Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 3

അധ്യായങ്ങൾ

കർത്താവിനോടു വിശ്വസ്തത

1മകനേ, എന്റെ ഉപദേശംവിസ്മരിക്കരുത്;
നിന്റെ ഹൃദയം എന്റെ കൽപനകൾപാലിക്കട്ടെ.
2അവനിനക്കു ദീർഘായുസ്സുംസമൃദ്ധമായി ഐശ്വര്യവും നൽകും.
3കരുണയും വിശ്വസ്തതയും നിന്നെപിരിയാതിരിക്കട്ടെ.
അവയെ നിന്റെ കഴുത്തിൽ ധരിക്കുക;
ഹൃദയഫലകത്തിൽ രേഖപ്പെടുത്തുകയുംചെയ്യുക.
4അങ്ങനെ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽപ്രീതിയും സത്കീർത്തിയും നേടും.
5കർത്താവിൽ പൂർണഹൃദയത്തോടെവിശ്വാസമർപ്പിക്കുക;
സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്.
6നിന്റെ എല്ലാ പ്രവൃത്തികളുംദൈവവിചാരത്തോടെയാകട്ടെ;
അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും,
7ജ്ഞാനിയെന്നു സ്വയം ഭാവിക്കരുത്;
കർത്താവിനെ ഭയപ്പെട്ട് തിൻമയിൽനിന്ന്അകന്നുമാറുക.
8അത് നിന്റെ ശരീരത്തിന് ആരോഗ്യവുംഅസ്ഥികൾക്ക് അനായാസതയുംനൽകും.
9കർത്താവിനെ നിന്റെ സമ്പത്തുകൊണ്ടും, നിന്റെ എല്ലാ ഉത്പന്നങ്ങളുടെയും ആദ്യഫലങ്ങൾകൊണ്ടും ബഹുമാനിക്കുക.
10അപ്പോൾ നിന്റെ ധാന്യപ്പുരകൾസമൃദ്ധികൊണ്ടു നിറയുകയും
നിന്റെ ചക്കുകളിൽ വീഞ്ഞുനിറഞ്ഞുകവിയുകയും ചെയ്യും.
11കർത്താവിന്റെ ശിക്ഷണത്തെനിന്ദിക്കരുത്;
അവിടുത്തെ ശാസനത്തിൽ മടുപ്പുതോന്നുകയുമരുത്.
12എന്തെന്നാൽ, പിതാവ് പ്രിയപുത്രനെഎന്നപോലെ, കർത്താവ് താൻസ്നേഹിക്കുന്നവനെ ശാസിക്കുന്നു.

ജ്ഞാനം അമൂല്യം

13ജ്ഞാനം നേടുന്നവനും അറിവുലഭിക്കുന്നവനും ഭാഗ്യവാനാണ്.
14എന്തെന്നാൽ, അതുകൊണ്ടുള്ള നേട്ടംവെള്ളിയെയും സ്വർണത്തെയുംകാൾശ്രേഷ്ഠമാണ്.
15അവൾ രത്നങ്ങളെക്കാൾ അമൂല്യയാണ്;
നിങ്ങൾ കാംക്ഷിക്കുന്നതൊന്നുംഅവൾക്കു തുല്യമല്ല.
16അവളുടെ വലത്തുകൈയിൽദീർഘായുസ്സും ഇടത്തുകൈയിൽസമ്പത്തും ബഹുമതിയും സ്ഥിതിചെയ്യുന്നു.
17അവളുടെ മാർഗങ്ങൾ പ്രസന്നവുംസമാധാനപൂർണവുമാണ്.
18അവളെ കൈവശപ്പെടുത്തുന്നവർക്ക്അവൾ ജീവന്റെ വൃക്ഷമാണ്;
അവളെ മുറുകെപ്പിടിക്കുന്നവർസന്തുഷ്ടരെന്നു വിളിക്കപ്പെടുന്നു.
19കർത്താവ് ജ്ഞാനത്താൽ ഭൂമിയെസ്ഥാപിച്ചു;
വിജ്ഞാനത്താൽ ആകാശത്തെ ഉറപ്പിച്ചു.
20അവിടുത്തെ വിജ്ഞാനത്താൽസമുദ്രങ്ങൾ പൊട്ടിപ്പുറപ്പെട്ടു;
മേഘങ്ങൾ മഞ്ഞുപൊഴിക്കുന്നു,
21മകനേ, അന്യൂനമായ ജ്ഞാനവുംവിവേചനാശക്തിയും പുലർത്തുക;അവ നിന്റെ ദൃഷ്ടിയിൽനിന്ന്മാഞ്ഞുപോകാതിരിക്കട്ടെ.
22അവ നിന്റെ ആത്മാവിനു ജീവനുംകൺഠത്തിന് ആഭരണവുമായിരിക്കും.
23അങ്ങനെ നീ നിന്റെ വഴിയിൽസുരക്ഷിതനായി നടക്കും;
നിന്റെ കാലിടറുകയില്ല.
24നീ നിർഭയനായിരിക്കും; നിനക്കു സുഖനിദ്രലഭിക്കുകയും ചെയ്യും.

അയൽക്കാരനോടുള്ള കടമകൾ

25കിടിലംകൊള്ളിക്കുന്ന സംഭവങ്ങൾകൊണ്ടോ ദുഷ്ടരുടെ നാശം കണ്ടോ നീ ഭയപ്പെടരുത്.
26കർത്താവ് നിന്റെ ആശ്രയമായിരിക്കും;
നിന്റെ കാൽ കുടുക്കിൽപ്പെടാതെഅവിടുന്ന് കാത്തുകൊള്ളും.
27നിനക്കു ചെയ്യാൻ കഴിവുള്ള നൻമ,അതു ലഭിക്കാൻ അവകാശമുള്ളവർക്കു നിഷേധിക്കരുത്.
28അയൽക്കാരൻ ചോദിക്കുന്ന വസ്തു നിന്റെ കൈവശമുണ്ടായിരിക്കേ,പോയി വീണ്ടും വരുക, നാളെത്തരാംഎന്നു പറയരുത്.
29നിന്നെ വിശ്വസിച്ചു പാർക്കുന്നഅയൽക്കാരനെ ദ്രോഹിക്കാൻആലോചിക്കരുത്.
30നിനക്ക് ഉപദ്രവം ചെയ്യാത്തവനുമായികലഹിക്കരുത്.
31അക്രമിയുടെ വളർച്ചയിൽ അസൂയപ്പെടുകയോ
അവന്റെ മാർഗം അവലംബിക്കുകയോഅരുത്.
32ദുർമാർഗികളെ കർത്താവ് വെറുക്കുന്നു;
സത്യസന്ധരോട് അവിടുന്ന് സൗഹൃദംപുലർത്തുന്നു.
33ദുഷ്ടരുടെ ഭവനത്തിൻമേൽ കർത്താവിന്റെ ശാപം പതിക്കുന്നു;
എന്നാൽ, നീതിമാൻമാരുടെ ഭവനത്തെഅവിടുന്ന് അനുഗ്രഹിക്കുന്നു.
34നിന്ദിക്കുന്നവരെ അവിടുന്ന്നിന്ദിക്കുന്നു;
വിനീതരുടെമേൽ കാരുണ്യം പൊഴിക്കുന്നു.
35ജ്ഞാനികൾ ബഹുമതി ആർജിക്കും; ഭോഷർക്ക് അവമതി ലഭിക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്