സുഭാഷിതങ്ങൾ 22
അധ്യായങ്ങൾ
1സത്കീർത്തി വലിയസമ്പത്തിനെക്കാൾ അഭികാമ്യമാണ്.
ദയ സ്വർണത്തെയും വെള്ളിയെയുംകാൾവിലയേറിയതാണ്.
ദയ സ്വർണത്തെയും വെള്ളിയെയുംകാൾവിലയേറിയതാണ്.
2ധനികരും ദരിദ്രരും ഒരു കാര്യത്തിൽതുല്യരാണ്;
ഇരുകൂട്ടരെയും സൃഷ്ടിച്ചത്കർത്താവാണ്.
ഇരുകൂട്ടരെയും സൃഷ്ടിച്ചത്കർത്താവാണ്.
3ജ്ഞാനി ആപത്തു കണ്ടറിഞ്ഞ്ഒഴിഞ്ഞുമാറുന്നു;
അൽപബുദ്ധി മുൻപോട്ടുപോയിദുരന്തം വരിക്കുന്നു.
അൽപബുദ്ധി മുൻപോട്ടുപോയിദുരന്തം വരിക്കുന്നു.
4വിനയത്തിനും ദൈവഭക്തിക്കുമുള്ളപ്രതിഫലം സമ്പത്തും ജീവനുംബഹുമതിയുമാണ്.
5വികടബുദ്ധികളുടെ മാർഗംമുള്ളുകളും കെണികളും നിറഞ്ഞതാണ്.
കരുതലോടെ നടക്കുന്നവൻ അവയിൽനിന്ന് ഒഴിഞ്ഞുമാറും.
കരുതലോടെ നടക്കുന്നവൻ അവയിൽനിന്ന് ഒഴിഞ്ഞുമാറും.
6ശൈശവത്തിൽത്തന്നെ നടക്കേണ്ട വഴിപരിശീലിപ്പിക്കുക;
വാർധക്യത്തിലും അതിൽനിന്നുവ്യതിചലിക്കുകയില്ല.
വാർധക്യത്തിലും അതിൽനിന്നുവ്യതിചലിക്കുകയില്ല.
7ധനികൻ ദരിദ്രൻെറ മേൽ ഭരണം നടത്തുന്നു;
കടം വാങ്ങുന്നവൻ കൊടുക്കുന്നവൻെറ അടിമയാണ്.
കടം വാങ്ങുന്നവൻ കൊടുക്കുന്നവൻെറ അടിമയാണ്.
8അനീതി വിതയ്ക്കുന്നവൻ അനർഥംകൊയ്യും;
അവന്റെ കോപദൺഡു പ്രയോജനപ്പെടുകയില്ല.
അവന്റെ കോപദൺഡു പ്രയോജനപ്പെടുകയില്ല.
9ദയാദൃഷ്ടിയുള്ളവൻ അനുഗൃഹീതനാകും;
എന്തെന്നാൽ, അവൻ തൻെറ ആഹാരംദരിദ്രരുമായി പങ്കുവയ്ക്കുന്നു.
എന്തെന്നാൽ, അവൻ തൻെറ ആഹാരംദരിദ്രരുമായി പങ്കുവയ്ക്കുന്നു.
10പരിഹാസകനെ ആട്ടിയോടിക്കുക;
കലഹം വിട്ടുപോകും;
വഴക്കും ശകാരവും അവസാനിക്കുകയുംചെയ്യും.
കലഹം വിട്ടുപോകും;
വഴക്കും ശകാരവും അവസാനിക്കുകയുംചെയ്യും.
11ഹൃദയനൈർമല്യത്തെ സ്നേഹിക്കുകയും മധുരമായി സംസാരിക്കുകയുംചെയ്യുന്നവൻ രാജാവിന്റെ മിത്രമാകും.
12കർത്താവിന്റെ കണ്ണുകൾ ജ്ഞാനത്തെ കാത്തുസൂക്ഷിക്കുന്നു;
അവിശ്വസ്തരുടെ പാദങ്ങളെ അവിടുന്ന്തകിടംമറിക്കുന്നു.
അവിശ്വസ്തരുടെ പാദങ്ങളെ അവിടുന്ന്തകിടംമറിക്കുന്നു.
13അലസൻ പറയുന്നു: പുറത്ത് സിംഹമുണ്ട്;
തെരുവിൽവച്ച് ഞാൻ കൊല്ലപ്പെടും.
തെരുവിൽവച്ച് ഞാൻ കൊല്ലപ്പെടും.
14ദുശ്ചരിതയായ സ്ത്രീയുടെ വായ്അഗാധ ഗർത്തമാണ്;
കർത്താവിന്റെ കോപത്തിനിരയായവൻഅതിൽ നിപതിക്കും.
കർത്താവിന്റെ കോപത്തിനിരയായവൻഅതിൽ നിപതിക്കും.
