Menu
Malachi

മലാക്കി

അധ്യായങ്ങൾ

ആമുഖം

പ്രവാചകനും പുരോഹിതനുമായ മലാക്കി ദേവാലയപുനർനിർമാണം പൂർത്തിയായതിനുശേഷമാണ് പ്രവചനമാരംഭിക്കുന്നത് (ബി.സി. 516). നെഹെമിയാ ദേശാധിപതിയാകുന്നതിനു മുൻപായിരിക്കണം അത് (ബി.സി. 444). കൃത്യമായ കാലനിർണയം എളുപ്പമല്ല. ദേവാലയപുനർനിർമാണത്തിനുശേഷവും വരൾച്ചയ്ക്കും വിളനാശത്തിനും തുടരെത്തുടരെ ഇരയായിക്കൊണ്ടിരുന്ന ജനം ദൈവവിശ്വാസത്തിൻെറയും ദൈവസേവനത്തിൻെറയും പ്രസക്തിയെത്തന്നെ ചോദ്യംചെയ്യാൻ തുടങ്ങി. അത്തരം ചോദ്യങ്ങൾക്കുള്ള മറുപടി ആയിട്ടാണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്.

ദൈവത്തിൻെറ സ്നേഹത്തെപ്പറ്റി സംശയിക്കരുത്. അവിടുത്തെനാമം അശുദ്ധമാക്കാതെ നിർമലമായ ബലിയർപ്പിക്കുക (1,1-2,9). ദൈവത്തോട് അവിശ്വസ്തത കാട്ടുകയോ അവിടുത്തെ അസ ഹ്യപ്പെടുത്തുകയോ അരുത് (2, 10-3, 9). ദൈവത്തിങ്കലേക്കു തിരിച്ചുവരുക, അവിടുത്തെ സേവിക്കുന്നവർക്കു പ്രതിഫലം ലഭിക്കും (3, 6-4, 4). കർത്താവിൻെറ ദിനം ആഗതമാകുന്നതിനു മുൻപ് അവിടുന്ന് ഏലിയായെ വീണ്ടും അയയ്ക്കും (4, 5-6). ഇത്രയുമാണ് ആറു ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയുംവഴി ഗ്രന്ഥകാരൻ നൽകുന്ന സന്ദേശം. ജനത്തിനിടയിലെ അനീതിയും ചൂഷണവും, ജനത്തിനു നേതൃത്വം നൽകുന്നതിനു പകരം അവരെ വഴിതെറ്റിക്കുന്ന ഇടയൻമാരുടെ ഉത്തരവാദിത്വമില്ലായ്മയും പ്രവാചകൻെറ രൂക്ഷമായ വിമർശനത്തിനു പാത്രമാകുന്നുണ്ട്.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്