സുഭാഷിതങ്ങൾ 14
അധ്യായങ്ങൾ
1ജ്ഞാനം വീടുപണിയുന്നു;
ഭോഷത്തം സ്വന്തം കൈകൊണ്ട്അത് ഇടിച്ചുനിരത്തുന്നു.
ഭോഷത്തം സ്വന്തം കൈകൊണ്ട്അത് ഇടിച്ചുനിരത്തുന്നു.
2സത്യസന്ധൻ കർത്താവിനെ ഭയപ്പെടുന്നു.
കുടിലമാർഗി അവിടുത്തെനിന്ദിക്കുന്നു.
കുടിലമാർഗി അവിടുത്തെനിന്ദിക്കുന്നു.
3ഭോഷന്റെ സംസാരം അവന്റെ മുതുകത്തു വീഴുന്ന വടിയാണ്;
വിവേകികളുടെ വാക്ക് അവരെകാത്തുകൊള്ളും.
വിവേകികളുടെ വാക്ക് അവരെകാത്തുകൊള്ളും.
4കാളകളില്ലാത്തിടത്തു ധാന്യവുമില്ല;
കാളയുടെ കരുത്തു സമൃദ്ധമായവിളവു നൽകുന്നു.
കാളയുടെ കരുത്തു സമൃദ്ധമായവിളവു നൽകുന്നു.
5വിശ്വസ്തനായ സാക്ഷി കള്ളംപറയുന്നില്ല;
കള്ളസ്സാക്ഷി പൊളി പറഞ്ഞുകൂട്ടുന്നു.
കള്ളസ്സാക്ഷി പൊളി പറഞ്ഞുകൂട്ടുന്നു.
6പരിഹാസകൻ വിവേകമനേ്വഷിക്കുന്നത് നിഷ്ഫലമാണ്;
ബുദ്ധിമാന് അറിവു ലഭിക്കുകഎളുപ്പവും.
ബുദ്ധിമാന് അറിവു ലഭിക്കുകഎളുപ്പവും.
7ഭോഷനിൽനിന്ന് അകന്നുമാറിക്കൊള്ളുക;
അവനിൽനിന്നു സാരമുള്ള വാക്കുകൾലഭിക്കുകയില്ല.
അവനിൽനിന്നു സാരമുള്ള വാക്കുകൾലഭിക്കുകയില്ല.
8തൻെറ മാർഗം വ്യക്തമായിഗ്രഹിക്കുന്നതിലാണ് ബുദ്ധിമാൻെറ വിവേകം;
വിഡ്ഢികളുടെ ഭോഷത്തം അവരെത്തന്നെ കബളിപ്പിക്കുന്നു.
വിഡ്ഢികളുടെ ഭോഷത്തം അവരെത്തന്നെ കബളിപ്പിക്കുന്നു.
9ദുഷ്ടരെ ദൈവം വെറുക്കുന്നു;
സത്യസന്ധർ അനുഗ്രഹം പ്രാപിക്കുന്നു.
സത്യസന്ധർ അനുഗ്രഹം പ്രാപിക്കുന്നു.
10ഹൃദയത്തിന്റെ ദുഃഖം അതിനുമാത്രമേഅറിഞ്ഞുകൂടൂ;
അതിന്റെ സന്തോഷത്തിലും അന്യർക്കു പങ്കില്ല.
അതിന്റെ സന്തോഷത്തിലും അന്യർക്കു പങ്കില്ല.
11ദുഷ്ടരുടെ ഭവനം നശിപ്പിക്കപ്പെടും;
സത്യസന്ധരുടെ കൂടാരം പുഷ്ടി പ്രാപിക്കും.
സത്യസന്ധരുടെ കൂടാരം പുഷ്ടി പ്രാപിക്കും.
12ശരിയെന്നു തോന്നുന്ന വഴി ചിലപ്പോൾമരണത്തിലേക്കു നയിക്കുന്നതാവാം.
