Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 16

അധ്യായങ്ങൾ
1മനുഷ്യൻ പദ്ധതികൾ വിഭാവനംചെയ്യുന്നു;
അന്തിമമായ തീരുമാനം കർത്താവിൻേറതത്രേ.
2ഒരുവനു തൻെറ നടപടികൾഅന്യൂനമെന്നു തോന്നുന്നു;
കർത്താവ് ഹൃദയം പരിശോധിക്കുന്നു.
3നിന്റെ പ്രയത്നം കർത്താവിൽഅർപ്പിക്കുക;
നിന്റെ പദ്ധതികൾ ഫലമണിയും.
4കർത്താവ് ഓരോന്നിനെയും നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചു;
അനർഥദിനത്തിനുവേണ്ടി അവിടുന്ന്ദുഷ്ടരെയും സൃഷ്ടിച്ചു.
5അഹങ്കരിക്കുന്നവരോടു കർത്താവിന്വെറുപ്പാണ്;
അവർക്കു ശിക്ഷ കിട്ടാതിരിക്കുകയില്ല, തീർച്ച.
6ആത്മാർഥതയും വിശ്വസ്തതയുമാണ്അധർമത്തിനു പരിഹാരം;
ദൈവഭയം തിൻമയിൽനിന്ന്അകറ്റിനിർത്തുന്നു.
7ഒരുവന്റെ വഴികൾ കർത്താവിന്പ്രീതികരമായിരിക്കുമ്പോൾശത്രുക്കൾപോലും അവനോട്ഇണങ്ങിക്കഴിയുന്നു.
8നീതിപൂർവം നേടിയ ചെറിയആദായമാണ് അനീതിവഴി നേടിയവലിയ ആദായത്തെക്കാൾ വിശിഷ്ടം.
9മനുഷ്യൻ തൻെറ മാർഗംആലോചിച്ചുവയ്ക്കുന്നു;
അവന്റെ കാലടികളെ നിയന്ത്രിക്കുന്നത്കർത്താവാണ്.
10രാജാവിന്റെ നാവിൽ ദൈവനിശ്ചയംകുടികൊള്ളുന്നു;
വിധിക്കുമ്പോൾ അവന് തെറ്റുപറ്റുകയില്ല.
11ശരിയായ അളവും തൂക്കവും കർത്താവ്നിയന്ത്രിക്കുന്നു;
സഞ്ചിയിലുള്ള കട്ടികൾ അവിടുന്ന്നിശ്ചയിക്കുന്നു.
12ദുഷ്പ്രവൃത്തികൾ രാജാക്കൻമാർവെറുക്കുന്നു;
നീതി സിംഹാസനത്തെ ഉറപ്പിക്കുന്നു.
13നീതിപൂർവമായ വാക്കുകൾ രാജാവിനെ ആഹ്ലാദിപ്പിക്കുന്നു;
നേരുപറയുന്നവനെ അവൻ സ്നേഹിക്കുന്നു.
14രാജാവിന്റെ കോപം മരണത്തിന്റെ ദൂതനാണ്;
വിവേകിക്ക് അതു ശമിപ്പിക്കാൻ കഴിയും.
15രാജാവിന്റെ പ്രസാദത്തിൽ ജീവൻകുടികൊള്ളുന്നു;
രാജപ്രീതി വസന്തത്തിൽ മഴ പൊഴിക്കുന്നമേഘങ്ങളെപ്പോലെയാണ്.
16ജ്ഞാനം ലഭിക്കുന്നതു സ്വർണംകിട്ടുന്നതിനെക്കാൾ ശ്രേഷ്ഠമാണ്;
വിജ്ഞാനം വെള്ളിയെക്കാൾ അഭികാമ്യവും.
17സത്യസന്ധരുടെ വഴി തിൻമയിൽനിന്ന്ഒഴിഞ്ഞുമാറുന്നു;
സ്വന്തം വഴി കാക്കുന്നവൻ ജീവൻപരിരക്ഷിക്കുന്നു.
18അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്;
അഹന്ത അധഃപതനത്തിന്റെയും.
19അഹങ്കാരികളോടു ചേർന്നു കൊള്ളമുതൽ പങ്കുവയ്ക്കുന്നതിനെക്കാൾ നല്ലത് വിനീതനായി ദരിദ്രനോടൊപ്പം കഴിയുകയാണ്.
20ദൈവവചനം ആദരിക്കുന്നവൻഉത്കർഷം നേടും;
കർത്താവിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
21ഹൃദയത്തിൽ ജ്ഞാനമുള്ളവൻവിവേകിയെന്ന് അറിയപ്പെടുന്നു.
ഹൃദ്യമായ ഭാഷണം കൂടുതൽഅനുനയിപ്പിക്കുന്നു.
22വിവേകം ലഭിച്ചവന് അതു ജീവന്റെ ഉറവയാണ്;
ഭോഷത്തം ഭോഷനുള്ള ശിക്ഷയത്രേ.
23വിവേകിയുടെ മനസ്സ് വാക്കുകളെയുക്തിയുക്തമാക്കുന്നു;
അങ്ങനെ അതിനു പ്രേരകശക്തിവർധിക്കുന്നു.
24ഹൃദ്യമായ വാക്കു തേനറപോലെയാണ്;
അത് ആത്മാവിനു മധുരവും
ശരീരത്തിന് ആരോഗ്യപ്രദവുമാണ്.
25ശരിയെന്നു തോന്നിയ വഴിമരണത്തിലേക്കു നയിക്കുന്നതാവാം.
26വിശപ്പ് പണിക്കാരനെക്കൊണ്ട് കൂടുതൽ ജോലിചെയ്യിക്കുന്നു;
അത് അവനെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
27വിലകെട്ടവൻ തിൻമ നിരൂപിക്കുന്നു;
അവന്റെ വാക്ക് പൊള്ളുന്നതീപോലെയാണ്.
28വികടബുദ്ധി കലഹം പരത്തുന്നു;
ഏഷണിക്കാരൻ ഉറ്റമിത്രങ്ങളെഭിന്നിപ്പിക്കുന്നു.
29അക്രമി അയൽക്കാരനെ വശീകരിച്ച്അപഥത്തിലേക്കു നയിക്കുന്നു.
30കണ്ണിറുക്കുന്നവൻ ദുരാലോചന നടത്തുന്നു;
ചുണ്ടു കടിക്കുന്നവൻ തിൻമയ്ക്കുവഴിയൊരുക്കുന്നു.
31നരച്ച മുടി മഹത്വത്തിൻെറ കിരീടമാണ്;
സുകൃതപൂർണമായ ജീവിതംകൊണ്ടാണ്അതു കൈവരുന്നത്.
32ക്ഷമാശീലൻ കരുത്തനെക്കാളും,
മനസ്സിനെ നിയന്ത്രിക്കുന്നവൻ നഗരംപിടിച്ചെടുക്കുന്നവനെക്കാളുംശ്രേഷ്ഠനാണ്.
33കാര്യങ്ങൾ തീരുമാനിക്കാൻകുറിയിടുന്നവരുണ്ട്;
അന്തിമമായ തീരുമാനം കർത്താവിൻേറതാണ്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്