Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 21

അധ്യായങ്ങൾ
1രാജാവിന്റെ ഹൃദയം കർത്താവ്നിയന്ത്രിക്കുന്ന അരുവിയാണ്;
അവിടുന്ന് തനിക്കിഷ്ടമുള്ളിടത്തേക്ക്അതിനെ ഒഴുക്കിവിടുന്നു.
2മനുഷ്യനു തൻെറ വഴികൾ ശരിയെന്നുതോന്നുന്നു.
എന്നാൽ, കർത്താവ് ഹൃദയത്തെതൂക്കി നോക്കുന്നു.
3നൻമയും നീതിയും അനുഷ്ഠിക്കുന്നതാണ്, കർത്താവിനു ബലിയെക്കാൾ സ്വീകാര്യം.
4ഗർവു നിറഞ്ഞകണ്ണുകളും അഹങ്കരിക്കുന്ന ഹൃദയവും ദുഷ്ടരുടെ പ്രൗഢിയും പാപകരമത്രേ.
5ഉത്സാഹശീലമുള്ളവരുടെ ആലോചനകൾ തീർച്ചയായും സമൃദ്ധികൈവരുത്തുന്നു.
തിടുക്കം കൂട്ടുന്നവർ ദുർഭിക്ഷത്തിലെത്തുകയേയുള്ളു.
6കള്ളം പറയുന്ന നാവ് നേടിത്തരുന്നസമ്പത്ത് പെട്ടെന്ന് തിരോഭവിക്കുന്നനീരാവിയും മരണത്തിന്റെ കെണിയുമാണ്.
7ദുഷ്ടരുടെ അക്രമം അവരെ തൂത്തെറിയും;
കാരണം, നീതി പ്രവർത്തിക്കാൻ അവർവിസമ്മതിക്കുന്നു.
8തെറ്റു ചെയ്യുന്നവരുടെ മാർഗംകുടിലമാണ്;
നിഷ്കളങ്കരുടെ പെരുമാറ്റംനേർവഴിക്കുള്ളതും.
9കലഹക്കാരിയായ ഭാര്യയോടൊപ്പംവീട്ടിനുള്ളിൽ പാർക്കുന്നതിനെക്കാൾമെച്ചം തട്ടിൻപുറത്ത് ഒരു കോണിൽകഴിഞ്ഞുകൂടുകയാണ്.
10ദുഷ്ടൻെറ ഹൃദയം തിൻമ അഭിലഷിക്കുന്നു;
അവൻ അയൽക്കാരനോടുദയ കാണിക്കുന്നില്ല.
11പരിഹാസകൻ ശിക്ഷിക്കപ്പെടുന്നതു കണ്ട്
സരളചിത്തൻ ജ്ഞാനിയായിത്തീരുന്നു;
ബോധനം ലഭിക്കുമ്പോൾ ബുദ്ധിമാൻജ്ഞാനം നേടുന്നു;
12നീതിമാൻ ദുഷ്ടൻെറ ഭവനംനിരീക്ഷിക്കുന്നു;
ദുഷ്ടൻ നാശത്തിലേക്കുവലിച്ചെറിയപ്പെടുന്നു.
13ദരിദ്രൻെറ നിലവിളിക്ക് ചെവികൊടുക്കാത്തവനു വിലപിക്കേണ്ടിവരും;
അത് ആരും കേൾക്കുകയുമില്ല.
14രഹസ്യമായി ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ തിരുകിക്കൊടുക്കുന്ന കൈക്കൂലി കടുത്ത രോഷത്തെയും ഒഴിവാക്കുന്നു.
15നീതി നിർവഹിക്കപ്പെടുന്നതുനീതിമാൻമാർക്ക് ആനന്ദവുംദുഷ്കർമികൾക്കു പരിഭ്രാന്തിയുംഉളവാക്കുന്നു.
16വിവേകത്തിന്റെ മാർഗത്തിൽനിന്ന്വ്യതിചലിക്കുന്നവൻമരിച്ചവരുടെഇടയിൽ ചെന്നുപാർക്കും.
17സുഖലോലുപൻ ദരിദ്രനായിത്തീരും;
വീഞ്ഞിലും സുഗന്ധതൈലത്തിലുംആസക്തി കാട്ടുന്നവൻധനവാനാവുകയില്ല.
18ദുഷ്ടൻ നീതിമാനു മോചനദ്രവ്യമാണ്;
അവിശ്വസ്തൻ സത്യസന്ധനും.
19കലഹക്കാരിയും കോപശീലയുമായഭാര്യയോടൊത്തു കഴിയുന്നതിനെക്കാൾ നല്ലത് മരുഭൂമിയിൽ ജീവിക്കുന്നതാണ്.
20ജ്ഞാനിയുടെ ഭവനത്തിൽ അമൂല്യനിധികൾ ഉണ്ടായിരിക്കും;
ഭോഷൻ സമ്പത്തു ധൂർത്തടിച്ചുകളയുന്നു.
21നീതിയും കാരുണ്യവും പിന്തുടരുന്നവർജീവനും ബഹുമതിയും നേടും.
22ജ്ഞാനി പ്രബലരുടെ നഗരത്തെ ഭേദിച്ച്അവർ ആശ്രയിക്കുന്ന സങ്കേതംനിലംപതിപ്പിക്കും.
23സ്വന്തം അധരങ്ങളെയും നാവിനെയുംനിയന്ത്രിക്കുന്നവൻ ഉപദ്രവങ്ങളിൽനിന്നു രക്ഷപെടുന്നു.
24അഹങ്കാരിയും ധിക്കാരിയുമായമനുഷ്യൻെറ പേര് പരിഹാസകൻ എന്നാണ്;
അവൻ ആരെയും കൂസാതെ ഗർവോടെപ്രവർത്തിക്കുന്നു.
25അലസന്റെ ആഗ്രഹങ്ങൾ അവനെകൊന്നുകളയുന്നു;
എന്തെന്നാൽ, അവന്റെ കരങ്ങൾഅധ്വാനിക്കാൻ വിസമ്മതിക്കുന്നു.
26ദുഷ്ടൻമാർ എന്നും അത്യാഗ്രഹത്തോടെകഴിയുന്നു;
നീതിമാൻമാരാകട്ടെ നിർലോപംദാനം ചെയ്യുന്നു.
27ദുഷ്ടൻെറ ബലി വെറുപ്പുളവാക്കുന്നു;
ദുരുദ്ദേശ്യത്തോടെ സമർപ്പിക്കുമ്പോൾഅത് എത്രയോ അധികമായിവെറുക്കപ്പെടുന്നു!
28കള്ളസ്സാക്ഷി നാശമടയും;
ഉപദേശമനുസരിക്കുന്നവൻെറ വാക്കുനിലനിൽക്കും.
29ദുഷ്ടൻ ധീരഭാവം നടിക്കുന്നു.
സത്യസന്ധൻ സ്വന്തം നടപടികളെക്കുറിച്ച് ഗാഢമായി ചിന്തിക്കുന്നു.
30ജ്ഞാനമോ ബുദ്ധിയോ ആലോചനയോകർത്താവിനെതിരേ വിലപ്പോവുകയില്ല.
31യുദ്ധത്തിനുവേണ്ടി കുതിരയെസജ്ജമാക്കുന്നു;
എന്നാൽ, വിജയം നൽകുന്നത് കർത്താവാണ്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്