സങ്കീർത്തനങ്ങൾ 40
അധ്യായങ്ങൾ
ദൈവമേ, വൈകരുതേ!
1
ഞാൻ ക്ഷമാപൂർവം കർത്താവിനെകാത്തിരുന്നു;
അവിടുന്നു ചെവി ചായിച്ച്എൻെറ നിലവിളി കേട്ടു.
ഞാൻ ക്ഷമാപൂർവം കർത്താവിനെകാത്തിരുന്നു;
അവിടുന്നു ചെവി ചായിച്ച്എൻെറ നിലവിളി കേട്ടു.
2ഭീകരമായ ഗർത്തത്തിൽനിന്നുംകുഴഞ്ഞചേറ്റിൽനിന്നുംഅവിടുന്ന് എന്നെ കരകയറ്റി;
എന്റെ പാദങ്ങൾ പാറയിൽ ഉറപ്പിച്ചു,
കാൽവയ്പുകൾ സുരക്ഷിതമാക്കി.
എന്റെ പാദങ്ങൾ പാറയിൽ ഉറപ്പിച്ചു,
കാൽവയ്പുകൾ സുരക്ഷിതമാക്കി.
3അവിടുന്ന് ഒരു പുതിയ ഗാനംഎൻെറ അധരങ്ങളിൽ നിക്ഷേപിച്ചു,
നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗീതം.
പലരും കണ്ടു ഭയപ്പെടുകയുംകർത്താവിൽ ശരണംവയ്ക്കുകയും ചെയ്യും.
നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗീതം.
പലരും കണ്ടു ഭയപ്പെടുകയുംകർത്താവിൽ ശരണംവയ്ക്കുകയും ചെയ്യും.
4കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ;
വഴിതെറ്റി വ്യാജദേവൻമാരെ അനുഗമിക്കുന്ന അഹങ്കാരികളിലേക്ക് അവൻ തിരിയുന്നില്ല.
വഴിതെറ്റി വ്യാജദേവൻമാരെ അനുഗമിക്കുന്ന അഹങ്കാരികളിലേക്ക് അവൻ തിരിയുന്നില്ല.
5ദൈവമായ അങ്ങ് എത്ര അദ്ഭുതങ്ങൾഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു!
ഞങ്ങളുടെ കാര്യത്തിൽ അങ്ങ് എത്രശ്രദ്ധാലുവായിരുന്നു!
അങ്ങേക്കു തുല്യനായി ആരുമില്ല.
ഞാൻ അവയെ വിവരിക്കാനുംപ്രഘോഷിക്കാനും തുനിഞ്ഞാൽ,
അവ അസംഖ്യമാണല്ലോ.
ഞങ്ങളുടെ കാര്യത്തിൽ അങ്ങ് എത്രശ്രദ്ധാലുവായിരുന്നു!
അങ്ങേക്കു തുല്യനായി ആരുമില്ല.
ഞാൻ അവയെ വിവരിക്കാനുംപ്രഘോഷിക്കാനും തുനിഞ്ഞാൽ,
അവ അസംഖ്യമാണല്ലോ.
6ബലികളും കാഴ്ചകളുംഅവിടുന്ന് ആഗ്രഹിക്കുന്നില്ല;
എന്നാൽ, അവിടുന്ന് എന്റെ കാതുകൾ തുറന്നുതന്നു.
ദഹനബലിയും പാപപരിഹാരബലിയുംഅവിടുന്ന് ആവശ്യപ്പെട്ടില്ല.
എന്നാൽ, അവിടുന്ന് എന്റെ കാതുകൾ തുറന്നുതന്നു.
ദഹനബലിയും പാപപരിഹാരബലിയുംഅവിടുന്ന് ആവശ്യപ്പെട്ടില്ല.
7അപ്പോൾ ഞാൻ പറഞ്ഞു: ഇതാ ഞാൻ വരുന്നു;
പുസ്തകച്ചുരുളിൽ എന്നെപ്പറ്റിഎഴുതിയിട്ടുണ്ട്.
പുസ്തകച്ചുരുളിൽ എന്നെപ്പറ്റിഎഴുതിയിട്ടുണ്ട്.
8എന്റെ ദൈവമേ, അങ്ങയുടെ ഹിതംനിറവേറ്റുകയാണ് എന്റെ സന്തോഷം,
അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്.
അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്.
9ഞാൻ മഹാസഭയിൽ വിമോചനത്തിന്റെ
സന്തോഷവാർത്ത അറിയിച്ചു;
കർത്താവേ, അങ്ങേക്കറിയാവുന്നതുപോലെ
ഞാൻ എന്റെ അധരങ്ങളെഅടക്കിനിർത്തിയില്ല.
