സുഭാഷിതങ്ങൾ 15
അധ്യായങ്ങൾ
1സൗമ്യമായ മറുപടി ക്രോധംശമിപ്പിക്കുന്നു;
പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നു.
പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നു.
2വിവേകിയുടെ നാവ് അറിവു വിതറുന്നു;
വിഡ്ഢിയുടെ അധരങ്ങൾ ഭോഷത്തംവർഷിക്കുന്നു.
വിഡ്ഢിയുടെ അധരങ്ങൾ ഭോഷത്തംവർഷിക്കുന്നു.
3കർത്താവിന്റെ ദൃഷ്ടികൾ എല്ലായിടത്തും പതിയുന്നു;
ദുഷ്ടരെയും ശിഷ്ടരെയും അവിടുന്ന്ഉറ്റുനോക്കുന്നു.
ദുഷ്ടരെയും ശിഷ്ടരെയും അവിടുന്ന്ഉറ്റുനോക്കുന്നു.
4സൗമ്യന്റെ വാക്ക് ജീവന്റെ വൃക്ഷമാണ്;
വികടമായ വാക്ക് മനസ്സ് പിളർക്കുന്നു.
വികടമായ വാക്ക് മനസ്സ് പിളർക്കുന്നു.
5ഭോഷൻ തൻെറ പിതാവിന്റെ ഉപദേശംപുച്ഛിച്ചുതള്ളുന്നു;
വിവേകി ശാസനം ആദരിക്കുന്നു.
വിവേകി ശാസനം ആദരിക്കുന്നു.
6നീതിമാൻമാരുടെ ഭവനത്തിൽധാരാളം നിക്ഷേപങ്ങളുണ്ട്;
ദുഷ്ടരുടെ ആദായം കുഴപ്പം സൃഷ്ടിക്കുന്നു.
ദുഷ്ടരുടെ ആദായം കുഴപ്പം സൃഷ്ടിക്കുന്നു.
7വിവേകികളുടെ അധരങ്ങൾ അറിവ് പരത്തുന്നു;
ഭോഷൻമാരുടെ മനസ്സ് അങ്ങനെയല്ല.
ഭോഷൻമാരുടെ മനസ്സ് അങ്ങനെയല്ല.
8ദുഷ്ടരുടെ ബലി കർത്താവിന് വെറുപ്പാണ്;
സത്യസന്ധരുടെ പ്രാർഥനഅവിടുത്തെ സന്തോഷിപ്പിക്കുന്നു.
സത്യസന്ധരുടെ പ്രാർഥനഅവിടുത്തെ സന്തോഷിപ്പിക്കുന്നു.
9ദുഷ്ടരുടെ മാർഗം കർത്താവിന് വെറുപ്പാണ്;
നീതിയിൽ ചരിക്കുന്നവരെഅവിടുന്ന് സ്നേഹിക്കുന്നു.
നീതിയിൽ ചരിക്കുന്നവരെഅവിടുന്ന് സ്നേഹിക്കുന്നു.
10നേർവഴിവിട്ടു നടക്കുന്നവൻ കർക്കശമായ ശിക്ഷണത്തിന് വിധേയനാകും;
ശാസനം വെറുക്കുന്നവൻമരിക്കും.
ശാസനം വെറുക്കുന്നവൻമരിക്കും.
11പാതാളവും അധോലോകവും കർത്താവിന് മുൻപിൽ തുറന്നുകിടക്കുന്നു;
മനുഷ്യഹൃദയങ്ങളുടെ കാര്യം പറയാനുണ്ടോ?
മനുഷ്യഹൃദയങ്ങളുടെ കാര്യം പറയാനുണ്ടോ?
12പരിഹാസകൻ ശാസനം ഇഷ്ടപ്പെടുന്നില്ല;
അവൻ ജ്ഞാനികളെ സമീപിക്കുകയുമില്ല.
അവൻ ജ്ഞാനികളെ സമീപിക്കുകയുമില്ല.
13സന്തുഷ്ടമായ ഹൃദയം മുഖത്തെ പ്രസന്നമാക്കുന്നു;
ഹൃദയവ്യഥ ഉൻമേഷം കെടുത്തിക്കളയുന്നു.
ഹൃദയവ്യഥ ഉൻമേഷം കെടുത്തിക്കളയുന്നു.
14ബുദ്ധിമാൻെറ മനസ്സ് വിജ്ഞാനം തേടുന്നു;
ഭോഷൻമാരുടെ വദനത്തിന് ആഹാരംഭോഷത്തമാണ്.
ഭോഷൻമാരുടെ വദനത്തിന് ആഹാരംഭോഷത്തമാണ്.
15ദുഃഖിതരുടെ ദിനങ്ങൾ ക്ലേശഭൂയിഷ്ഠമാണ്;
സന്തുഷ്ടമായ ഹൃദയം നിരന്തരംവിരുന്ന് ആസ്വദിക്കുന്നു.
സന്തുഷ്ടമായ ഹൃദയം നിരന്തരംവിരുന്ന് ആസ്വദിക്കുന്നു.
16വലിയ സമ്പത്തും അതോടൊത്തുള്ളഅനർഥങ്ങളുമായി കഴിയുന്നതിനെക്കാൾ മെച്ചം ദൈവഭക്തിയോടെഅൽപംകൊണ്ടു കഴിയുന്നതാണ്.
