ജ്ഞാനം
അധ്യായങ്ങൾ
ആമുഖം
ബി.സി. രണ്ടാംനൂറ്റാണ്ടിൻെറ അവസാനത്തിലോ ഒന്നാം നൂറ്റാണ്ടിൻെറ ആരംഭത്തിലോ ആണ് ഗ്രന്ഥരചന നടന്നത്. സോളമൻെറ പേരിലാണ് ഗ്രന്ഥം അറിയപ്പെടുന്നതെങ്കിലും സോളമൻ അല്ല ഗ്രന്ഥകർത്താവ്. യഹൂദമതത്തിൽ അഗാധപാൺഡിത്യമുള്ള ഒരു വ്യക്തിയാണ് ഇതെഴുതിയത് എന്നതിൽ സംശയമില്ല. സോളമൻെറ വിജ്ഞാനത്തെക്കുറിച്ചുള്ള പ്രശസ്തിയായിരിക്കാം അദ്ദേഹത്തിൻെറ പേരിൽ ഗ്രന്ഥം അറിയപ്പെടണം എന്ന് ആഗ്രഹിക്കാൻ ഗ്രന്ഥകർത്താവിനെപ്രേരിപ്പിച്ചത്.
വിദേശശക്തികളുടെയും സംസ്കാരങ്ങളുടെയും പിടിയിലമർന്ന് വിശ്വാസം ക്ഷയിച്ചുകൊണ്ടിരുന്ന അവസരത്തിൽ ദൈവജനത്തിനു സ്വാവബോധം നേടിക്കൊടുക്കുകയും അവരെ ധൈര്യപ്പെടുത്തി വിശ്വാസത്തിൽ ഉറപ്പിക്കുകയുമായിരുന്നു ഗ്രന്ഥകാരൻെറ ലക്ഷ്യം.
ഘടന
1, 1-6, 21:നീതിമാൻമാരുടെ ഓഹരി
6, 22 - 11, 1 :വിജ്ഞാനത്തിൻെറ ശ്രേഷ്ഠത
11, 2-16; 12 :23 - 27; 15, 18-19, 23 ഈജിപ്തിലെ മഹാദ്ഭുതങ്ങൾ
11, 17-12, 22 :ദൈവത്തിൻെറ കാരുണ്യം
13, 1-15, 17 :വിഗ്രഹാരാധനയുടെ ഭോഷത്തം