സന്തോഷവാർത്ത അറിയിച്ചു;
കർത്താവേ, അങ്ങേക്കറിയാവുന്നതുപോലെ
ഞാൻ എന്റെ അധരങ്ങളെഅടക്കിനിർത്തിയില്ല.
10അവിടുത്തെ രക്ഷാകരമായ സഹായത്തെ ഞാൻ ഹൃദയത്തിൽ ഒളിച്ചുവച്ചിട്ടില്ല;
അങ്ങയുടെ വിശ്വസ്തതയെയുംരക്ഷയെയും പറ്റി ഞാൻ സംസാരിച്ചു;
അവിടുത്തെ കാരുണ്യവും വിശ്വസ്തതയും മഹാസഭയിൽ ഞാൻ മറച്ചുവച്ചില്ല.
അങ്ങയുടെ വിശ്വസ്തതയെയുംരക്ഷയെയും പറ്റി ഞാൻ സംസാരിച്ചു;
അവിടുത്തെ കാരുണ്യവും വിശ്വസ്തതയും മഹാസഭയിൽ ഞാൻ മറച്ചുവച്ചില്ല.
11കർത്താവേ, അങ്ങയുടെ കാരുണ്യംഎന്നിൽനിന്നു പിൻവലിക്കരുതേ!
അവിടുത്തെ സ്നേഹവും വിശ്വസ്തതയും എന്നെ സംരക്ഷിക്കട്ടെ!
അവിടുത്തെ സ്നേഹവും വിശ്വസ്തതയും എന്നെ സംരക്ഷിക്കട്ടെ!
12എണ്ണമറ്റ അനർഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു;
എന്റെ കാഴ്ച നഷ്ടപ്പെടത്തക്കവിധംഎൻെറ ദുഷ്കൃത്യങ്ങൾ എന്നെ പൊതിഞ്ഞു;
അവ എന്റെ തലമുടിയിഴകളെക്കാൾ അധികമാണ്;
എനിക്കു ധൈര്യം നഷ്ടപ്പെടുന്നു.
എന്റെ കാഴ്ച നഷ്ടപ്പെടത്തക്കവിധംഎൻെറ ദുഷ്കൃത്യങ്ങൾ എന്നെ പൊതിഞ്ഞു;
അവ എന്റെ തലമുടിയിഴകളെക്കാൾ അധികമാണ്;
എനിക്കു ധൈര്യം നഷ്ടപ്പെടുന്നു.
13കർത്താവേ, എന്നെ മോചിപ്പിക്കാൻകനിവുണ്ടാകണമേ!
കർത്താവേ, എന്നെ സഹായിക്കാൻ വേഗം വരണമേ!
കർത്താവേ, എന്നെ സഹായിക്കാൻ വേഗം വരണമേ!
14എന്റെ ജീവൻ അപഹരിക്കാൻ ശ്രമിക്കുന്നവർ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ!
എനിക്കു ദ്രോഹം ആഗ്രഹിക്കുന്നവർഅപമാനിതരായി പിന്തിരിയട്ടെ!
എനിക്കു ദ്രോഹം ആഗ്രഹിക്കുന്നവർഅപമാനിതരായി പിന്തിരിയട്ടെ!
15ഹാ! ഹാ! എന്ന് എന്നെപരിഹസിച്ചു പറയുന്നവർലജ്ജകൊണ്ടു സ്തബ്ധരാകട്ടെ!
16അങ്ങയെ അനേ്വഷിക്കുന്നവർഅങ്ങയിൽ സന്തോഷിച്ചുല്ലസിക്കട്ടെ!
അങ്ങയുടെ രക്ഷയെ സ്നേഹിക്കുന്നവർകർത്താവു വലിയവനാണെന്നു നിരന്തരം ഉദ്ഘോഷിക്കട്ടെ!
അങ്ങയുടെ രക്ഷയെ സ്നേഹിക്കുന്നവർകർത്താവു വലിയവനാണെന്നു നിരന്തരം ഉദ്ഘോഷിക്കട്ടെ!
17ഞാൻ ദരിദ്രനും പാവപ്പെട്ടവനുമാണ്; എങ്കിലും കർത്താവിന്എന്നെപ്പറ്റി കരുതലുണ്ട്;
അങ്ങ് എന്റെ സഹായകനും വിമോചകനുമാണ്;
എന്റെ ദൈവമേ, വൈകരുതേ!
അങ്ങ് എന്റെ സഹായകനും വിമോചകനുമാണ്;
എന്റെ ദൈവമേ, വൈകരുതേ!