സുഭാഷിതങ്ങൾ 8
അധ്യായങ്ങൾ
ജ്ഞാനം ദൈവദാനം
1ജ്ഞാനം വിളിച്ചു പറയുന്നതും
അറിവ് ഉച്ചത്തിൽ
ഘോഷിക്കുന്നതും കേൾക്കുന്നില്ലേ?
അറിവ് ഉച്ചത്തിൽ
ഘോഷിക്കുന്നതും കേൾക്കുന്നില്ലേ?
2വീഥികളിലും വഴിയരികിലുള്ളകുന്നുകളിലും, അവൾനിലയുറപ്പിക്കുന്നു.
3നഗരകവാടത്തിൽ വാതിലിന് അരികേനിന്നുകൊണ്ട് അവൾവിളിച്ചുപറയുന്നു;
4മനുഷ്യരേ, ഞാൻ നിങ്ങളോടാണ്വിളിച്ചുപറയുന്നത്;
നിങ്ങൾ എല്ലാവരെയുമാണ് ഞാൻ ആഹ്വാനം ചെയ്യുന്നത്.
നിങ്ങൾ എല്ലാവരെയുമാണ് ഞാൻ ആഹ്വാനം ചെയ്യുന്നത്.
5അൽപബുദ്ധികളേ, വകതിരിവുപഠിക്കുവിൻ, ഭോഷരേ,ശ്രദ്ധിക്കുവിൻ.
6കേൾക്കുവിൻ, ഉത്തമമായ കാര്യങ്ങളാണ് ഞാൻ പറയാൻ പോകുന്നത്;
എന്റെ അധരങ്ങളിൽനിന്ന് ഉചിതമായവാക്കുകൾ പുറപ്പെടും.
എന്റെ അധരങ്ങളിൽനിന്ന് ഉചിതമായവാക്കുകൾ പുറപ്പെടും.
7ഞാൻ സത്യം വചിക്കും;
തിൻമ എന്റെ അധരങ്ങൾക്ക്അരോചകമാണ്.
തിൻമ എന്റെ അധരങ്ങൾക്ക്അരോചകമാണ്.
8എന്റെ വാക്കുകൾ നീതിയുക്തമാണ്;
വളച്ചൊടിച്ചതോ വക്രമോ ആയിഒന്നും അതിലില്ല.
വളച്ചൊടിച്ചതോ വക്രമോ ആയിഒന്നും അതിലില്ല.
9ഗ്രഹിക്കുന്നവന് അവ ഋജുവാണ്;
അറിവു നേടുന്നവർക്കുന്യായയുക്തവും.
അറിവു നേടുന്നവർക്കുന്യായയുക്തവും.
10എന്റെ പ്രബോധനം വെള്ളിക്കു പകരവും എന്റെ ജ്ഞാനം വിശിഷ്ടമായ സ്വർണത്തിനു പകരവും ആണ്.
11എന്തെന്നാൽ, ജ്ഞാനം രത്നങ്ങളെക്കാൾ ശ്രേഷ്ഠമത്രേ;
നിങ്ങൾ അഭിലഷിക്കുന്നതൊന്നുംഅതിനു തുല്യമല്ല.
നിങ്ങൾ അഭിലഷിക്കുന്നതൊന്നുംഅതിനു തുല്യമല്ല.
12ജ്ഞാനമാണ് ഞാൻ;
എന്റെ വാസം വിവേകത്തിലും.
അറിവും വിവേചനാശക്തിയുംഎനിക്കുണ്ട്.
എന്റെ വാസം വിവേകത്തിലും.
അറിവും വിവേചനാശക്തിയുംഎനിക്കുണ്ട്.
13ദൈവഭക്തി തിൻമയെ വെറുക്കലാണ്;
അഹംഭാവം, ഗർവ്, ദുർമാർഗം,ദുർവചനം എന്നിവ ഞാൻ വെറുക്കുന്നു.
അഹംഭാവം, ഗർവ്, ദുർമാർഗം,ദുർവചനം എന്നിവ ഞാൻ വെറുക്കുന്നു.
14മാർഗനിർദേശ വൈഭവവുംകാര്യശേഷിയും എനിക്കുണ്ട്;
അറിവും ശക്തിയും എൻേറതാണ്.
അറിവും ശക്തിയും എൻേറതാണ്.
15രാജാക്കൻമാർ ഭരിക്കുന്നതും,അധികാരികൾ നീതി നടത്തുന്നതുംഞാൻ മുഖേനയാണ്.
16ഞാൻ മുഖാന്തരം നാടുവാഴികൾഅധികാരം നടത്തുന്നു;
പ്രഭുക്കൻമാർ ഭൂമി ഭരിക്കുന്നതുംഅങ്ങനെതന്നെ.
പ്രഭുക്കൻമാർ ഭൂമി ഭരിക്കുന്നതുംഅങ്ങനെതന്നെ.
17എന്നെ സ്നേഹിക്കുന്നവരെ ഞാനുംസ്നേഹിക്കുന്നു;
ജാഗരൂകതയോടെ അനേ്വഷിക്കുന്നവർഎന്നെ കണ്ടെത്തുന്നു.
ജാഗരൂകതയോടെ അനേ്വഷിക്കുന്നവർഎന്നെ കണ്ടെത്തുന്നു.
18സമ്പത്തും ബഹുമാനവും നിലനിൽക്കുന്ന ധനവും ഐശ്വര്യവും എന്റെ അടുക്കലുണ്ട്.
19എന്നിൽനിന്നുള്ള ഫലം സ്വർണത്തെക്കാൾ, തങ്കത്തെക്കാൾപോലും, ശ്രേഷ്ഠമത്രേ;
എന്റെ ഉത്പന്നം വിശിഷ്ടമായ വെള്ളിയെക്കാളും.
