Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 29

അധ്യായങ്ങൾ
1കൂടെക്കൂടെ ഗുണദോഷിക്കപ്പെട്ടിട്ടുംമർക്കടമുഷ്ടി പിടിക്കുന്നവൻ
രക്ഷപെടാനാവാത്ത തകർച്ചയിൽ
പെട്ടെന്നു പതിക്കും.
2നീതിമാൻമാർ അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾ സന്തോഷിക്കുന്നു;
ദുഷ്ടൻമാർ ഭരിക്കുമ്പോൾ ജനങ്ങൾവിലപിക്കുന്നു.
3ജ്ഞാനത്തെ സ്നേഹിക്കുന്നവൻപിതാവിനെ സന്തോഷിപ്പിക്കുന്നു;
വേശ്യകളോടു സഹവസിക്കുന്നവൻസമ്പത്തു ധൂർത്തടിക്കുന്നു.
4നീതിയിലൂടെ രാജാവ് നാടിനുക്ഷേമം വരുത്തുന്നു;
നിർബന്ധിച്ച് നികുതി ഈടാക്കുന്നവൻ നാടു നശിപ്പിക്കുന്നു.
5അയൽക്കാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിനു കെണിവയ്ക്കുകയാണ്.
6ദുഷ്ടൻെറ അതിക്രമങ്ങൾ അവനെകുരുക്കിലാക്കുന്നു;
നീതിമാൻ സന്തോഷത്തോടെ മുന്നേറുന്നു.
7നീതിമാൻ ദരിദ്രരുടെ അവകാശങ്ങൾഅംഗീകരിക്കുന്നു;
ദുഷ്ടന് അതിലൊന്നും ശ്രദ്ധയില്ല.
8പരിഹാസകൻ നഗരത്തിനു തീ വയ്ക്കുന്നു;
ജ്ഞാനികൾ ക്രോധം അകറ്റിക്കളയുന്നു
9ജ്ഞാനി ഭോഷനുമായി വ്യവഹാരത്തിലേർപ്പെട്ടാൽ
ഭോഷൻ കലിതുള്ളുകയും അട്ടഹസിക്കുകയും ചെയ്യുമെന്നല്ലാതെ, സമാധാനം ലഭിക്കുകയില്ല.
10രക്തദാഹികൾ നിർദോഷനെ വെറുക്കുന്നു;
ദുഷ്ടൻ അവന്റെ ജീവൻ വേട്ടയാടുന്നു.
11ഭോഷൻ കോപത്തെ കടിഞ്ഞാൺഅയച്ചുവിടുന്നു;
ജ്ഞാനി അതിനെ ക്ഷമയോടെനിയന്ത്രിക്കുന്നു.
12ഭരണാധിപൻ അസത്യത്തിനുചെവികൊടുത്താൽ സേവകർ ദുഷ്ടരായിത്തീരും.
13ദരിദ്രനും അവനെ പീഡിപ്പിക്കുന്നവനുംഒരു കാര്യത്തിൽ തുല്യരാണ്;
ഇരുവരുടെയും കണ്ണുകൾക്കു പ്രകാശംനൽകുന്നതു കർത്താവാണ്.
14ദരിദ്രർക്കു നീതി ഉറപ്പുവരുത്തുന്നരാജാവിൻെറ സിംഹാസനം ഉറച്ചുനിൽക്കും.
15താഡനവും ശാസനവും ജ്ഞാനംപകർന്നുകൊടുക്കുന്നു;
തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന കുട്ടിഅമ്മയ്ക്ക് അപമാനം വരുത്തിവയ്ക്കുന്നു.
16ദുഷ്ടൻമാർ അധികാരത്തിലിരിക്കുമ്പോൾ അതിക്രമം പെരുകുന്നു;
അവരുടെ അധഃപതനം നീതിമാൻമാർ കാണും.
17മകനു ശിക്ഷണം നൽകുക,
അവൻ നിനക്ക് ആശ്വാസഹേതുവാകും;
നിന്റെ ഹൃദയത്തെ ആഹ്ലാദിപ്പിക്കുകയും ചെയ്യും.
18പ്രവചനം ഇല്ലാത്തിടത്തു ജനങ്ങൾനിയന്ത്രണം വെടിയുന്നു;
നിയമം പാലിക്കുന്നവൻ അനുഗൃഹീത നാണ്.
19വാക്കുകൊണ്ടുമാത്രം ഭൃത്യനെ നന്നാക്കാനാവില്ല;
അവൻ മനസ്സിലാക്കിയാൽത്തന്നെയുംഅനുസരിക്കുകയുമില്ല.
20വാതോരാതെ സംസാരിക്കുന്നവനെ നോക്കൂ;
ഭോഷന് അവനെക്കാൾ ഏറെപ്രതീക്ഷയ്ക്കു വകയുണ്ട്.
21ഭൃത്യനോടു ചെറുപ്പംമുതലേഅമിതദാക്ഷിണ്യം കാട്ടിയാൽനിനക്കുള്ളതെല്ലാം അവസാനംഅവൻ സ്വന്തമാക്കും.
22രോഷാകുലൻ കലഹം ഇളക്കിവിടുന്നു;
കോപശീലൻ അതിക്രമങ്ങൾവരുത്തിവയ്ക്കുന്നു.
23അഹങ്കാരി നിലംപതിക്കും;
വിനീതഹൃദയൻ ബഹുമതി നേടും.
24കള്ളൻെറ പങ്കാളി തൻെറ തന്നെ ശത്രുവാണ്,
അവൻ സത്യം ചെയ്യുന്നെങ്കിലുംഒന്നും വെളിപ്പെടുത്തുന്നില്ല.
25മനുഷ്യനെ ഭയപ്പെടുന്നത് ഒരു കെണിയാണ്;
കർത്താവിൽ വിശ്വാസമർപ്പിക്കുന്നവൻസുരക്ഷിതനത്രേ.
26ഭരണാധിപൻെറ പ്രീതി നേടാൻപലരും ശ്രമിക്കുന്നു;
എന്നാൽ, നീതി ലഭിക്കുന്നതുകർത്താവിൽനിന്നാണ്.
27നീതിമാൻ അനീതി കാട്ടുന്നവനെ വെറുക്കുന്നു;ദുഷ്ടൻ സൻമാർഗിയെയും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്