Menu
Leviticus

ലേവ്യർ

അധ്യായങ്ങൾ

ആമുഖം

ദൈവത്തിൻെറ ജനം പരിശുദ്ധരായിരിക്കണം. നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ, എന്തെന്നാൽ നിങ്ങളുടെ ദൈവവും കർത്താവുമായ ഞാൻ പരിശുദ്ധനാണ്. ആവർത്തിച്ചു കാണുന്ന ഈ വാക്യം ഈ ഗ്രന്ഥത്തിൻെറ കാതലായ ആശയം വ്യക്തമാക്കുന്നു. ബലികളും മറ്റ് ആരാധനാനുഷ്ഠാനങ്ങളുംവഴിയാണ് ജീവിതവിശുദ്ധി കൈവരിക്കേണ്ടത്. ബാഹ്യമായ ഈ അനുഷ്ഠാനങ്ങൾ ആന്തരികവിശുദ്ധിയുടെ അടയാളമാണ്. എങ്കിലും ഇവ കൊണ്ടുമാത്രം മനുഷ്യനു വിശുദ്ധി പ്രാപിക്കാമെന്ന ചിന്താഗതി യഹൂദർക്ക് ഉണ്ടായിരുന്നു എന്ന ധാരണ ഈ ഗ്രന്ഥം വായിക്കുന്നവർക്ക് ഉണ്ടാവാം. ബാഹ്യമായ ശുദ്ധിക്കും അശുദ്ധിക്കും ലേവ്യഗ്രന്ഥം വളരെ പ്രാധാന്യം കൽപിക്കുന്നു. വിവിധരോഗങ്ങൾ, അംഗവൈകല്യം, ശാരീരികമാലിന്യങ്ങൾ എന്നിവയെല്ലാം മനുഷ്യനെ അശുദ്ധനാക്കുമെന്നു കരുതിയിരുന്നു. കൂടാരങ്ങളിൽ ഒരുമിച്ചു പാർത്തിരുന്ന ജനത്തിൻെറ പ്രതേ്യക സാഹചര്യങ്ങൾ കണക്കിലെടുത്തുവേണം ഈ നിയമങ്ങളെ വിലയിരുത്താൻ. അനുഷ്ഠാനവിധികളിൽ വരുന്ന വീഴ്ചകളെല്ലാം കുറ്റകരമായി അവർ കരുതി. ശുദ്ധീകരണകർമങ്ങളും ബലികളുംവഴി ഇവയിൽനിന്നു മോചിതരാകേണ്ടിയിരുന്നു. ബലികളിലും ആരാധനകളിലും പ്രമുഖസ്ഥാനം ലേവ്യർക്കായതിനാൽ പ്രധാനമായും ലേവ്യരെക്കുറിച്ചാണ് ഈ ഗ്രന്ഥം പ്രതിപാദിക്കുന്നത്.

ഘടന

1 - 7-ബലിയർപ്പണത്തെക്കുറിച്ചുള്ള നിയമങ്ങൾ (ദഹനബലി, ധാന്യബലി, സമാധാനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി)

8 -10-പുരോഹിതാഭിഷേകം (അഹറോൻെറയും പുത്രൻമാരുടെയും അഭിഷേകം; അവരുടെ ആദ്യത്തെ ബലിയർപ്പണം; നാദാബ്, അബിഹു എന്നിവരുടെ അവിഹിത ആചാരങ്ങൾ)

11 - 15-ശുദ്ധീകരണ നിയമങ്ങൾ (ശുദ്ധവും അശുദ്ധവുമായ മൃഗങ്ങൾ; വിവിധതരം അശുദ്ധികളും അവയിൽനിന്നുള്ള ശുദ്ധീകരണവും)

16-പാപപരിഹാരദിനം

17 - 27-ജീവിതവിശുദ്ധി (ബലിമൃഗം, അതിൻെറ രക്തം, വിവാഹം, വിഗ്രഹാരാധന, അവിഹിതവേഴ്ചകൾ, തിരുനാളുകൾ, സാബത്തുവത്സരം)

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്