സങ്കീർത്തനങ്ങൾ 38
അധ്യായങ്ങൾ
രോഗിയുടെ രോദനം
1
കർത്താവേ, അങ്ങയുടെ കോപത്തിൽഎന്നെ ശാസിക്കരുതേ!
അങ്ങയുടെ ക്രോധത്തിൽ എന്നെശിക്ഷിക്കരുതേ!
കർത്താവേ, അങ്ങയുടെ കോപത്തിൽഎന്നെ ശാസിക്കരുതേ!
അങ്ങയുടെ ക്രോധത്തിൽ എന്നെശിക്ഷിക്കരുതേ!
2അങ്ങയുടെ അസ്ത്രങ്ങൾ എന്നിൽആഞ്ഞുതറച്ചിരിക്കുന്നു;
അങ്ങയുടെ കരം എന്റെ മേൽ പതിച്ചിരിക്കുന്നു.
അങ്ങയുടെ കരം എന്റെ മേൽ പതിച്ചിരിക്കുന്നു.
3അങ്ങയുടെ രോഷംമൂലം എന്റെ ശരീരത്തിൽ സ്വസ്ഥതയില്ല;
എന്റെ പാപം നിമിത്തം എന്റെ അസ്ഥികളിൽ ആരോഗ്യവുമില്ല.
എന്റെ പാപം നിമിത്തം എന്റെ അസ്ഥികളിൽ ആരോഗ്യവുമില്ല.
4എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കു മുകളിൽ ഉയർന്നിരിക്കുന്നു;
അത് എനിക്കു താങ്ങാനാവാത്തചുമടായിരിക്കുന്നു.
അത് എനിക്കു താങ്ങാനാവാത്തചുമടായിരിക്കുന്നു.
5എന്റെ ഭോഷത്തംമൂലം എന്റെ വ്രണങ്ങൾ അഴുകിനാറുന്നു.
6ഞാൻ കുനിഞ്ഞു നിലംപറ്റി; ദിവസം മുഴുവൻ ഞാൻ വിലപിച്ചു കഴിയുന്നു.
7എന്റെ അരക്കെട്ടു ജ്വരംകൊണ്ടു പൊള്ളുന്നു;
എന്റെ ശരീരത്തിനു തീരെ സൗഖ്യമില്ല.
എന്റെ ശരീരത്തിനു തീരെ സൗഖ്യമില്ല.
8ഞാൻ തീർത്തും ക്ഷീണിച്ചു തകർന്നിരിക്കുന്നു;
ഹൃദയക്ഷോഭം നിമിത്തം ഞാൻ നെടുവീർപ്പിടുന്നു.
ഹൃദയക്ഷോഭം നിമിത്തം ഞാൻ നെടുവീർപ്പിടുന്നു.
9കർത്താവേ, എന്റെ ആഗ്രഹങ്ങൾഅങ്ങേക്കറിയാമല്ലോ;
എന്റെ തേങ്ങൽ അങ്ങേക്ക് അജ്ഞാതമല്ല.
എന്റെ തേങ്ങൽ അങ്ങേക്ക് അജ്ഞാതമല്ല.
10എന്റെ ഹൃദയം തുടിക്കുന്നു;എന്റെ ശക്തി ക്ഷയിക്കുന്നു;
കണ്ണുകളുടെ പ്രകാശവും എനിക്കുനഷ്ടപ്പെട്ടിരിക്കുന്നു.
കണ്ണുകളുടെ പ്രകാശവും എനിക്കുനഷ്ടപ്പെട്ടിരിക്കുന്നു.
11എന്റെ സുഹൃത്തുക്കളും കൂട്ടുകാരുംമഹാമാരി നിമിത്തം എന്നിൽനിന്ന്അകന്നുനിൽക്കുന്നു;ഉറ്റവർ അകന്നുമാറുന്നു.
12എന്റെ ജീവനെ വേട്ടയാടുന്നവർകെണികളൊരുക്കുന്നു;
എന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ വിനാശത്തെപ്പറ്റി സംസാരിക്കുന്നു;
അവർ ദിവസം മുഴുവനും വഞ്ചന നിനയ്ക്കുന്നു.
എന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ വിനാശത്തെപ്പറ്റി സംസാരിക്കുന്നു;
അവർ ദിവസം മുഴുവനും വഞ്ചന നിനയ്ക്കുന്നു.
13ഞാൻ ബധിരനെപ്പോലെയാണ്,ഒന്നും കേൾക്കുന്നില്ല;
വായ് തുറക്കാത്ത മൂകനെപ്പോലെയാണു ഞാൻ.
വായ് തുറക്കാത്ത മൂകനെപ്പോലെയാണു ഞാൻ.
14ചെവികേൾക്കാത്തവനെപ്പോലെയാണു ഞാൻ;
ഞാൻ ഒരു മറുപടിയും പറയുന്നില്ല.
ഞാൻ ഒരു മറുപടിയും പറയുന്നില്ല.
15കർത്താവേ, അങ്ങേക്കുവേണ്ടിയാണുഞാൻ കാത്തിരിക്കുന്നത്;
എന്റെ ദൈവമായ കർത്താവേ,അങ്ങാണ് എനിക്ക് ഉത്തരമരുളേണ്ടത്.
എന്റെ ദൈവമായ കർത്താവേ,അങ്ങാണ് എനിക്ക് ഉത്തരമരുളേണ്ടത്.
16ഇതാണ് എന്റെ പ്രാർഥന:
എന്റെ കാൽ വഴുതുമ്പോൾ അഹങ്കരിക്കുന്നവർ
എന്നെപ്രതി സന്തോഷിക്കാൻ ഇടയാക്കരുതേ!
എന്റെ കാൽ വഴുതുമ്പോൾ അഹങ്കരിക്കുന്നവർ
എന്നെപ്രതി സന്തോഷിക്കാൻ ഇടയാക്കരുതേ!
17ഇതാ, ഞാൻ വീഴാറായിരിക്കുന്നു,
വേദന എന്നെ വിട്ടുപിരിയുന്നില്ല.
വേദന എന്നെ വിട്ടുപിരിയുന്നില്ല.
18ഞാൻ എന്റെ അകൃത്യങ്ങൾ ഏറ്റുപറയുന്നു;
എന്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു.
എന്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു.
19അകാരണമായി എന്റെ ശത്രുക്കളായിത്തീർന്നവർ ശക്തരാണ്;
അന്യായമായി എന്നെ വെറുക്കുന്നവർഅനേകരത്രേ.
അന്യായമായി എന്നെ വെറുക്കുന്നവർഅനേകരത്രേ.
20നൻമയ്ക്കു പ്രതിഫലമായിഅവർ എന്നോടു തിൻമ ചെയ്യുന്നു;
ഞാൻ നൻമ ചെയ്യുന്നതുകൊണ്ടാണ്അവർ എന്റെ വിരോധികളായത്.
ഞാൻ നൻമ ചെയ്യുന്നതുകൊണ്ടാണ്അവർ എന്റെ വിരോധികളായത്.
21കർത്താവേ, എന്നെ കൈവിടരുതേ!
എന്റെ ദൈവമേ, എന്നിൽനിന്ന്അകന്നിരിക്കരുതേ!
എന്റെ ദൈവമേ, എന്നിൽനിന്ന്അകന്നിരിക്കരുതേ!
22എന്റെ രക്ഷയായ കർത്താവേ,എന്നെ സഹായിക്കാൻ വേഗം വരണമേ!