സുഭാഷിതങ്ങൾ 20
അധ്യായങ്ങൾ
1വീഞ്ഞ് പരിഹാസകനും,മദ്യം കലഹക്കാരനുമാണ്;
അവയ്ക്ക് അടിമപ്പെടുന്നവന്വിവേകമില്ല.
അവയ്ക്ക് അടിമപ്പെടുന്നവന്വിവേകമില്ല.
2രാജാവിന്റെ ഉഗ്രകോപംസിംഹഗർജനംപോലെയാണ്.
അവനെ പ്രകോപിപ്പിക്കുന്നവൻജീവൻ അപകടത്തിലാക്കുന്നു.
അവനെ പ്രകോപിപ്പിക്കുന്നവൻജീവൻ അപകടത്തിലാക്കുന്നു.
3കലഹത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതു ബഹുമതിയാണ്;
ഭോഷൻമാർ ശണ്ഠ കൂട്ടിക്കൊണ്ടിരിക്കും.
ഭോഷൻമാർ ശണ്ഠ കൂട്ടിക്കൊണ്ടിരിക്കും.
4അലസൻ ഉഴവുകാലത്തു നിലമൊരുക്കുന്നില്ല;
കൊയ്ത്തുകാലത്തു തേടിനടക്കും;ഒന്നും ലഭിക്കുകയില്ല.
കൊയ്ത്തുകാലത്തു തേടിനടക്കും;ഒന്നും ലഭിക്കുകയില്ല.
5മനസ്സിലുള്ള ആലോചന അഗാധമായ ജലം പോലെയാണ്;
ഉൾക്കാഴ്ചയുള്ളവന് അതു കോരിയെടുക്കാം.
ഉൾക്കാഴ്ചയുള്ളവന് അതു കോരിയെടുക്കാം.
6തങ്ങൾ വിശ്വസ്തരാണെന്നു പലരുംകൊട്ടിഘോഷിക്കാറുണ്ട്;
യഥാർഥത്തിൽ വിശ്വസ്തനായഒരുവനെ ആർക്കു കണ്ടെത്താൻ കഴിയും?
യഥാർഥത്തിൽ വിശ്വസ്തനായഒരുവനെ ആർക്കു കണ്ടെത്താൻ കഴിയും?
7സത്യസന്ധതയിൽ ചരിക്കുന്ന നീതിമാന്റെ പിൻതലമുറകൾഅനുഗ്രഹിക്കപ്പെട്ടതാണ്.
8ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ്നോട്ടംകൊണ്ട് എല്ലാ തിൻമകളെയുംപാറ്റിക്കൊഴിക്കുന്നു.
9ഹൃദയം നിർമലമാക്കി, പാപത്തിൽനിന്നുശുദ്ധി നേടിയിരിക്കുന്നു എന്നുപറയാൻ ആർക്കു കഴിയും?
10വ്യാജമായ തൂക്കങ്ങളും അളവുകളുംഒന്നുപോലെ കർത്താവ് വെറുക്കുന്നു.
11തങ്ങളുടെ സ്വഭാവം നിർദോഷവുംനീതിയുക്തവുമാണോ എന്നു ശിശുക്കൾപോലും സ്വന്തം പ്രവൃത്തികളിലൂടെ വെളിപ്പെടുത്തുന്നു.
12കേൾക്കാൻ ചെവിയും കാണാൻ കണ്ണും, കർത്താവാണ് ഇവ രണ്ടുംസൃഷ്ടിച്ചിരിക്കുന്നത്.
13ഉറക്കത്തിന് അടിമയാകരുത്;
ദാരിദ്ര്യം നിന്നെ പിടികൂടും.
ജാഗരൂകത പാലിക്കുക;
നിനക്കു ധാരാളം ആഹാരം ലഭിക്കും.
ദാരിദ്ര്യം നിന്നെ പിടികൂടും.
ജാഗരൂകത പാലിക്കുക;
നിനക്കു ധാരാളം ആഹാരം ലഭിക്കും.
14വാങ്ങുമ്പോൾ മോശം മോശം എന്ന്ഒരുവൻ പറയുന്നു;
വാങ്ങിക്കൊണ്ടുപോകുമ്പോൾ അവൻ തന്നെത്തന്നെ പ്രശംസിക്കുന്നു.
വാങ്ങിക്കൊണ്ടുപോകുമ്പോൾ അവൻ തന്നെത്തന്നെ പ്രശംസിക്കുന്നു.
15സ്വർണവും വിലയേറിയരത്നങ്ങളുംസുലഭമാണ്;
എന്നാൽ, ജ്ഞാനവചസ്സ് അമൂല്യ രത്നമത്രേ.
എന്നാൽ, ജ്ഞാനവചസ്സ് അമൂല്യ രത്നമത്രേ.
