകര ശിക്ഷകൾ സഹിക്കുന്നു; ഞാൻ നിസ്സഹായനാണ്.
16അങ്ങയുടെ ക്രോധം എന്റെ നേരേകവിഞ്ഞൊഴുകി; അങ്ങയുടെഭീകരാക്രമങ്ങൾ എന്നെ നശിപ്പിക്കുന്നു.
17പെരുവെള്ളംപോലെ അതു നിരന്തരം എന്നെ വലയംചെയ്യുന്നു; അവ ഒരുമിച്ച് എന്നെ പൊതിയുന്നു.
18സ്നേഹിതരെയും അയൽക്കാരെയും അങ്ങ് എന്നിൽനിന്ന് അകറ്റിയിരിക്കുന്നു; അന്ധകാരം മാത്രമാണ് എന്റെ സഹചരൻ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്