സങ്കീർത്തനങ്ങൾ 124
അധ്യായങ്ങൾ
കർത്താവിൻെറ നാമം നമ്മുടെ രക്ഷ
1
ഇസ്രായേൽ പറയട്ടെ, കർത്താവുനമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ,
ഇസ്രായേൽ പറയട്ടെ, കർത്താവുനമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ,
2ജനങ്ങൾ നമുക്കെതിരേ ഉയർന്നപ്പോൾ,
കർത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കിൽ,
കർത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കിൽ,
3അവരുടെ കോപം നമുക്കെതിരേ ജ്വലിച്ചപ്പോൾ,
അവർ നമ്മെ ജീവനോടെവിഴുങ്ങിക്കളയുമായിരുന്നു.
അവർ നമ്മെ ജീവനോടെവിഴുങ്ങിക്കളയുമായിരുന്നു.
4ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു;
മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു.
മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു.
5ആർത്തിരമ്പുന്ന പ്രവാഹം നമ്മുടെമേൽകവിഞ്ഞൊഴുകുമായിരുന്നു.
6നമ്മെ അവരുടെ പല്ലിന്ഇരയായിക്കൊടുക്കാതിരുന്ന കർത്താവു വാഴ്ത്തപ്പെടട്ടെ!
7വേടന്റെ കെണിയിൽനിന്നുപക്ഷിയെന്നപോലെ നമ്മൾ രക്ഷപെട്ടു;
കെണി തകർന്നു നാം രക്ഷപെട്ടു.
കെണി തകർന്നു നാം രക്ഷപെട്ടു.
8ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിന്റെ നാമത്തിലാണു നമ്മുടെ ആശ്രയം.