യോനാ
അധ്യായങ്ങൾ
ആമുഖം
യോനായുടെ പ്രവചനത്തെക്കാൾ യോനായെപ്പറ്റിയുള്ള ഒരു കഥയാണ് ഈ ഗ്രന്ഥം. 2 രാജാ 14, 25-ൽ പ്രത്യക്ഷപ്പെടുന്ന യോനാ നിനെവേയിൽ പോയി പ്രവചിച്ചതായി ചരിത്രപരമായ തെളിവൊന്നും ഇല്ല. പ്രബോധനാത്മകമായ ഈ കഥ ബി.സി. അഞ്ചാം നൂറ്റാണ്ടിനുശേഷം വിരചിതമായി എന്നു കരുതപ്പെടുന്നു.
ദൈവത്തിൻെറ സന്ദേശം ലഭിച്ച പ്രവാചകൻ അതിനു വഴങ്ങാതെ ഒളിച്ചോടാൻ നടത്തുന്ന വിഫലശ്രമമാണ് ആദ്യഭാഗം. (1, 1-2, 10). കർത്താവ് വീണ്ടും ആവശ്യപ്പെട്ടതനുസരിച്ച് യോനാ നിനെവേയിൽ എത്തി പ്രസംഗിക്കുന്നു. അവരുടെ പശ്ചാത്താപം കണ്ടു മനസ്സലിഞ്ഞ് കർത്താവ് ശിക്ഷ വേണ്ടെന്നു നിശ്ചയിക്കുന്നു (3, 1-10). ഇതിൽ നീരസം തോന്നിയ പ്രവാചകനെ കർത്താവ് ഒരു പാഠം പഠിപ്പിക്കുന്നതായി അവസാനഭാഗത്തു കാണുന്നു (4, 1-11).
രക്ഷ തങ്ങളുടെ മാത്രം അവകാശമാണെന്നു ധരിച്ചുവച്ചിരുന്ന ഇസ്രായേലിൻെറ ഇടുങ്ങിയ ചിന്താഗതിക്കുള്ള മറുപടിയാണ് ഈ ഗ്രന്ഥത്തിൽ കാണുന്നത്. ദൈവത്തിൻെറ കാരുണ്യത്തിന് അതിരുകളില്ല. ഇസ്രായേലിനെപ്പോലെ തന്നെ ജനതകളും അവിടുത്തെ മക്കളാണ്. എല്ലാവരും രക്ഷപെടണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.