13ചിരിക്കുമ്പോൾപ്പോലും ഹൃദയംദുഃഖഭരിതമാണ്;
സന്തോഷം സന്താപത്തിലാണ്അവസാനിക്കുക.
സന്തോഷം സന്താപത്തിലാണ്അവസാനിക്കുക.
14വഴിപിഴച്ചവൻ തൻെറ പ്രവൃത്തികളുടെഫലമനുഭവിക്കും;
ഉത്തമനായ മനുഷ്യൻ തൻെറ പ്രവൃത്തികളുടെയും.
ഉത്തമനായ മനുഷ്യൻ തൻെറ പ്രവൃത്തികളുടെയും.
15ശുദ്ധഗതിക്കാരൻ എന്തും വിശ്വസിക്കുന്നു;
ബുദ്ധിമാൻ ലക്ഷ്യത്തിൽത്തന്നെശ്രദ്ധവയ്ക്കുന്നു.
ബുദ്ധിമാൻ ലക്ഷ്യത്തിൽത്തന്നെശ്രദ്ധവയ്ക്കുന്നു.
16വിവേകി ജാഗരൂകതയോടെതിൻമയിൽനിന്ന് അകന്നുമാറുന്നു;
ഭോഷൻ വീണ്ടുവിചാരമില്ലാതെഎടുത്തുചാടുന്നു.
ഭോഷൻ വീണ്ടുവിചാരമില്ലാതെഎടുത്തുചാടുന്നു.
17ക്ഷിപ്രകോപി ബുദ്ധിഹീനമായിപ്രവർത്തിക്കുന്നു;
ബുദ്ധിമാൻ ക്ഷമാശീലനാണ്.
ബുദ്ധിമാൻ ക്ഷമാശീലനാണ്.
18ശുദ്ധഗതിക്കാർ ഭോഷത്തം കാട്ടിക്കൂട്ടുന്നു;
ബുദ്ധിമാൻമാർ വിജ്ഞാനകിരീടംഅണിയുന്നു.
ബുദ്ധിമാൻമാർ വിജ്ഞാനകിരീടംഅണിയുന്നു.
19ദുർജനം സജ്ജനങ്ങളുടെ മുൻപിലുംദുഷ്ടർ നീതിമാൻമാരുടെകവാടങ്ങളിലും കുമ്പിടും.
20ദരിദ്രനെ അയൽക്കാരൻപോലുംവെറുക്കുന്നു;
ധനികന് അനേകം സ്നേഹിതൻമാരുണ്ട്.
ധനികന് അനേകം സ്നേഹിതൻമാരുണ്ട്.
21അയൽക്കാരനെ നിന്ദിക്കുന്നവൻപാപിയാണ്;
പാവപ്പെട്ടവനോടു ദയ കാണിക്കുന്നവൻഭാഗ്യവാനും.
പാവപ്പെട്ടവനോടു ദയ കാണിക്കുന്നവൻഭാഗ്യവാനും.
22തിൻമ നിനയ്ക്കുന്നവൻ തെറ്റുചെയ്യുകയല്ലേ?
നൻമയ്ക്കു കളമൊരുക്കുന്നവർക്ക്മറ്റുള്ളവരുടെ കൂറും വിശ്വാസവുംലഭിക്കുന്നു.
നൻമയ്ക്കു കളമൊരുക്കുന്നവർക്ക്മറ്റുള്ളവരുടെ കൂറും വിശ്വാസവുംലഭിക്കുന്നു.
23അധ്വാനമേതും ലാഭകരമാണ്;അലസഭാഷണം ദാരിദ്ര്യത്തിനുവഴിതെളിക്കുകയേയുള്ളു.
24ജ്ഞാനമാണു വിവേകികളുടെ കിരീടം;
ഭോഷത്തം ഭോഷൻമാർക്കു പൂമാലയും.
ഭോഷത്തം ഭോഷൻമാർക്കു പൂമാലയും.