15ശിശുവിന്റെ ഹൃദയത്തിൽ ഭോഷത്തംകെട്ടുപിണഞ്ഞുകിടക്കുന്നു;
ശിക്ഷണത്തിൽ വടി അതിനെആട്ടിയോടിക്കുന്നു.
ശിക്ഷണത്തിൽ വടി അതിനെആട്ടിയോടിക്കുന്നു.
16സ്വന്തം സമ്പത്തു വർധിപ്പിക്കാൻവേണ്ടിദരിദ്രരെ ഞെരുക്കുകയോ സമ്പന്നർക്കു പാരിതോഷികംനൽകുകയോ ചെയ്യുന്നവൻദാരിദ്ര്യത്തിൽ നിപതിക്കുകയേയു ള്ളു.
ജ്ഞാനികളുടെ ആപ്തവാക്യങ്ങൾ
17ജ്ഞാനികളുടെ വാക്കു സശ്രദ്ധം കേൾക്കുക;
ഞാൻ നൽകുന്ന വിജ്ഞാനത്തിൽമനസ്സു പതിക്കുക.
ഞാൻ നൽകുന്ന വിജ്ഞാനത്തിൽമനസ്സു പതിക്കുക.
18അവയെ ഉള്ളിൽ സംഗ്രഹിക്കുകയുംഅധരങ്ങളിൽ ഒരുക്കിവയ്ക്കുകയുംചെയ്യുന്നത് ആഹ്ലാദപ്രദമായിരിക്കും.
19കർത്താവിൽ വിശ്വാസം അർപ്പിക്കേണ്ടതിന് ഇന്നു ഞാൻ അവയെ വെളിപ്പെടുത്തിത്തന്നിരിക്കുന്നു.
20ഉപദേശവും വിജ്ഞാനവുമടങ്ങുന്ന
മുപ്പതു സൂക്തങ്ങൾ നിനക്കുഞാൻ എഴുതിയിട്ടുണ്ടല്ലോ.
മുപ്പതു സൂക്തങ്ങൾ നിനക്കുഞാൻ എഴുതിയിട്ടുണ്ടല്ലോ.
21നിന്നെ അയച്ചവർക്ക് ഉചിതമായ ഉത്തരം നൽകത്തക്കവിധം സത്യവും ശരിയുമായ കാര്യങ്ങൾ നിന്നെ ഗ്രഹിപ്പിക്കാൻ വേണ്ടിയാണ് അവ.
22നിസ്സഹായനെന്നു കരുതി ദരിദ്രൻെറ മുതൽ അപഹരിക്കുകയോ
നിന്റെ പടിവാതിൽക്കൽവച്ച് കഷ്ടപ്പെടുന്നവരെ മർദിക്കുകയോചെയ്യരുത്.
നിന്റെ പടിവാതിൽക്കൽവച്ച് കഷ്ടപ്പെടുന്നവരെ മർദിക്കുകയോചെയ്യരുത്.
23എന്തെന്നാൽ, കർത്താവ് അവരുടെപക്ഷത്തു നിൽക്കുകയും,
അവരുടെ മുതൽ കൈക്കലാക്കുന്നവരുടെ ജീവൻ അപഹരിക്കുകയും ചെയ്യും.
അവരുടെ മുതൽ കൈക്കലാക്കുന്നവരുടെ ജീവൻ അപഹരിക്കുകയും ചെയ്യും.
24കോപശീലനോട് സൗഹൃദം പാടില്ല;
രോഷാകുലനോട് ഇടപെടുകയുമരുത്.
രോഷാകുലനോട് ഇടപെടുകയുമരുത്.
25അങ്ങനെ ചെയ്താൽ, നീ അവന്റെ ശീലങ്ങൾ കണ്ടുപഠിക്കുകയുംകെണിയിൽ കുരുങ്ങിപ്പോവുകയും ചെയ്യും.
26അന്യർക്കുവേണ്ടി വാക്കുകൊടുക്കുകയോ ജാമ്യം നിൽക്കുകയോ ചെയ്യുന്നവരുടെ കൂട്ടത്തിലുൾപ്പെടരുത്.
27കടം വീട്ടാൻ വകയില്ലാതെയായി നിന്റെ കിടക്കപോലും നഷ്ടപ്പെടാൻ ഇടയാക്കുന്നതെന്തിന്?
28പിതാക്കൻമാർ പണ്ടേ ഉറപ്പിച്ചിട്ടുള്ളഅതിർത്തിക്കല്ല് മാറ്റരുത്.
29ജോലിയിൽ വിദഗ്ധനായ ഒരുവനെ നോക്കൂ.
അവനു രാജസന്നിധിയിൽ സ്ഥാനം ലഭിക്കും;
അവന് സാധാരണക്കാരോടുകൂടെനിൽക്കേണ്ടിവരുകയില്ല.
അവനു രാജസന്നിധിയിൽ സ്ഥാനം ലഭിക്കും;
അവന് സാധാരണക്കാരോടുകൂടെനിൽക്കേണ്ടിവരുകയില്ല.