Menu
Ezra

എസ്രാ

അധ്യായങ്ങൾ

ആമുഖം

ദിനവൃത്താന്തഗ്രന്ഥങ്ങളിലെ ചരിത്രത്തിൻെറ തുടർച്ചയാണ് എസ്രാ - നെഹെമിയാ. ബി.സി. 538 -ൽ ബാബിലോൺ സാമ്രാജ്യം പേർഷ്യാക്കാർക്കു കീഴടങ്ങി. പ്രവാസികളായ യഹൂദർക്ക് ജറുസലെമിലേക്കു തിരിച്ചു പോകുന്നതിനും അവിടെച്ചെന്നു ദേവാലയം വീണ്ടും നിർമിക്കുന്നതിനും അനുവദിക്കുന്ന വിളംബരം പേർഷ്യൻ രാജാവായ സൈറസ് പുറപ്പെടുവിച്ചു. തിരിച്ചുപോയ ആദ്യഗണംപ്രവാസികൾ ബി.സി. 515 -ൽ ദേവാലയം പണിതീർത്തു പ്രതിഷ്ഠിച്ചു. ദേവാലയം നിർമിക്കുന്നതിനും ജറുസലെമിൻെറ മതിലുകളുടെ പണി പൂർത്തിയാക്കുന്നതിനും സമരിയാക്കാരിൽ നിന്നുണ്ടായ വളരെയേറെ പ്രതിബന്ധങ്ങൾ അവർക്കു തരണം ചെയ്യേണ്ടിയിരുന്നു. പേർഷ്യൻ രാജാവായ അർത്താക്സെർക്സസിൻെറ കൊട്ടാരത്തിൽ യഹൂദരുടെ കാര്യങ്ങൾ അനേ്വഷിക്കുന്നതിനു നിയുക്തനായിരുന്ന നിയമജ്ഞനായ എസ്രാ, മോശയുടെ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള ആധികാരിക രേഖകളോടെ രണ്ടാമതൊരു ഗണം പ്രവാസികളോടൊത്തു ജറുസലെമിലെത്തുന്നു. അദ്ദേഹത്തിൻെറ പേരിലാണ് എസ്രാ ഗ്രന്ഥം അറിയപ്പെടുന്നത്. വിദേശികളുമായി വിവാഹബന്ധത്തിലേർപ്പെട്ട യഹൂദർക്കെതിരേ അദ്ദേഹം കർശന നടപടികൾ സ്വീകരിച്ചു.

അർത്താക്സെർക്സസിൻെറ പാനപാത്ര വാഹകനായിരുന്ന നെഹെമിയായും രാജാവിൻെറ അംഗീകാരത്തോടെ ജറുസലെമിലെത്തി. അതിൻെറ മതിലുകളുടെ പണി പൂർത്തിയാക്കി. നെഹെമിയാ രാജാവിൻെറ ഉന്നത സ്ഥാനപതിയായി നിയമിതനായി. എസ്രാ നിയമഗ്രന്ഥം ജനങ്ങളുടെ മുൻപാകെ വായിച്ചു. എസ്രായും നെഹെമിയായും മതനവീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ബാബിലോൺ പ്രവാസത്തിനു ശേഷമുള്ള യഹൂദരുടെ പുനരുദ്ധാരണത്തെപ്പറ്റിയുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖകളാണ് ഈ ഗ്രന്ഥങ്ങൾ.

ഘടന

എസ്രാ

1, 1-2, 70:ആദ്യഗണം പ്രവാസികളുടെ തിരിച്ചുവരവ്

(വിദേശികളുമായി വിവാഹബന്ധത്തിലേർപ്പെട്ട യഹൂദർക്കെതിരേ കർശന നടപടി)

3,1-6,22:ദേവാലയ പുനർനിർമാണം.

7,1-10,44:എസ്രാ പ്രവാസികളുമായി തിരിച്ചുവരുന്നു.

നെഹെമിയാ

1,1-2,20:നെഹെമിയാ ജറുസലെമിൽ തിരിച്ചെത്തുന്നു.

3,1-7,73:ജറുസലെംമതിൽ പണിയുന്നു.

8,1-10,39:എസ്രാ നിയമഗ്രന്ഥം വായിക്കുന്നു.

ഉടമ്പടി നവീകരിക്കുന്നു.

11,1-13,31:നെഹെമിയായുടെ മറ്റു പ്രവർത്തനങ്ങൾ.

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്