സങ്കീർത്തനങ്ങൾ 86
അധ്യായങ്ങൾ
നിസ്സഹായൻെറ യാചന
1കർത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ!
ഞാൻ ദരിദ്രനും നിസ്സഹായനുമാണ്.
ഞാൻ ദരിദ്രനും നിസ്സഹായനുമാണ്.
2എന്റെ ജീവനെ സംരക്ഷിക്കണമേ,ഞാൻ അങ്ങയുടെ ഭക്തനാണ്;
അങ്ങയിൽ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ!
അങ്ങാണ് എന്റെ ദൈവം.
അങ്ങയിൽ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ!
അങ്ങാണ് എന്റെ ദൈവം.
3കർത്താവേ, എന്നോടു കരുണ കാണിക്കണമേ!
ദിവസം മുഴുവനും ഞാൻ അങ്ങയെവിളിച്ചപേക്ഷിക്കുന്നു.
ദിവസം മുഴുവനും ഞാൻ അങ്ങയെവിളിച്ചപേക്ഷിക്കുന്നു.
4അങ്ങയുടെ ദാസൻെറ ആത്മാവിനെസന്തോഷിപ്പിക്കണമേ!
കർത്താവേ, ഞാൻ അങ്ങയിലേക്ക്എൻെറ മനസ്സിനെ ഉയർത്തുന്നു.
കർത്താവേ, ഞാൻ അങ്ങയിലേക്ക്എൻെറ മനസ്സിനെ ഉയർത്തുന്നു.
5കർത്താവേ, അങ്ങു നല്ലവനുംക്ഷമാശീലനുമാണ്;
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട്അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു.
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട്അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു.
6കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ!
എന്റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ!
എന്റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ!
7അനർഥകാലത്തു ഞാൻ അങ്ങയെവിളിക്കുന്നു;
അങ്ങ് എനിക്ക് ഉത്തരമരുളുന്നു.
അങ്ങ് എനിക്ക് ഉത്തരമരുളുന്നു.
8കർത്താവേ, ദേവൻമാരിൽ അങ്ങേക്കുതുല്യനായി ആരുമില്ല;
അങ്ങേപ്രവൃത്തികൾക്കുതുല്യമായി മറ്റൊന്നില്ല.
അങ്ങേപ്രവൃത്തികൾക്കുതുല്യമായി മറ്റൊന്നില്ല.
9കർത്താവേ, അങ്ങു സൃഷ്ടിച്ച ജനതകൾവന്ന് അങ്ങയെ കുമ്പിട്ട്ആരാധിക്കും;
അവർ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും.
അവർ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും.
10എന്തെന്നാൽ, അങ്ങു വലിയവനാണ്.
വിസ്മയകരമായ കാര്യങ്ങൾഅങ്ങു നിർവഹിക്കുന്നു;
അങ്ങുമാത്രമാണു ദൈവം.
വിസ്മയകരമായ കാര്യങ്ങൾഅങ്ങു നിർവഹിക്കുന്നു;
അങ്ങുമാത്രമാണു ദൈവം.
11കർത്താവേ, ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ!
അങ്ങയുടെ നാമത്തെ ഭയപ്പെടാൻ
എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ!
അങ്ങയുടെ നാമത്തെ ഭയപ്പെടാൻ
എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ!
12എന്റെ ദൈവമായ കർത്താവേ,
പൂർണഹൃദയത്തോടെ ഞാൻ അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമത്തെ ഞാൻ എന്നും മഹത്വപ്പെടുത്തും
പൂർണഹൃദയത്തോടെ ഞാൻ അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമത്തെ ഞാൻ എന്നും മഹത്വപ്പെടുത്തും
13എന്നോട് അങ്ങു കാണിക്കുന്നകാരുണ്യം വലുതാണ്;
പാതാളത്തിന്റെ ആഴത്തിൽനിന്ന് അവിടുന്ന് എന്റെ പ്രാണനെ രക്ഷിച്ചു.
പാതാളത്തിന്റെ ആഴത്തിൽനിന്ന് അവിടുന്ന് എന്റെ പ്രാണനെ രക്ഷിച്ചു.
14ദൈവമേ, അഹങ്കാരികൾ എന്നെ എതിർക്കുന്നു;
കഠോരഹൃദയർ എന്റെ ജീവനെ വേട്ടയാടുന്നു;
അവർക്ക് അങ്ങയെപ്പറ്റി വിചാരമില്ല.
കഠോരഹൃദയർ എന്റെ ജീവനെ വേട്ടയാടുന്നു;
അവർക്ക് അങ്ങയെപ്പറ്റി വിചാരമില്ല.
15എന്നാൽ കർത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്;
അങ്ങു ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തനുമാണ്.
അങ്ങു ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തനുമാണ്.
16എന്നിലേക്ക് ആർദ്രതയോടെ തിരിയണമേ!
ഈ ദാസന് അങ്ങയുടെ ശക്തി നൽകണമേ!
ഈ ദാസന് അങ്ങയുടെ ശക്തി നൽകണമേ!
17അങ്ങയുടെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ! അങ്ങയുടെ കൃപാകടാക്ഷത്തിൻെറ അടയാളം കാണിക്കണമേ!
എന്നെ വെറുക്കുന്നവർ അതു കണ്ടുലജ്ജിതരാകട്ടെ!
കർത്താവേ, അങ്ങ് എന്നെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
എന്നെ വെറുക്കുന്നവർ അതു കണ്ടുലജ്ജിതരാകട്ടെ!
കർത്താവേ, അങ്ങ് എന്നെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.