17സ്നേഹപൂർവം വിളമ്പുന്നസസ്യാഹാരമാണ് വെറുപ്പോടെവിളമ്പുന്ന കാളയിറച്ചിയെക്കാൾ മെച്ചം.
18മുൻകോപി കലഹം ഇളക്കിവിടുന്നു;
ക്ഷമാശീലൻ അതു ശമിപ്പിക്കുന്നു.
ക്ഷമാശീലൻ അതു ശമിപ്പിക്കുന്നു.
19അലസന്റെ മാർഗം മുൾപ്പടർപ്പുകളാൽആവൃതമാണ്;
സ്ഥിരോത്സാഹിയുടെ വഴി നിരപ്പായരാജവീഥിയത്രേ.
സ്ഥിരോത്സാഹിയുടെ വഴി നിരപ്പായരാജവീഥിയത്രേ.
20വിവേകിയായ പുത്രൻ പിതാവിനെസന്തോഷിപ്പിക്കുന്നു;
ഭോഷൻ അമ്മയെ നിന്ദിക്കുന്നു.
ഭോഷൻ അമ്മയെ നിന്ദിക്കുന്നു.
21ബുദ്ധിഹീനൻ ഭോഷത്തത്തിൽആനന്ദിക്കുന്നു;
ബുദ്ധിമാൻ നേർവഴിക്കു നടക്കുന്നു.
ബുദ്ധിമാൻ നേർവഴിക്കു നടക്കുന്നു.
22സദുപദേശമില്ലെങ്കിൽ പദ്ധതികൾപാളിപ്പോകും;
വേണ്ടത്ര ഉപദേഷ്ടാക്കളുള്ളപ്പോൾഅവ വിജയിക്കുന്നു.
വേണ്ടത്ര ഉപദേഷ്ടാക്കളുള്ളപ്പോൾഅവ വിജയിക്കുന്നു.
23ഉചിതമായ മറുപടി പറയുക ഒരുവന്ആഹ്ലാദകരമത്രേ,
സന്ദർഭോചിതമായ വാക്ക് എത്രനന്ന്.
സന്ദർഭോചിതമായ വാക്ക് എത്രനന്ന്.
24വിവേകിയുടെ വഴി മേലോട്ട്,ജീവനിലേക്ക് നയിക്കുന്നു;
താഴെയുള്ള പാതാളത്തെ വിട്ടകലുന്നു.
താഴെയുള്ള പാതാളത്തെ വിട്ടകലുന്നു.
25അഹങ്കാരിയുടെ ഭവനം കർത്താവ്നിലംപരിചാക്കുന്നു;
വിധവയുടെ അതിര് അവിടുന്ന്സംരക്ഷിക്കുന്നു.
വിധവയുടെ അതിര് അവിടുന്ന്സംരക്ഷിക്കുന്നു.
26ദുഷ്ടരുടെ ആലോചനകൾ കർത്താവിന് വെറുപ്പാണ്;
നിഷ്കളങ്കരുടെ വാക്കുകൾഅവിടുത്തേക്കു പ്രീതികരവും.
നിഷ്കളങ്കരുടെ വാക്കുകൾഅവിടുത്തേക്കു പ്രീതികരവും.
27നീതിരഹിതമായ നേട്ടം ആഗ്രഹിക്കുന്നവൻ സ്വന്തം കുടുംബത്തെ ദ്രോഹിക്കുന്നു;
കൈക്കൂലി വെറുക്കുന്നവൻ ഏറെനാൾജീവിക്കും.
കൈക്കൂലി വെറുക്കുന്നവൻ ഏറെനാൾജീവിക്കും.
28നീതിമാൻമാർ ആലോചിച്ച് ഉത്തരം കൊടുക്കുന്നു;
ദുഷ്ടരുടെ അധരങ്ങൾ ദുഷ്ടതവമിക്കുന്നു.
ദുഷ്ടരുടെ അധരങ്ങൾ ദുഷ്ടതവമിക്കുന്നു.
29കർത്താവ് ദുഷ്ടരിൽനിന്ന്അകന്നിരിക്കുന്നു;
നീതിമാൻമാരുടെ പ്രാർഥനചെവിക്കൊള്ളുന്നു.
നീതിമാൻമാരുടെ പ്രാർഥനചെവിക്കൊള്ളുന്നു.
30തിളങ്ങുന്ന കണ്ണ് ഹൃദയത്തെസന്തോഷിപ്പിക്കുന്നു;
സദ്വാർത്ത ശരീരത്തെ ഉത്തേജിപ്പിക്കുന്നു.
സദ്വാർത്ത ശരീരത്തെ ഉത്തേജിപ്പിക്കുന്നു.
31ഉത്തമമായ ഉപദേശം ആദരിക്കുന്നവന്
വിവേകികളോടുകൂടെ സ്ഥാനം ലഭിക്കും.
വിവേകികളോടുകൂടെ സ്ഥാനം ലഭിക്കും.
32പ്രബോധനം അവഗണിക്കുന്നവൻതന്നെത്തന്നെ ദ്രോഹിക്കുന്നു;
ശാസനം അനുസരിക്കുന്നവൻഅറിവു നേടുന്നു.
ശാസനം അനുസരിക്കുന്നവൻഅറിവു നേടുന്നു.
33ദൈവഭക്തി ജ്ഞാനത്തിനുള്ളപരിശീലനമാണ്;
വിനയം ബഹുമതിയുടെ മുന്നോടിയും.
വിനയം ബഹുമതിയുടെ മുന്നോടിയും.