തീത്തോസ്
അധ്യായങ്ങൾ
ആമുഖം
"തിമോത്തേയോസിനുള്ള രണ്ടു ലേഖനങ്ങൾ, തീത്തോസിനുള്ള ലേഖനം എന്നിവ അജപാലകർക്കുള്ള ലേഖനങ്ങൾ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. പൗലോസ് തന്റെ പ്രേഷിതയാത്രകളിൽ സഹായികളായിരുന്നതിമോത്തേയോസിനെയും തീത്തോസിനെയും സംബോധന ചെയ്തുകൊണ്ടാണ് ലേഖനങ്ങൾ എഴുതിയിരിക്കുന്നതെങ്കിലും സഭയിലെ ഉന്നത സ്ഥാനീയരെ പൊതുവെ ഉദ്ദേശിച്ചുള്ള നിർദേശങ്ങളാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം.
പൗലോസ് അറിയിച്ച സുവിശേഷത്തിൽ നിന്ന് വ്യത്യസ്തമായ പ്രബോധനങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എതിരേ നടപടികൾ സ്വീകരിക്കാൻ തിമേത്തേയോസിനോടു ആവശ്യപ്പെടുകയാണ്, അദ്ദേഹത്തിന് എഴുതിയ ഒന്നാംലേഖനത്തിന്റെ പ്രധാന ഉദ്ദേശം ( 1, 3-30, 4,1-5). കൂടാതെ സമൂഹപ്രാർതഥന, സഭാസമ്മേളനങ്ങളിൽ സ്ത്രീകൾ പാലിക്കേണ്ട അച്ചടക്കം എന്നിവയെക്കുറിച്ചുള്ള നിർദേശങ്ങൾ (2, 1-15), മെത്രാന്മാരുടെയും ഡീക്കൻമാരുടെയും കടമകൾ (3, 1-13), വിധവകൾ, അടിമകൾ തുടങ്ങിയവർക്കുണ്ടായിരിക്കേണ്ട ഗുണങ്ങൾ ( 5, 3-6, 20) എന്നിങ്ങനെയുള്ള കാര്യങ്ങളും ഈ ലേഖനത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. തിമേത്തേയോസിനെഴുതിയരണ്ടാമത്തെ ലേഖനം പൗലോസ് റോമായിലെ കാരാഗൃഹത്തിൽനിന്ന്, തന്റെ മരണത്തിന് തൊട്ടുമുമ്പായി എഴുതിയതാവണം ( 1, 8, 16; 2, 9). സുവിശേഷ പ്രഘോഷണമാണ് കാരാഗൃഹവാസത്തിന് കാരണമായതെന്നും തനിക്ക് എന്താണു സംഭവിക്കാനിരിക്കുന്നതെന്നും പൗലോസിന് ബോധ്യമുണ്ടായിരുന്നു ( 4, 3-8; 16 - 18). അപ്പസ്തോലൻ തന്റെ ജീവിതാനുഭവങ്ങൾ തന്നെ ഉദാഹരണമായി എടുത്തുകാണിച്ചുകൊണ്ട് ( 2, 1-13) വ്യാജപ്രബോധനങ്ങൾക്കെതിരേ പോരാടാനും എതിർപ്പുകളെ ഭയപ്പെടാതെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും തിമോത്തേയോസിനെ പ്രോത്സാഹിപ്പിക്കുണ്ട്, ഈ ലേഖനത്തിൽ (3, 1-17).
ക്രേത്തേയിലെ ക്രിസ്തീയ സമൂഹത്തിന്റെ നേതാവായാണ് പൗലോസ് തീത്തോസിനെ അദ്ദേഹത്തിന് എഴുതിയ ലേഖനത്തിൽ ചിത്രീകരിക്കുന്നത് (1,5). സാഹചര്യങ്ങൾക്ക് യോജിച്ചവരും സൽഗുണ സമ്പന്നരുമായ വ്യക്തികളെ മാത്രമേ സഭയിലെ ഔദേ്യാഗിക സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കാവൂ എന്ന് അപ്പസ്തോലൻ പ്രതേ്യകം നിഷ്കർശിക്കുന്നു (1, 6-9). വ്യാജപ്രബോധകർക്കെതിരേ കർശനമായ നിലപാടു സ്വീകരിക്കാനും ( 1, 10-16) ജീവിതത്തിന്റെ വിവിധ തുറകൾക്കാവശ്യമായ പ്രായോഗിക നിർദേശങ്ങൾ നല്കാനും തീത്തോസിനെ ഉപദേശിക്കുന്നുമുണ്ട് (2,1-10). വിദേ്വഷം, വിഭാഗീയ ചിന്താഗതി തുടങ്ങിയ ഒഴിവാക്കി, സ്നേഹത്തോടും സമാധാനത്തോടുംകൂടെ വിശ്വാസികൾ ക്രിസ്തീയ കൂട്ടായ്മയിൽ കഴിയേണ്ടെതെങ്ങനെയെന്ന് അവരെ പഠിപ്പിക്കാനുള്ള ആഹ്വാനവും (3, 1- 11) ഈ ലേഖനത്തിൽ കാണാം.
"