എന്റെ ഉത്പന്നം വിശിഷ്ടമായ വെള്ളിയെക്കാളും.
20ഞാൻ നീതിയുടെ മാർഗത്തിലുംന്യായത്തിൻെറ പാതകളിലും ചരിക്കുന്നു.
21ഞാൻ എന്നെ സ്നേഹിക്കുന്നവരെ സമ്പന്നരാക്കി, അവരുടെ ഭൺഡാരം നിറയ്ക്കുന്നു.
22കർത്താവ് തൻെറ സൃഷ്ടികർമ്മത്തിന്റെ ആരംഭത്തിൽ,
തൻെറ എല്ലാ ആദ്യസൃഷ്ടികളിലും
ആദ്യത്തേതായി എന്നെ സൃഷ്ടിച്ചു.
തൻെറ എല്ലാ ആദ്യസൃഷ്ടികളിലും
ആദ്യത്തേതായി എന്നെ സൃഷ്ടിച്ചു.
23യുഗങ്ങൾക്കു മുൻപ്, ഭൂമിയുടെആവിർഭാവത്തിനു മുൻപ്,
ഒന്നാമതായി ഞാൻ സ്ഥാപിക്കപ്പെട്ടു.
ഒന്നാമതായി ഞാൻ സ്ഥാപിക്കപ്പെട്ടു.
24സമുദ്രങ്ങൾക്കും ജലസമൃദ്ധമായഅരുവികൾക്കും മുൻപുതന്നെഎനിക്കു ജൻമം കിട്ടി.
25പർവതങ്ങൾക്കും കുന്നുകൾക്കുംരൂപം കിട്ടുന്നതിനു മുൻപ് ഞാനുണ്ടായി.
26ഭൂമിയോ അതിലെ വയലുകളോ ആദ്യത്തെ പൂഴിത്തരിയോ നിർമിക്കുന്നതിനും മുൻപ് എനിക്കു ജൻമം നൽകപ്പെട്ടു.
27അവിടുന്ന് ആകാശങ്ങൾ സ്ഥാപിച്ചപ്പോഴും
സമുദ്രത്തിനുമീതേ ചക്രവാളം നിർമിച്ചപ്പോഴും
സമുദ്രത്തിനുമീതേ ചക്രവാളം നിർമിച്ചപ്പോഴും
28ഉയരത്തിൽ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും
സമുദ്രത്തിന് ഉറവകളെ സ്ഥാപിച്ചപ്പോഴും
സമുദ്രത്തിന് ഉറവകളെ സ്ഥാപിച്ചപ്പോഴും
29ജലം തൻെറ കൽപന ലംഘിക്കാതിരിക്കാൻ വേണ്ടി സമുദ്രത്തിന് അതിരിട്ടപ്പോഴും ഭൂമിയുടെ അടിത്തറ ഉറപ്പിച്ചപ്പോഴും
30വിദഗ്ധനായ ഒരു പണിക്കാരനെപ്പോലെ ഞാൻ അവിടുത്തെ അരികിലുണ്ടായിരുന്നു.
അനുദിനം ആഹ്ലാദിച്ചുകൊണ്ടും അവിടുത്തെ മുൻപിൽ സദാ സന്തോഷിച്ചുകൊണ്ടും ഞാൻ കഴിഞ്ഞു.
അനുദിനം ആഹ്ലാദിച്ചുകൊണ്ടും അവിടുത്തെ മുൻപിൽ സദാ സന്തോഷിച്ചുകൊണ്ടും ഞാൻ കഴിഞ്ഞു.
31മനുഷ്യൻ അധിവസിക്കുന്ന അവിടുത്തെ ലോകത്തിൽ ഞാൻ സന്തോഷിക്കുകയും
മനുഷ്യപുത്രരിൽ ആനന്ദംകണ്ടെത്തുകയും ചെയ്തു.
മനുഷ്യപുത്രരിൽ ആനന്ദംകണ്ടെത്തുകയും ചെയ്തു.
32ആകയാൽ, മക്കളേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുവിൻ; എന്റെ മാർഗങ്ങൾ പിന്തുടരന്നവർ ഭാഗ്യവാൻമാരാണ്.
33പ്രബോധനം കേട്ടു വിവേകികളായിത്തീരുവിൻ;
അതിനെ അവഗണിക്കരുത്.
അതിനെ അവഗണിക്കരുത്.
34എന്റെ പടിവാതിൽക്കൽ അനുദിനം കാത്തുനിന്ന്,
എന്റെ വാതിലുകളിൽ ദൃഷ്ടിയുറപ്പിച്ച്,
എന്റെ വാക്കു കേൾക്കുന്നവൻ ഭാഗ്യവാൻ.
എന്റെ വാതിലുകളിൽ ദൃഷ്ടിയുറപ്പിച്ച്,
എന്റെ വാക്കു കേൾക്കുന്നവൻ ഭാഗ്യവാൻ.
35എന്തെന്നാൽ, എന്നെ കണ്ടെത്തുന്നവൻ ജീവൻ കണ്ടെത്തുന്നു;
കർത്താവിന്റെ പ്രീതി നേടുകയുംചെയ്യുന്നു.
കർത്താവിന്റെ പ്രീതി നേടുകയുംചെയ്യുന്നു.
36എന്നാൽ, എന്നെ കൈവിടുന്നവൻ തന്നെത്തന്നെ ദ്രോഹിക്കുന്നു. എന്നെ വെറുക്കുന്നവൻ മരണത്തെയാണ് സ്നേഹിക്കുന്നത്.