ന്യായാധിപന്മാർ
അധ്യായങ്ങൾ
ആമുഖം
കാനാൻദേശത്തു പ്രവേശിച്ച് വാസമുറപ്പിച്ച ഇസ്രായേൽ ഗോത്രങ്ങളെ ജോഷ്വയുടെ മരണത്തിനുശേഷം സാവൂളിൻെറ മരണംവരെയുള്ള കാലഘട്ടത്തിൽ ബാഹ്യശത്രുക്കളിൽ നിന്നു രക്ഷിക്കാൻദൈവത്താൽ നിയുക്തരായവരാണ്ന്യായാധിപൻമാർ. അവർന്യായപാലകരായിട്ടല്ല,യുദ്ധവീരൻമാരായിട്ടാണ് അറിയപ്പെട്ടിരുന്നത്. ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടിൻെറ ആരംഭംമുതൽ പതിനൊന്നാം നൂറ്റാണ്ടിൻെറ അവസാനംവരെയാണ് ഇവരുടെ പ്രവർത്തനകാലം.
ജനം ദൈവത്തോട് അവിശ്വസ്തമായി വർത്തിച്ചപ്പോൾ ശത്രു പ്രബലപ്പെട്ടു. ദൈവം അവരെ ശത്രുക്കൾക്ക് ഏൽപിച്ചു കൊടുത്തു. കാനാന്യർ, മൊവാബ്യർ, അമ്മോന്യർ, മിദിയാൻകാർ, ഫിലിസ്ത്യർ എന്നിവരായിരുന്നു അവരുടെ പ്രധാന ശത്രുക്കൾ. എന്നാൽ അവർ ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്ന് അവരുടെ മധേ്യനിന്ന്ന്യായാധിപൻമാരെ ഉയർത്തി അവരെ മോചിപ്പിച്ചു.
തങ്ങളുടെ ദൈവമായ കർത്താവിനെ മറന്ന് ബാൽദേവൻമാരെയും അഷേരാപ്രതിഷ്ഠകളെയുംസേവിച്ചു കൊണ്ട് ഇസ്രായേൽ കർത്താവിൻെറ മുമ്പാകെ തിൻമചെയ്തു........... അവിടുന്ന് അവരെ മെസൊപ്പൊട്ടാമിയാരാജാവായ കുഷാൻറ ിഷാത്തായിമിൻെറ കൈകളിൽ ഏൽപിച്ചു.........ഇസ്രായേൽജനം കർത്താവിനോടു നിലവിളിച്ചു........... കേനസിൻെറ പുത്രൻ ഒത്ത്നിയേലിനെ കർത്താവ് അവർക്കു മോചകനായി നിയമിക്കുകയും അവൻ അവരെ മോചിപ്പിക്കുകയും ചെയ്തു (ന്യായാ 3, 7-9). പുസ്തകത്തിലുടനീളം കാണുന്ന രക്ഷാകരചരിത്രത്തിൻെറ മാതൃകയാണിത്.
ഒത്ത്നിയേൽ, ഏഹൂദ്, ഷംഗർ, ദബോറ-ബാറക്ക്, ഗിദയോൻ, തോല, ജായിർ, ജഫ്താ, ഇബ്സാൻ, ഏലോൻ, അബ്ദോൻ, സാംസൺ എന്നിങ്ങനെ ദൈവപ്രേരണയാൽ ഇസ്രായേലിൻെറ വിമോചകരായി വർത്തിച്ച പന്ത്രണ്ടു നേതാക്കൻമാരുടെ ചരിത്രമാണ്ന്യായാധിപൻമാരുടെ ഗ്രന്ഥം. ഇസ്രായേലിനെ നയിച്ച അവസരങ്ങളിൽ ദൈവശക്തിയാണ് അവരിൽ പ്രവർത്തിച്ചത്. സാംസൺ, ജഫ്താ, ഗിദയോൻ, ബാറക്ക്, ഏഹൂദ് എന്നിവരുടെ ചരിത്രങ്ങൾ താരതമേ്യന നീണ്ടതാണ്. സാംസൺ, ഗിദയോൻ തുടങ്ങി ഏതാനുംന്യായാധിപൻമാരുടെ കാലത്തുമാത്രമേ ഗോത്രങ്ങൾ സംഘടിതമായി ശത്രുവിനെ നേരിടേണ്ടിവന്നിട്ടുള്ളു. മറ്റുള്ളവർ പ്രധാനമായും തങ്ങളുടെതന്നെ ഗോത്രങ്ങളുടെ വിമോചകരായിരുന്നു.
ഘടന
1,1-3, 6:ജോഷ്വയുടെ കാലത്തിനുശേഷം കാനാൻ ദേശത്തിൻെറ സ്ഥിതി
3, 7-16, 31:ന്യായാധിപൻമാരുടെ ചരിത്രം
17, 1-21, 25: ദാൻ, ബഞ്ചമിൻ ഗോത്രങ്ങൾ