സുഭാഷിതങ്ങൾ 5
അധ്യായങ്ങൾ
ദുശ്ചരിതയെ സൂക്ഷിക്കുക
1മകനേ, എന്റെ ജ്ഞാനത്തിൽ ശ്രദ്ധപതിക്കുകയും എന്റെ വാക്കുകൾക്ക്ചെവികൊടുക്കുകയും ചെയ്യുക.
2അപ്പോൾ നീ വിവേചനാശക്തികാത്തുസൂക്ഷിക്കുകയും നിന്റെ അധരം അറിവു സംരക്ഷിക്കുകയും ചെയ്യും.
3ദുശ്ചരിതയായ സ്ത്രീയുടെ അധരംതേൻ പൊഴിക്കുന്നു;
അവളുടെ മൊഴികൾ തൈലത്തെക്കാൾസ്നിഗ്ധമാണ്.
അവളുടെ മൊഴികൾ തൈലത്തെക്കാൾസ്നിഗ്ധമാണ്.
4എന്നാൽ, ഒടുവിൽ അവൾകാഞ്ഞിരംപോലെ കയ്പുള്ളവളുംഇരുതലവാൾപോലെമൂർച്ചയുള്ളവളുമായിത്തീരും.
5അവളുടെ പാദങ്ങൾ മരണത്തിലേക്കിറങ്ങുന്നു;
അവളുടെ കാലടികൾ പാതാളത്തിലേക്കുള്ള മാർഗത്തിലാണ്.
അവളുടെ കാലടികൾ പാതാളത്തിലേക്കുള്ള മാർഗത്തിലാണ്.
6അവൾ ജീവന്റെ വഴി ശ്രദ്ധിക്കാതെ എങ്ങോട്ടെന്നില്ലാതെ അലഞ്ഞുതിരിയുന്നു;
അവൾ അത് അറിയുന്നുമില്ല.
അവൾ അത് അറിയുന്നുമില്ല.
7ആകയാൽ, മക്കളേ, ഞാൻ പറയുന്നതുകേൾക്കുവിൻ.
എന്റെ വചനങ്ങളിൽനിന്ന് വ്യതിചലിക്കരുത്.
എന്റെ വചനങ്ങളിൽനിന്ന് വ്യതിചലിക്കരുത്.
8അവളിൽ നിന്ന് അകന്നുമാറുവിൻ.
അവളുടെ വാതിൽക്കൽ ചെല്ലരുത്.
അവളുടെ വാതിൽക്കൽ ചെല്ലരുത്.
9ചെന്നാൽ മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിന്റെ സത്കീർത്തി നഷ്ടപ്പെടുകയും
നിന്റെ ആയുസ്സ് നിർദയർ അപഹരിക്കുകയും ചെയ്യും.
നിന്റെ ആയുസ്സ് നിർദയർ അപഹരിക്കുകയും ചെയ്യും.
10അന്യർ നിന്റെ സമ്പത്ത് മതിയാവോളംഅപഹരിക്കുകയും നിന്റെ അധ്വാനത്തിന്റെ ഫലം അവരുടെവീട്ടിലെത്തുകയും ചെയ്യും.
11അന്യർ നിന്റെ സമ്പത്ത് മതിയാവോളംഅപഹരിക്കുകയും അങ്ങനെ ജീവിതാന്ത്യത്തിൽ ശരീരംക്ഷയിച്ച് എല്ലുംതോലുമായിനീ ഞരങ്ങിക്കൊണ്ടു പറയും:
12ഞാൻ എത്രമാത്രം ശിക്ഷണം വെറുത്തു!
എന്റെ ഹൃദയം എത്രമാത്രം ശാസനത്തെ പുച്ഛിച്ചു!
എന്റെ ഹൃദയം എത്രമാത്രം ശാസനത്തെ പുച്ഛിച്ചു!
13ഞാൻ എന്റെ ഗുരുക്കൻമാരുടെ വാക്കുകൾ കേൾക്കുകയോ ഉപദേഷ്ടാക്കൾക്കു ചെവികൊടുക്കുകയോ ചെയ്തില്ല.
14സമൂഹത്തിനു മുൻപിൽ ഞാൻ തീർത്തും നശിച്ചവനെപ്പോലെയായി.
15നിന്റെ കിണറ്റിൽനിന്ന്,നിന്റെ ഉറവയിൽനിന്നു മാത്രമേവെള്ളം കുടിക്കാവൂ.
16നിന്റെ ഉറവകളെ മറുനാട്ടിലുംനീരൊഴുക്കുകളെ തെരുവുകളിലുംഒഴുക്കിക്കളയുകയോ?
17അവ നിന്റെ അടുത്തുള്ളഅന്യർക്കുവേണ്ടിയാവാതെനിനക്കുവേണ്ടി മാത്രമായിരിക്കട്ടെ.
18നിന്റെ ഉറവ, നിന്റെ യൗവനത്തിലെ ഭാര്യ, അനുഗൃഹീതയായിരിക്കട്ടെ;
അവളിൽ ആനന്ദംകൊള്ളുക.
അവളിൽ ആനന്ദംകൊള്ളുക.
19അവൾ ചന്തമുള്ളൊരു മാൻപേട,സുന്ദരിയായ മാൻപേടതന്നെ;
അവളുടെ സ്നേഹം നിന്നെ സദാസന്തോഷംകൊണ്ടു നിറയ്ക്കട്ടെ.
അവളുടെ പ്രേമം നിന്നെ എപ്പോഴുംലഹരി പിടിപ്പിക്കട്ടെ.
അവളുടെ സ്നേഹം നിന്നെ സദാസന്തോഷംകൊണ്ടു നിറയ്ക്കട്ടെ.
അവളുടെ പ്രേമം നിന്നെ എപ്പോഴുംലഹരി പിടിപ്പിക്കട്ടെ.
20മകനേ, നീ ദുശ്ചരിതയായ സ്ത്രീക്കുവഴിപ്പെടുകയും സൈ്വരിണിയുടെവക്ഷസ്സിനെ ആശ്ലേഷിക്കുകയുംചെയ്യുന്നതെന്തിന്?
21മനുഷ്യന്റെ ചെയ്തികളെല്ലാംകർത്താവ് കാണുന്നു.
അവിടുന്ന് അവന്റെ പാതകളെശോധനചെയ്യുന്നു.
അവിടുന്ന് അവന്റെ പാതകളെശോധനചെയ്യുന്നു.
22ദുഷ്കൃത്യങ്ങൾ ദുഷ്ടനെ കെണിയിൽവീഴ്ത്തുന്നു;
സ്വന്തം പാപത്തിന്റെ വലയിൽഅവൻ കുരുങ്ങുന്നു.
സ്വന്തം പാപത്തിന്റെ വലയിൽഅവൻ കുരുങ്ങുന്നു.
23ശിക്ഷണരാഹിത്യത്താൽ അവൻ മൃതിയടയുന്നു; വലിയ ഭോഷത്തം നിമിത്തംഅവൻ നശിക്കുന്നു.