25സത്യസന്ധനായ സാക്ഷി പലരുടെയും ജീവൻ രക്ഷിക്കുന്നു;
കള്ളസ്സാക്ഷി വഞ്ചകനാണ്.
കള്ളസ്സാക്ഷി വഞ്ചകനാണ്.
26ദൈവഭക്തിയാണ് ബലിഷ്ഠമായ ആശ്രയം;
സന്താനങ്ങൾക്ക് അത് അഭയസ്ഥാനമായിരിക്കുകയും ചെയ്യും.
സന്താനങ്ങൾക്ക് അത് അഭയസ്ഥാനമായിരിക്കുകയും ചെയ്യും.
27ദൈവഭക്തി ജീവന്റെ ഉറവയാണ്;
മരണത്തിന്റെ കെണികളിൽനിന്ന്രക്ഷപെടാൻ അതു സഹായിക്കുന്നു.
മരണത്തിന്റെ കെണികളിൽനിന്ന്രക്ഷപെടാൻ അതു സഹായിക്കുന്നു.
28രാജാവിന്റെ മഹത്വം പ്രജകളുടെബാഹുല്യമാണ്;
പ്രജകൾ ചുരുങ്ങിയരാജാവ് നാശമടയുന്നു.
പ്രജകൾ ചുരുങ്ങിയരാജാവ് നാശമടയുന്നു.
29പെട്ടെന്നു കോപിക്കാത്തവന്ഏറെ വിവകേമുണ്ട്;
മുൻകോപി ഭോഷത്തത്തെ താലോലിക്കുന്നു.
മുൻകോപി ഭോഷത്തത്തെ താലോലിക്കുന്നു.
30പ്രശാന്തമായ മനസ്സ് ശരീരത്തിന്ഉൻമേഷം നൽകുന്നു;
അസൂയ അസ്ഥികളെ ജീർണിപ്പിക്കുന്നു.
അസൂയ അസ്ഥികളെ ജീർണിപ്പിക്കുന്നു.
31ദരിദ്രരെ ഞെരുക്കുന്നവൻ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
പാവപ്പെട്ടവരോട് ദയ കാണിക്കുന്നവൻഅവിടുത്തെ ബഹുമാനിക്കുന്നു.
പാവപ്പെട്ടവരോട് ദയ കാണിക്കുന്നവൻഅവിടുത്തെ ബഹുമാനിക്കുന്നു.
32ദുഷ്ടൻ തിൻമ ചെയ്ത് അധഃപതിക്കുന്നു;
നീതിമാൻ സ്വന്തം നീതിനിഷ്ഠയിൽഅഭയം കണ്ടെത്തുന്നു.
നീതിമാൻ സ്വന്തം നീതിനിഷ്ഠയിൽഅഭയം കണ്ടെത്തുന്നു.
33ബുദ്ധിമാൻെറ മനസ്സിൽ വിവേകംകുടികൊള്ളുന്നു;
ഭോഷൻമാരുടെ ഹൃദയം അതിനെഅറിയുന്നതേയില്ല.
ഭോഷൻമാരുടെ ഹൃദയം അതിനെഅറിയുന്നതേയില്ല.
34നീതി ജനതയെ ഉത്കർഷത്തിൽ എത്തിക്കുന്നു;
പാപം ഏതു ജനതയ്ക്കും അപമാന കരമത്രേ,
പാപം ഏതു ജനതയ്ക്കും അപമാന കരമത്രേ,
35വിവേകത്തോടെ പ്രവർത്തിക്കുന്നസേവകൻ രാജാവിന്റെ പ്രീതി നേടുന്നു;
ലജ്ജാവഹമായി പ്രവർത്തിക്കുന്നവന്റെ മേൽ അവന്റെ കോപം നിപതിക്കുന്നു.
ലജ്ജാവഹമായി പ്രവർത്തിക്കുന്നവന്റെ മേൽ അവന്റെ കോപം നിപതിക്കുന്നു.