സുഭാഷിതങ്ങൾ 4
അധ്യായങ്ങൾ
ജ്ഞാനസമ്പാദനം അഭികാമ്യം
1മക്കളേ, പിതാവിന്റെ പ്രബോധനം കേൾക്കുവിൻ.
അതിൽ ശ്രദ്ധിച്ച് അറിവു നേടുവിൻ,
അതിൽ ശ്രദ്ധിച്ച് അറിവു നേടുവിൻ,
2ഞാൻ നിങ്ങൾക്കു സദുപദേശങ്ങൾ നൽകുന്നു;
എന്റെ പാഠങ്ങൾ തള്ളിക്കളയരുത്.
എന്റെ പാഠങ്ങൾ തള്ളിക്കളയരുത്.
3ഞാൻ അമ്മയ്ക്ക് ഏക സന്താനമായി
ഇളംപ്രായത്തിൽ പിതാവിനോടൊപ്പംകഴിയവേ,
ഇളംപ്രായത്തിൽ പിതാവിനോടൊപ്പംകഴിയവേ,
4അവൻ എന്നെ ഇപ്രകാരം പഠിപ്പിച്ചു:
നിന്റെ ഹൃദയം എന്റെ വാക്കുകൾമുറുകെപ്പിടിക്കട്ടെ;
എന്റെ കൽപനകൾ പാലിച്ചാൽ നീ ജീവിക്കും.
നിന്റെ ഹൃദയം എന്റെ വാക്കുകൾമുറുകെപ്പിടിക്കട്ടെ;
എന്റെ കൽപനകൾ പാലിച്ചാൽ നീ ജീവിക്കും.
5വിജ്ഞാനവും ഉൾക്കാഴ്ചയും നേടുക;എന്റെ വാക്കുകൾ വിസ്മരിക്കരുത്;
അവയിൽനിന്നു വ്യതിചലിക്കയുമരുത്.
അവയിൽനിന്നു വ്യതിചലിക്കയുമരുത്.
6ജ്ഞാനം ഉപേക്ഷിക്കരുത്;അവൾ നിന്നെ കാത്തുകൊള്ളും.
അവളെ സ്നേഹിക്കുക;അവൾ നിന്നെ സംരക്ഷിക്കും.
അവളെ സ്നേഹിക്കുക;അവൾ നിന്നെ സംരക്ഷിക്കും.
7ജ്ഞാനം സമ്പാദിക്കുകയാണ്സർവപ്രധാനം.
എന്തു ത്യജിച്ചും ജ്ഞാനം സമ്പാദിക്കുക.
എന്തു ത്യജിച്ചും ജ്ഞാനം സമ്പാദിക്കുക.
8അവളെ അമൂല്യമായി കരുതുക;അവൾ നിനക്ക് ഉയർച്ച നൽകും.
അവളെ പുണരുക;അവൾ നിന്നെ ആദരിക്കും.
അവളെ പുണരുക;അവൾ നിന്നെ ആദരിക്കും.
9അവൾ നിന്റെ ശിരസ്സിൽമനോഹരമായ പൂമാലയണിയിക്കും;
നിനക്കു മഹത്വത്തിൻെറ കിരീടം നൽകും.
നിനക്കു മഹത്വത്തിൻെറ കിരീടം നൽകും.
10മകനേ, എന്റെ വാക്ക് നിന്റെ ഹൃദയത്തിൽ പതിയട്ടെ;
അപ്പോൾ നിനക്കു ദീർഘായുസ്സുണ്ടാകും.
അപ്പോൾ നിനക്കു ദീർഘായുസ്സുണ്ടാകും.
11ഞാൻ ജ്ഞാനത്തിന്റെ വഴിനിന്നെ പഠിപ്പിച്ചു;
സത്യസന്ധതയുടെ പാതകളിൽനിന്നെ നയിച്ചു.
സത്യസന്ധതയുടെ പാതകളിൽനിന്നെ നയിച്ചു.
12നടക്കുമ്പോൾ നിന്റെ കാലിടറുകയില്ല.ഓടുമ്പോൾ വീഴുകയുമില്ല.
