സുഭാഷിതങ്ങൾ 9
അധ്യായങ്ങൾ
ജ്ഞാനവും മൗഢ്യവും
1ജ്ഞാനം തൻെറ ഭവനം പണിയുകയുംഏഴു തൂണുകൾ നാട്ടുകയുംചെയ്തിരിക്കുന്നു.
2അവൾ മൃഗങ്ങളെ കൊന്ന്, വീഞ്ഞു കലർത്തി, വിരുന്നൊരുക്കിയിരിക്കുന്നു.
3നഗരത്തിലെ ഏറ്റവും ഉയർന്ന ഇടങ്ങളിൽനിന്ന് ഇങ്ങനെ വിളിച്ചറിയിക്കാൻ അവൾ പരിചാരികമാരെ അയച്ചിരിക്കുന്നു.
4അൽപബുദ്ധികളേ, ഇങ്ങോട്ടു വരുവിൻ.
ബുദ്ധിശൂന്യനോട് അവൾ പറയുന്നു:
ബുദ്ധിശൂന്യനോട് അവൾ പറയുന്നു:
5വന്ന് എന്റെ അപ്പം ഭക്ഷിക്കുകയുംഞാൻ കലർത്തിയ വീഞ്ഞ്കുടിക്കുകയും ചെയ്യുവിൻ.
6ഭോഷത്തം വെടിഞ്ഞു ജീവിക്കുവിൻ;
അറിവിന്റെ പാതയിൽ സഞ്ചരിക്കുവിൻ.
അറിവിന്റെ പാതയിൽ സഞ്ചരിക്കുവിൻ.
7പരിഹാസകനെ തിരുത്തുന്നവന്ശകാരം കിട്ടും;
ദുഷ്ടനെ കുറ്റപ്പെടുത്തുന്നവന്ക്ഷതമേൽക്കേണ്ടിവരും.
ദുഷ്ടനെ കുറ്റപ്പെടുത്തുന്നവന്ക്ഷതമേൽക്കേണ്ടിവരും.
8പരിഹാസകനെ കുറ്റപ്പെടുത്തരുത്,അവൻ നിന്നെ വെറുക്കും;
വിവേകിയെ കുറ്റപ്പെടുത്തുക,അവൻ നിന്നെ സ്നേഹിക്കും.
വിവേകിയെ കുറ്റപ്പെടുത്തുക,അവൻ നിന്നെ സ്നേഹിക്കും.
9വിവേകിയെ പ്രബോധിപ്പിക്കുക,
അവൻ കൂടുതൽ വിവേകിയായിത്തീരും.
നീതിമാനെ പഠിപ്പിക്കുക,അവൻ കൂടുതൽ ജ്ഞാനിയാകും.
അവൻ കൂടുതൽ വിവേകിയായിത്തീരും.
നീതിമാനെ പഠിപ്പിക്കുക,അവൻ കൂടുതൽ ജ്ഞാനിയാകും.
10ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം;
പരിശുദ്ധനായവനെ അറിയുന്നതാണ്അറിവ്.
പരിശുദ്ധനായവനെ അറിയുന്നതാണ്അറിവ്.
11ഞാൻ നിമിത്തം നിന്റെ ദിനങ്ങൾ പെരുകും;
നിന്റെ ആയുസ്സിനോടു കൂടുതൽസംവത്സരങ്ങൾ ചേരും.
നിന്റെ ആയുസ്സിനോടു കൂടുതൽസംവത്സരങ്ങൾ ചേരും.
12നീ വിവേകിയെങ്കിൽ പ്രയോജനംനിനക്കുതന്നെ;
നീ പരിഹസിച്ചാൽ അതു നീതന്നെഏൽക്കേണ്ടിവരും.
നീ പരിഹസിച്ചാൽ അതു നീതന്നെഏൽക്കേണ്ടിവരും.
13ഭോഷത്തം വായാടിയാണ്; അവൾദുർവൃത്തയും നിർലജ്ജയുമത്രേ.
14അവൾ വാതിൽക്കൽ ഇരുപ്പുറപ്പിക്കുന്നു,
നഗരത്തിലെ ഉയർന്ന സ്ഥലങ്ങൾ തൻെറ ഇരിപ്പിടമാക്കുന്നു.
നഗരത്തിലെ ഉയർന്ന സ്ഥലങ്ങൾ തൻെറ ഇരിപ്പിടമാക്കുന്നു.
15വഴിയെ നേരേ പോകുന്നവരോട്അവൾ വിളിച്ചു പറയുന്നു:
16അൽപബുദ്ധികളെ, ഇങ്ങോട്ടുകയറി വരുവിൻ.
ബുദ്ധിശൂന്യനോട് അവൾ പറയുന്നു:
ബുദ്ധിശൂന്യനോട് അവൾ പറയുന്നു:
17മോഷ്ടിച്ച ജലം മധുരവും രഹസ്യത്തിൽ തിന്ന അപ്പം രുചികരവുമാണ്.
18എന്നാൽ, അവിടെ മരണംപതിയിരിക്കുന്നുവെന്നും അവളുടെഅതിഥികൾ പാതാളഗർത്തങ്ങളിലാണെന്നും അവനുണ്ടോ അറിയുന്നു!