Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 24

അധ്യായങ്ങൾ
1ദുഷ്ടരെക്കുറിച്ച് അസൂയതോന്നരുത്;
അവരോടു കൂട്ടുകൂടാൻ ആഗ്രഹിക്കുകയുമരുത്.
2അവരുടെ മനസ്സ് അക്രമം ചിന്തിക്കുകയും
അവരുടെ അധരങ്ങൾ ഏഷണിപറയുകയും ചെയ്യുന്നു.
3ജ്ഞാനത്താൽ വീടു പണിയപ്പെടുന്നു;
വിവേകത്താൽ അത് ഉറപ്പിക്കപ്പെടുന്നു.
4അമൂല്യവും മനോഹരവുമായവസ്തുക്കളാൽ വിജ്ഞാനം അതിലെ മുറികൾ നിറയ്ക്കുന്നു.
5ജ്ഞാനി കരുത്തനെക്കാൾ ബലവാനത്രേ;
അറിവുള്ളവൻ ശക്തനെക്കാളും.
6വിവേകിയായ മാർഗദർശിയുണ്ടെങ്കിലേയുദ്ധത്തിനു പുറപ്പെടാവൂ;
ഉപദേഷ്ടാക്കൾ ധാരാളം ഉണ്ടെങ്കിൽവിജയം നേടാം.
7ജ്ഞാനം ഭോഷനു കൈയെത്താത്ത ഉയരത്തിലാണ്;
സദസ്സിൽ അവൻ വായ് തുറക്കുകയില്ല.
8തിൻമ നിനയ്ക്കുന്നവൻ ഉപജാപകൻഎന്ന് അറിയപ്പെടും.
9ഭോഷൻ ആലോചിക്കുന്നതെന്തുംപാപമാണ്;
പരിഹാസകൻമനുഷ്യരെ വെറുപ്പിക്കുന്നു.
10ആപദ്ഘട്ടങ്ങളിൽ പതറിപ്പോകുന്നവൻദുർബലനത്രേ.
11കൊലയ്ക്കു കൊണ്ടുപോകുന്നവരെമോചിപ്പിക്കുക;
കൊലക്കളത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നവരെ രക്ഷപെടുത്തുക.
12ഞാൻ ഇത് അറിഞ്ഞില്ല എന്നു നീപറഞ്ഞാൽത്തന്നെ ഹൃദയത്തെ തൂക്കിനോക്കുന്നവൻ സത്യം ഗ്രഹിക്കുന്നില്ലേ?
നിന്റെ ആത്മാവിനെനിരീക്ഷിച്ചുകൊണ്ടിരിക്കുന്നവൻഅതറിയുകയില്ലേ?
അവിടുന്ന് പ്രവൃത്തിക്കു തക്കപ്രതിഫലമല്ലേ നൽകുക?
13മകനേ, തേൻ കുടിക്കുക, അതു നല്ലതാണ്.
തേൻതുള്ളികൾ നാവിന് ആസ്വാദ്യമാണ്.
14നിന്റെ ആത്മാവിനു ജ്ഞാനവുംഅതുപോലെയാണെന്നറിയുക;
അതു നേടിയാൽ നിനക്കു നല്ല ഭാവിയുണ്ടാകും;
നിന്റെ പ്രതീക്ഷയ്ക്കു ഭംഗം നേരിടുകയുമില്ല.
15നീതിമാന്റെ പാർപ്പിടത്തിനെതിരേദുഷ്ടനെപ്പോലെ പതിയിരിക്കരുത്;
അവന്റെ ഭവനത്തെ ആക്രമിക്കയുമരുത്.
16എന്തെന്നാൽ, നീതിമാൻ ഏഴുതവണവീണാലും വീണ്ടും എഴുന്നേൽക്കും;
ദുഷ്ടനാകട്ടെ കാലിടറി വീഴുന്നത്പൂർണനാശത്തിലേക്കാണ്.
17ശത്രുവിന്റെ പതനത്തിൽ ആഹ്ലാദിക്കരുത്;
അവൻ തട്ടിവീഴുമ്പോൾ സന്തോഷിക്കയുമരുത്.
