Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സങ്കീർത്തനങ്ങൾ 27

അധ്യായങ്ങൾ

കർത്താവിൽ ആശ്രയം

1
കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,
ഞാൻ ആരെ ഭയപ്പെടണം?
കർത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാൻ ആരെ പേടിക്കണം?
2എതിരാളികളും ശത്രുക്കളുമായ ദുർവൃത്തർ
ദുരാരോപണങ്ങളുമായിഎന്നെ ആക്രമിക്കുമ്പോൾ,
അവർതന്നെ കാലിടറി വീഴും.
3ഒരു സൈന്യംതന്നെ എനിക്കെതിരേപാളയമടിച്ചാലും
എന്റെ ഹൃദയം ഭയം അറിയുകയില്ല;
എനിക്കെതിരേയുദ്ധമുണ്ടായാലും
ഞാൻ ആത്മധൈര്യം വെടിയുകയില്ല.
4ഒരു കാര്യം ഞാൻ കർത്താവിനോട്അപേക്ഷിക്കുന്നു;
ഒരു കാര്യം മാത്രം ഞാൻ തേടുന്നു;
കർത്താവിന്റെ മാധുര്യം ആസ്വദിക്കാനും
കർത്താവിന്റെ ആലയത്തിൽഅവിടുത്തെ ഹിതം ആരായാനും വേണ്ടി
ജീവിതകാലം മുഴുവൻ അവിടുത്തെആലയത്തിൽ വസിക്കാൻതന്നെ.
5ക്ളേശകാലത്ത് അവിടുന്നു തൻെറ ആലയത്തിൽ എനിക്ക് അഭയംനൽകും;
തൻെറ കൂടാരത്തിനുള്ളിൽ എന്നെ ഒളിപ്പിക്കും;
എന്നെ ഉയർന്ന പാറമേൽ നിറുത്തും.
6എന്നെ വലയം ചെയ്യുന്നശത്രുക്കളുടെ മുകളിൽ എന്റെ ശിരസ്സ് ഉയർന്നു നിൽക്കും;
ആഹ്ളാദാരവത്തോടെ അവിടുത്തെകൂടാരത്തിൽ ഞാൻ ബലികളർപ്പിക്കും;
ഞാൻ വാദ്യഘോഷത്തോടെകർത്താവിനെ സ്തുതിക്കും.
7കർത്താവേ, ഞാൻ ഉച്ചത്തിൽവിളിച്ചപേക്ഷിക്കുമ്പോൾഅവിടുന്നു കേൾക്കണമേ!
കാരുണ്യപൂർവം എനിക്ക് ഉത്തരമരുളണമേ!
8എന്റെ മുഖം തേടുവിൻ എന്ന്അവിടുന്നു കൽപിച്ചു;
കർത്താവേ, അങ്ങയുടെ മുഖംഞാൻ തേടുന്നു എന്ന്
എന്റെ ഹൃദയം അങ്ങയോടു മന്ത്രിക്കുന്നു.
9അങ്ങയുടെ മുഖം എന്നിൽനിന്നുമറച്ചുവയ്ക്കരുതേ!
എന്റെ സഹായകനായ ദൈവമേ,അങ്ങയുടെ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ!
എന്റെ രക്ഷകനായ ദൈവമേ
എന്നെതിരസ്കരിക്കരുതേ!എന്നെ കൈവെടിയരുതേ!
10അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും
കർത്താവ് എന്നെ കൈക്കൊള്ളും.
11കർത്താവേ, അങ്ങയുടെ വഴിഎനിക്കു കാണിച്ചുതരണമേ;
എനിക്കു ശത്രുക്കളുള്ളതിനാൽഎന്നെ നിരപ്പായ വഴിയിലൂടെ നയിക്കണമേ.
12വൈരികളുടെ ഇഷ്ടത്തിന് എന്നെവിട്ടുകൊടുക്കരുതേ;
കള്ളസാക്ഷികൾ എനിക്കെതിരേഉയർന്നിരിക്കുന്നു;
അവർ ക്രൂരത നിശ്വസിക്കുന്നു.
13ജീവിക്കുന്നവരുടെ ദേശത്തു കർത്താവിന്റെ നൻമ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു.
14കർത്താവിൽ പ്രത്യാശയർപ്പിക്കുവിൻ, ദുർബലരാകാതെധൈര്യമവലംബിക്കുവിൻ;
കർത്താവിനുവേണ്ടി കാത്തിരിക്കുവിൻ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്