Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 13

അധ്യായങ്ങൾ
1വിവേകമുള്ള മകൻ പിതാവിന്റെ ഉപദേശം കേൾക്കുന്നു;
പരിഹാസകൻ ശാസനം അവഗണിക്കുന്നു.
2ഉത്തമനായ മനുഷ്യൻ തൻെറ വാക്കുകളുടെ സത്ഫലം അനുഭവിക്കുന്നു;വഞ്ചകൻമാർ അക്രമമാണ് അഭിലഷിക്കുന്നത്.
3വാക്കുകളിൽ നിയന്ത്രണം പാലിക്കുന്നവൻ തൻെറ ജീവൻ സുരക്ഷിതമാക്കുന്നു;
അധരങ്ങളെ നിയന്ത്രിക്കാത്തവൻ നാശമടയുന്നു.
4എത്ര ആഗ്രഹിച്ചാലും അലസന് ഒന്നും കിട്ടുന്നില്ല;
സ്ഥിരോത്സാഹിക്കു സമൃദ്ധമായി ലഭിക്കുന്നു.
5നീതിമാൻ കാപട്യത്തെ വെറുക്കുന്നു;
ദുഷ്ടൻ ലജ്ജയും അഭിമാനവുംവെടിഞ്ഞു പ്രവർത്തിക്കുന്നു.
6സത്യസന്ധമായി പെരുമാറുന്നവനെനീതി കാത്തുകൊള്ളും;
ദുഷ്ടനെ പാപം നിലംപതിപ്പിക്കുന്നു,
7ഒരുവൻ ധനികനെന്നു നടിക്കുന്നു,എങ്കിലും അവന്യാതൊന്നും ഇല്ല.
അപരൻ ദരിദ്രനെന്നു നടിക്കുന്നു,എങ്കിലും അവനു ധാരാളം സമ്പത്തുണ്ട്.
8ജീവൻ വീണ്ടെടുക്കാനുള്ളമോചനദ്രവ്യമാണു മനുഷ്യന് സമ്പത്ത്;
എന്നാൽ, ദരിദ്രന് മോചനത്തിനു മാർഗമില്ല.
9നീതിമാന്റെ ദീപം തെളിഞ്ഞു പ്രകാശിക്കും;
ദുഷ്ടൻെറ വിളക്ക് അണഞ്ഞുപോകും.
10താന്തോന്നികൾ ഔദ്ധത്യം നിമിത്തംകലഹമുണ്ടാക്കുന്നു;
ഉപദേശം സ്വീകരിക്കുന്നവരോടുകൂടെയാണ് വിവേകം.
11അനായാസമായി നേടിയസമ്പത്തു ക്ഷയിച്ചുപോകും;
അൽപ്പാൽപ്പമായി കരുതിവയ്ക്കുന്നവൻ അതു വർധിപ്പിച്ചുകൊണ്ടിരിക്കും.
12സഫലമാകാൻ വൈകുന്ന പ്രതീക്ഷഹൃദയത്തെ വേദനിപ്പിക്കുന്നു;
സഫലമായിക്കഴിഞ്ഞ ആഗ്രഹം ജീവന്റെ വൃക്ഷമാണ്.
13ഉപദേശം നിന്ദിക്കുന്നവൻ തനിക്കുതന്നെ നാശം വരുത്തിവയ്ക്കുന്നു;
കൽപന ആദരിക്കുന്നവന് പ്രതിഫലം ലഭിക്കും.
14ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവയാണ്;
മരണത്തിന്റെ കെണികളിൽനിന്ന്ഒഴിഞ്ഞുമാറാൻ അതു സഹായിക്കുന്നു.
15സദ്ബുദ്ധി പ്രീതി ജനിപ്പിക്കുന്നു;
അവിശ്വസ്തരുടെ മാർഗം അവർക്ക്നാശം വരുത്തുന്നു.
16വിവേകി എന്തും ആലോചനയോടെ ചെയ്യുന്നു;
ഭോഷനാകട്ടെ തൻെറ ഭോഷത്തംതുറന്നു കാട്ടുന്നു.
17ഔചിത്യമില്ലാത്ത ദൂതൻ ആളുകളെകുഴപ്പത്തിലാഴ്ത്തുന്നു;
വിശ്വസ്തനായ സന്ദേശവാഹകൻരഞ്ജനം കൈവരുത്തുന്നു.
18ഉപദേശം അവഗണിക്കുന്നവന്ദാരിദ്ര്യവും അപമാനവും നേരിടുന്നു;
ശാസനം ആദരിക്കുന്നവൻബഹുമാനിക്കപ്പെടുന്നു.
19നിറവേറിയ അഭിലാഷംആത്മാവിനു മാധുര്യമിയറ്റുന്നു;
തിൻമ വിട്ടൊഴിയുന്നതുഭോഷർക്ക് അഹിതമാണ്.
20വിവേകികളോടു സംസർഗം ചെയ്യുന്നവൻ വിവേകിയായിത്തീരുന്നു;
ഭോഷരുമായി കൂട്ടുകൂടുന്നവന്ഉപദ്രവം നേരിടും.
21പാപികളെ ദൗർഭാഗ്യം പിൻതുടരുന്നു;
നീതിമാൻമാർക്ക് ഐശ്വര്യംപ്രതിഫലമായി ലഭിക്കുന്നു.
22ഉത്തമനായ മനുഷ്യൻ തൻെറ അവകാശം തലമുറകളിലേക്കു കൈമാറുന്നു;
പാപിയുടെ സമ്പത്ത് നീതിമാൻമാർക്കായി സംഭരിക്കപ്പെട്ടതാണ്.
23ദരിദ്രരുടെ കൈയിൽ തരിശുനിലം ധാരാളം ആഹാരം ഉത്പാദിപ്പിക്കുമായിരുന്നു;
എന്നാൽ, നീതി കെട്ടവൻ, അതുകൈക്കലാക്കി തരിശിടുന്നു.
24മകനെ ശിക്ഷകൂടാതെ വളർത്തുന്നവൻ അവനെ വെറുക്കുന്നു;
സ്നേഹമുള്ള പിതാവ് അവനു ശിക്ഷണം നൽകാൻ ജാഗരൂകത കാട്ടുന്നു.
25നീതിമാന് വിശപ്പടക്കാൻവേണ്ടത്ര വകയുണ്ട്;
ദുഷ്ടനു പട്ടിണികിടക്കേണ്ടിവരും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്