16അന്യനു ജാമ്യം നിൽക്കുന്നവന്റെ കുപ്പായം കൈവശപ്പെടുത്തിക്കൊള്ളുക;
പരദേശികൾക്കു ജാമ്യം നിൽക്കുന്നവനോട് പണയം വാങ്ങിക്കൊള്ളുക.
പരദേശികൾക്കു ജാമ്യം നിൽക്കുന്നവനോട് പണയം വാങ്ങിക്കൊള്ളുക.
17വഞ്ചനയിലൂടെ നേടിയ ആഹാരംആദ്യം മധുരിക്കുന്നു;
പിന്നീടു വായിൽ ചരൽ നിറയും.
പിന്നീടു വായിൽ ചരൽ നിറയും.
18ആലോചനയോടെ പദ്ധതി തയ്യാറാക്കുക;
ബുദ്ധിപൂർവമായ നിർദേശമനുസരിച്ചുയുദ്ധം ചെയ്യുക.
ബുദ്ധിപൂർവമായ നിർദേശമനുസരിച്ചുയുദ്ധം ചെയ്യുക.
19ഏഷണിക്കാരൻ രഹസ്യങ്ങൾപുറത്തുവിടുന്നു;
ബുദ്ധിശൂന്യമായി സംസാരിക്കുന്നവനുമായി സംസർഗം അരുത്.
ബുദ്ധിശൂന്യമായി സംസാരിക്കുന്നവനുമായി സംസർഗം അരുത്.
20അപ്പനെയോ അമ്മയെയോ പ്രാകുന്നവൻെറ വിളക്കു കൂരിരുട്ടിൽ കെട്ടുപോകും.
21തിടുക്കത്തിൽ കൈവശപ്പെടുത്തിയസ്വത്ത് അവസാനം അനുഗ്രഹ കരമായിരിക്കുകയില്ല.
22തിൻമയ്ക്കു പ്രതികാരം ചെയ്യുമെന്നു പറയരുത്;
കർത്താവിൽ ആശ്രയിക്കുക,അവിടുന്ന് നിന്നെ സഹായിക്കും.
കർത്താവിൽ ആശ്രയിക്കുക,അവിടുന്ന് നിന്നെ സഹായിക്കും.
23കള്ളത്തൂക്കം കർത്താവ് വെറുക്കുന്നു;കള്ളത്രാസു നന്നല്ല.
24മനുഷ്യന്റെ കാൽവയ്പുകൾകർത്താവാണ് നിയന്ത്രിക്കുന്നത്;
തൻെറ വഴി തന്നത്താൻ ഗ്രഹിക്കാൻമർത്യനു കഴിയുമോ?
തൻെറ വഴി തന്നത്താൻ ഗ്രഹിക്കാൻമർത്യനു കഴിയുമോ?
25ഇതു വിശുദ്ധമാണ് എന്നു പറഞ്ഞ്തിടുക്കത്തിൽ വഴിപാടു നേരുകയുംപിന്നീടുമാത്രം അതിനെക്കുറിച്ച്ആലോചിക്കുകയും ചെയ്യുന്നത്ഒരു കെണിയാണ്.
26ജ്ഞാനിയായരാജാവ് ദുഷ്ടരെപറത്തിക്കളയുന്നു;
അവരുടെമേൽ രഥചക്രം പായിക്കുന്നു.
അവരുടെമേൽ രഥചക്രം പായിക്കുന്നു.
27മനുഷ്യചേതന കർത്താവ് കൊളുത്തിയവിളക്കാണ്;
അത് അവന്റെ ഉള്ളറകൾ പരിശോധിക്കുന്നു.
അത് അവന്റെ ഉള്ളറകൾ പരിശോധിക്കുന്നു.
28ദയയും വിശ്വസ്തതയും രാജാവിനെസംരക്ഷിക്കുന്നു;
നീതി അവന്റെ സിംഹാസനം ഉറപ്പിക്കുന്നു.
നീതി അവന്റെ സിംഹാസനം ഉറപ്പിക്കുന്നു.
29യുവാക്കളുടെ മഹത്വം അവരുടെകരുത്താണ്;
നരച്ച മുടി വൃദ്ധരുടെ അലങ്കാരവും.
നരച്ച മുടി വൃദ്ധരുടെ അലങ്കാരവും.
30മുറിപ്പെടുത്തുന്നതാഡനങ്ങൾ ദുശ്ശീലങ്ങളെ നിർമാർജനം ചെയ്യുന്നു.
കനത്ത അടി മനസ്സിന്റെ ഉള്ളറകളെശുചിയാക്കുന്നു.
കനത്ത അടി മനസ്സിന്റെ ഉള്ളറകളെശുചിയാക്കുന്നു.