Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 4

അധ്യായങ്ങൾ

ദൈവത്തിൽ ആനന്ദവും സുരക്ഷിതത്വവും

1എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തിൽ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂർവം എന്റെ പ്രാർഥന കേൾക്കണമേ!
2മാനവരേ, എത്രനാൾ നിങ്ങൾ എന്റെ അഭിമാനത്തിനു ക്ഷതമേൽപിക്കും? എത്രനാൾ നിങ്ങൾ പൊള്ളവാക്കുകളിൽ രസിച്ചു വ്യാജം അനേ്വഷിക്കും?
3കർത്താവു നീതിമാൻമാരെ തനിക്കായിതിരഞ്ഞെടുത്തിരിക്കുന്നുവെന്ന്അറിഞ്ഞുകൊള്ളുവിൻ; ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾഅവിടുന്നു കേൾക്കുന്നു.
4കോപിച്ചുകൊള്ളുക, എന്നാൽ പാപം ചെയ്യരുത്; നിങ്ങൾ കിടക്കയിൽ വച്ചുധ്യാനിച്ചു മൗനമായിരിക്കുക.
5ഉചിതമായ ബലികൾ അർപ്പിക്കുകയുംകർത്താവിൽ ആശ്രയിക്കുകയും ചെയ്യുവിൻ.
6ആര് നമുക്കു നൻമ ചെയ്യും? കർത്താവേ, അങ്ങയുടെ മുഖകാന്തിഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേഎന്നു പലരും പറയാറുണ്ട്.
7ധാന്യത്തിൻെറയും വീഞ്ഞിന്റെയും സമൃദ്ധിയിൽ അവർക്കുണ്ടായതിലേറെ ആനന്ദം എന്റെ ഹൃദയത്തിൽ അങ്ങു നിക്ഷേപിച്ചിരിക്കുന്നു.
8ഞാൻ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാൽ, കർത്താവേ, അങ്ങുതന്നെയാണ് എനിക്കുസുരക്ഷിതത്വം നൽകുന്നത്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്