സങ്കീർത്തനങ്ങൾ 148
അധ്യായങ്ങൾ
ആകാശവും ഭൂമിയും കർത്താവിനെ സ്തുതിക്കട്ടെ
1കത്താവിനെ സ്തുതിക്കുവിൻ;
ആകാശത്തുനിന്നു കർത്താവിനെസ്തുതിക്കുവിൻ. ഉന്നതങ്ങളിൽഅവിടുത്തെ സ്തുതിക്കുവിൻ.
ആകാശത്തുനിന്നു കർത്താവിനെസ്തുതിക്കുവിൻ. ഉന്നതങ്ങളിൽഅവിടുത്തെ സ്തുതിക്കുവിൻ.
2കർത്താവിന്റെ ദൂതൻമാരേ, അവിടുത്തെ സ്തുതിക്കുവിൻ; കർത്താവിന്റെ സൈന്യങ്ങളെ, അവിടുത്തെ സ്തുതിക്കുവിൻ. സൂര്യചന്ദ്രൻമാരേ, അവിടുത്തെ സ്തുതിക്കുവിൻ;
3മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ,അവിടുത്തെ സ്തുതിക്കുവിൻ.
ഉന്നതവാനിടമേ, കർത്താവിനെ സ്തുതിക്കുവിൻ;
ഉന്നതവാനിടമേ, കർത്താവിനെ സ്തുതിക്കുവിൻ;
4ആകാശത്തിനുമേലുള്ള ജലസഞ്ചയമേ,അവിടുത്തെ സ്തുതിക്കുവിൻ.
5അവ കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ;
എന്തെന്നാൽ, അവിടുന്നു കൽപിച്ചു,അവ സൃഷ്ടിക്കപ്പെട്ടു.
എന്തെന്നാൽ, അവിടുന്നു കൽപിച്ചു,അവ സൃഷ്ടിക്കപ്പെട്ടു.
6അവയെ അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കി;
അലംഘനീയമായ അതിർത്തികൾഅവിടുന്ന് അവയ്ക്കു നിശ്ചയിച്ചു.
അലംഘനീയമായ അതിർത്തികൾഅവിടുന്ന് അവയ്ക്കു നിശ്ചയിച്ചു.
7ഭൂമിയിൽനിന്നു കർത്താവിനെസ്തുതിക്കുവിൻ;
കടലിലെ ഭീകരജീവികളേ, അഗാധങ്ങളേ,കർത്താവിനെ സ്തുതിക്കുവിൻ.
കടലിലെ ഭീകരജീവികളേ, അഗാധങ്ങളേ,കർത്താവിനെ സ്തുതിക്കുവിൻ.
8അഗ്നിയും കൻമഴയും മഞ്ഞും,പൊടിമഞ്ഞും, അവിടുത്തെ കൽപന അനുസരിക്കുന്ന കൊടുങ്കാറ്റും കർത്താവിനെ സ്തുതിക്കട്ടെ!
9പർവതങ്ങളും മലകളുംഫലവൃക്ഷങ്ങളും ദേവദാരുക്കളും
10വന്യമൃഗങ്ങളും കന്നുകാലികളുംഇഴജന്തുക്കളും പറവകളും,
11ഭൂമിയിലെ രാജാക്കൻമാരും ജനതകളുംപ്രഭുക്കൻമാരും ഭരണാധികാരികളും,
12യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും,
13കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ!
അവിടുത്തെനാമം മാത്രമാണു സമുന്നതം;
അവിടുത്തെ മഹത്വം ഭൂമിയെയുംആകാശത്തെയുംകാൾ ഉന്നതമാണ്.
അവിടുത്തെനാമം മാത്രമാണു സമുന്നതം;
അവിടുത്തെ മഹത്വം ഭൂമിയെയുംആകാശത്തെയുംകാൾ ഉന്നതമാണ്.
14അവിടുന്നു തൻെറ ജനത്തിനുവേണ്ടിഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു; തന്നോടു ചേർന്നുനിൽക്കുന്ന
ഇസ്രായേൽ ജനത്തിന്റെ മഹത്വംതന്നെ.
കർത്താവിനെ സ്തുതിക്കുവിൻ.
ഇസ്രായേൽ ജനത്തിന്റെ മഹത്വംതന്നെ.
കർത്താവിനെ സ്തുതിക്കുവിൻ.