13എന്റെ ഉപദേശം മുറുകെപ്പിടിക്കുക;അതു കൈവിടരുത്.
അതു കാത്തുസൂക്ഷിക്കുക;അതു നിന്റെ ജീവനാണ്.
അതു കാത്തുസൂക്ഷിക്കുക;അതു നിന്റെ ജീവനാണ്.
14ദുഷ്ടരുടെ പാതയിൽ പ്രവേശിക്കരുത്;ദുർജനങ്ങളുടെ മാർഗത്തിൽചരിക്കയുമരുത്.
15അതിൽനിന്നൊഴിഞ്ഞു നിൽക്കുക;അതിൽ സഞ്ചരിക്കരുത്;
അതിൽനിന്ന് അകന്നുമാറി കടന്നുപോവുക.
അതിൽനിന്ന് അകന്നുമാറി കടന്നുപോവുക.
16എന്തെന്നാൽ തെറ്റുചെയ്യാതെ അവർക്ക്ഉറക്കം വരില്ല;
ആരെയെങ്കിലും തട്ടിവീഴ്ത്തിയില്ലെങ്കിൽ അവർക്കു നിദ്രനഷ്ടപ്പെടുന്നു.
ആരെയെങ്കിലും തട്ടിവീഴ്ത്തിയില്ലെങ്കിൽ അവർക്കു നിദ്രനഷ്ടപ്പെടുന്നു.
17കാരണം, അവർ ദുഷ്ടതയുടെഅപ്പം ഭക്ഷിക്കുകയും അക്രമത്തിന്റെ വീഞ്ഞ് കുടിക്കുകയും ചെയ്യുന്നു.
18എന്നാൽ, നീതിമാൻമാരുടെ പാതപൂർവാഹ്നത്തിലെ വെയിൽപോലെ പ്രകാശം വർധിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്.
19ദുഷ്ടരുടെ മാർഗം സാന്ദ്രതമസ്സുപോലെയാണ്;
എവിടെ തട്ടിവീഴുമെന്ന് അവർക്കറിഞ്ഞുകൂടാ.
എവിടെ തട്ടിവീഴുമെന്ന് അവർക്കറിഞ്ഞുകൂടാ.
20മകനേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക;
എന്റെ മൊഴികൾക്കു ചെവിതരുക.
എന്റെ മൊഴികൾക്കു ചെവിതരുക.
21അവ നിന്റെ ദൃഷ്ടിപഥത്തിൽനിന്നുമാഞ്ഞുപോകാതിരിക്കട്ടെ;
അവ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുക.
അവ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുക.
22എന്തെന്നാൽ, അവയെ ഉൾക്കൊള്ളുന്നവന് അവ ജീവനും,
അവന്റെ ശരീരത്തിന് ഔഷധവുമാണ്.
അവന്റെ ശരീരത്തിന് ഔഷധവുമാണ്.
23നിന്റെ ഹൃദയത്തെ ജാഗരൂകതയോടെകാത്തുസൂക്ഷിക്കുക;
ജീവന്റെ ഉറവകൾഅതിൽനിന്നാണൊഴുകുന്നത്.
ജീവന്റെ ഉറവകൾഅതിൽനിന്നാണൊഴുകുന്നത്.
24വക്രമായ സംസാരം നിന്നിൽനിന്നകറ്റിക്കളയുക;
കുടിലഭാഷണത്തെ ദൂരെയകറ്റുക.
കുടിലഭാഷണത്തെ ദൂരെയകറ്റുക.
25നിന്റെ ദൃഷ്ടി അവക്രമായിരിക്കട്ടെ;നിന്റെ നോട്ടം മുൻപോട്ടു മാത്രമായിരിക്കട്ടെ.
26നീ നടക്കുന്ന വഴികൾ ഉത്തമമെന്ന് ഉറപ്പിക്കുക;
അപ്പോൾ അവ സുരക്ഷിതമായിരിക്കും.
അപ്പോൾ അവ സുരക്ഷിതമായിരിക്കും.
27വലത്തോട്ടോ ഇടത്തോട്ടോവ്യതിചലിക്കരുത്; തിൻമയിൽ കാലൂന്നുകയും അരുത്.