മിക്കാ
അധ്യായങ്ങൾ
ആമുഖം
ജറുസലെമിനു തെക്കുപടിഞ്ഞാറ് മൊരേഷെത്തിൽ ജനിച്ച മിക്കാ ഏശയ്യായുടെ സമകാലികനായിരുന്നു. ബി.സി. 750-നും 687-നും ഇടയ്ക്ക് എന്നല്ലാതെ കൃത്യമായ കാലനിർണയം സാധ്യമല്ല. സമരിയായുടെ പതനത്തെപ്പറ്റി പ്രവചിക്കുന്നതുകൊണ്ട് (721) അതിനു മുൻപായിരിക്കണം എന്നു വാദിക്കുന്നവരുണ്ട്.
യൂദായുടെ പാപങ്ങളും ജനനേതാക്കൻമാരുടെ ഉത്തരവാദിത്വരഹിതമായ പ്രവൃത്തികളും എടുത്തുകാട്ടി അവയ്ക്കുള്ള ശിക്ഷ ആസന്നമെന്നു മിക്കാ മുന്നറിയിപ്പു നൽകുന്നു (1, 1-3, 1). യൂദായുടെ ശത്രുക്കൾ നശിപ്പിക്കപ്പെടുകയും സീയോൻമഹത്ത്വപൂർണമാവുകയും ചെയ്യും എന്ന വാഗ്ദാനമാണ് തുടർന്നു കാണുന്നത്. ദാവീദ്വംശജനായ ഒരു രാജാവ് ബേത്ലെഹെമിൽ ഉദയംചെയ്യും. അവൻ സമസ്ത ഇസ്രായേലിനെയും ഭരിക്കും (4, 1-5,15). യൂദായ്ക്കെതിരേയുള്ള ആരോപണങ്ങളും വിധിപ്രസ്താവനയുമാണ് അവസാനഭാഗത്തുള്ളത് (6, 1-7, 20). പാവങ്ങളെ ചൂഷണംചെയ്യുന്ന ധനികരും കൊള്ളലാഭമെടുക്കുന്ന കച്ചവടക്കാരും, അനീതിക്കു കൂട്ടുനിൽക്കുന്നന്യായാധിപൻമാരും പങ്കിലരായ പുരോഹിതൻമാരും പ്രവാചകൻമാരും എല്ലാം മിക്കായുടെ വിമർശനശരങ്ങൾക്ക് ഇരയാകുന്നുണ്ട്.