18സന്തോഷിച്ചാൽ, കർത്താവിനു നിന്നോട് അപ്രീതി തോന്നുകയും നിന്റെ ശത്രുവിൽനിന്നു തൻെറ കോപം അകറ്റിക്കളയുകയും ചെയ്യും.
19തിൻമ പ്രവർത്തിക്കുന്നവരെയോർത്ത്അസ്വസ്ഥനാകേണ്ടാ;
ദുഷ്ടരെ നോക്കി അസൂയപ്പെടുകയും വേണ്ടാ.
20എന്തെന്നാൽ, തിൻമ ചെയ്യുന്നവനു ഭാവിയില്ല;
ദുഷ്ടരുടെ വിളക്ക് അണഞ്ഞുപോകും.
21മകനേ, കർത്താവിനെയും രാജാവിനെയും ഭയപ്പെടുക,
അവരെ ധിക്കരിക്കരുത്.
22എന്തെന്നാൽ, അവരിൽനിന്നുള്ളശിക്ഷ പെട്ടെന്നായിരിക്കും;
അതിൽനിന്നുണ്ടാകുന്ന നാശത്തിന്റെ വലുപ്പം ആർക്കാണ് ഊഹിക്കാൻ കഴിയുക?
23ഇനി പറയുന്നവയും ജ്ഞാനികളുടെസൂക്തങ്ങളാണ്.
ന്യായംവിധിക്കുന്നതിൽ പക്ഷപാതം പാടില്ല.
24കുറ്റവാളികളോട്, നിങ്ങൾ നിരപരാധരാണ് എന്നു പറയുന്നവനെ ജനങ്ങൾ ശപിക്കും;
ജനതകൾ അവനെ വെറുക്കും.
25എന്നാൽ, കുറ്റവാളികളെ ശാസിക്കുന്നവർസന്തോഷമനുഭവിക്കും;
അവർക്കു സമൃദ്ധമായ അനുഗ്രഹം ലഭിക്കും.
26സത്യസന്ധമായ ഉത്തരം നൽകുന്നത്ചുംബനം നൽകുന്നതുപോലെയാണ്.
27ആദ്യം പുറത്തെ ജോലികൾ ക്രമപ്പെടുത്തുക;
വയലിലും എല്ലാം സജ്ജീകരിക്കുക;
അതിനുശേഷം വീടുപണി തുടങ്ങുക.
28അയൽക്കാരനെതിരേ അകാരണമായിസാക്ഷി നിൽക്കരുത്;
അവനെ വാക്കുകൊണ്ട് വഞ്ചിക്കയുമരുത്.
29എന്നോടു പ്രവർത്തിച്ചതുപോലെ ഞാൻ അവനോടും പ്രവർത്തിക്കും,
അവൻ ചെയ്തതിനു ഞാൻ
പകരംചെയ്യും എന്നു നീ പറയരുത്.
30ഞാൻ അലസന്റെ വയലുംബുദ്ധിശൂന്യൻെറ മുന്തിരിത്തോപ്പുംകടന്നുപോയി.
31അവിടെയെല്ലാം മുള്ളുകൾ നിറഞ്ഞിരുന്നു;
നിലമാകെ കളകൾകൊണ്ടു മൂടിയിരുന്നു;
അതിന്റെ കൽഭിത്തി ഇടിഞ്ഞുപൊളിഞ്ഞുകിടന്നു.
32അതുകൊണ്ട് ഞാൻ ചിന്തിച്ചു;
അതിൽനിന്ന് ഒരു ഗുണപാഠംപഠിക്കുകയും ചെയ്തു.
33കുറച്ചുകൂടി ഉറങ്ങാം,
തെല്ലുനേരംകൂടി മയങ്ങാം;
കൈയുംകെട്ടിയിരുന്ന്അൽപംകൂടെ വിശ്രമിക്കാം.
34ഫലമോ, ദാരിദ്ര്യം കവർച്ചക്കാരനെപ്പോലെയും, ദുർഭിക്ഷം ആയുധപാണിയെപ്പോലെയും നിന്നെ സമീപിക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്