സുഭാഷിതങ്ങൾ 10
അധ്യായങ്ങൾ
സോളമൻെറ സുഭാഷിതങ്ങൾ
1ജ്ഞാനിയായ മകൻ പിതാവിന്ആനന്ദമണയ്ക്കുന്നു;
ഭോഷനായ മകനാകട്ടെ അമ്മയ്ക്കു ദുഃഖവും.
ഭോഷനായ മകനാകട്ടെ അമ്മയ്ക്കു ദുഃഖവും.
2അന്യായമായി നേടിയ ധനം ഉതകുകയില്ല;
നീതിയാകട്ടെ മരണത്തിൽനിന്നുമോചിപ്പിക്കുന്നു.
നീതിയാകട്ടെ മരണത്തിൽനിന്നുമോചിപ്പിക്കുന്നു.
3നീതിമാൻമാർ വിശപ്പ് അനുഭവിക്കാൻകർത്താവ് അനുവദിക്കുകയില്ല;
ദുഷ്ടരുടെ അതിമോഹത്തെ അവിടുന്ന്നിഷ്ഫലമാക്കുന്നു.
ദുഷ്ടരുടെ അതിമോഹത്തെ അവിടുന്ന്നിഷ്ഫലമാക്കുന്നു.
4അലസമായ കരം ദാരിദ്ര്യംവരുത്തിവയ്ക്കുന്നു;
സ്ഥിരോത്സാഹിയുടെ കൈസമ്പത്തു നേടുന്നു.
സ്ഥിരോത്സാഹിയുടെ കൈസമ്പത്തു നേടുന്നു.
5വേനൽക്കാലത്തു കൊയ്തെടുക്കുന്നമകൻ മുൻകരുതലുള്ളവനാണ്;
കൊയ്ത്തുകാലത്ത് ഉറങ്ങുന്ന മകൻ അപമാനം വരുത്തിവയ്ക്കുന്നു.
കൊയ്ത്തുകാലത്ത് ഉറങ്ങുന്ന മകൻ അപമാനം വരുത്തിവയ്ക്കുന്നു.
6നീതിമാൻമാരുടെ ശിരസ്സിൽഅനുഗ്രഹങ്ങൾ കുടികൊള്ളുന്നു;
ദുഷ്ടരുടെ വായ് അക്രമം മറച്ചുവയ്ക്കുന്നു.
ദുഷ്ടരുടെ വായ് അക്രമം മറച്ചുവയ്ക്കുന്നു.
7നീതിമാൻമാരെ സ്മരിക്കുന്നത്അനുഗ്രഹമാണ്;
ദുഷ്ടരുടെ നാമം ക്ഷയിച്ചുപോകുന്നു.
ദുഷ്ടരുടെ നാമം ക്ഷയിച്ചുപോകുന്നു.
8ഹൃദയത്തിൽ വിവേകമുള്ളവൻകൽപനകൾ ആദരിക്കും;
വായാടിയായ ഭോഷൻ നാശമടയും.
വായാടിയായ ഭോഷൻ നാശമടയും.
9സത്യസന്ധന്റെ മാർഗംസുരക്ഷിതമാണ്;
വഴിപിഴയ്ക്കുന്നവൻ പിടിക്കപ്പെടും.
വഴിപിഴയ്ക്കുന്നവൻ പിടിക്കപ്പെടും.
10തെറ്റിനു നേരേ കണ്ണടയ്ക്കുന്നവൻഉപദ്രവം വരുത്തിവയ്ക്കുന്നു;
ധൈര്യപൂർവം ശാസിക്കുന്നവനാകട്ടെ,സമാധാനം സൃഷ്ടിക്കുന്നു.
ധൈര്യപൂർവം ശാസിക്കുന്നവനാകട്ടെ,സമാധാനം സൃഷ്ടിക്കുന്നു.
11നീതിമാൻമാരുടെ അധരം ജീവന്റെ ഉറവയാണ്;
ദുഷ്ടൻമാരുടേതോ അക്രമത്തെമൂടിവയ്ക്കുന്നു.
ദുഷ്ടൻമാരുടേതോ അക്രമത്തെമൂടിവയ്ക്കുന്നു.
12വിദേ്വഷം കലഹം ഇളക്കി വിടുന്നു;
സ്നേഹമോ എല്ലാ അപരാധങ്ങളുംപൊറുക്കുന്നു.
സ്നേഹമോ എല്ലാ അപരാധങ്ങളുംപൊറുക്കുന്നു.
13അറിവുള്ളവന്റെ അധരങ്ങളിൽജ്ഞാനം കുടികൊള്ളുന്നു;
ബുദ്ധിശൂന്യൻെറ മുതുകിൽവടിയാണ് വീഴുക.
ബുദ്ധിശൂന്യൻെറ മുതുകിൽവടിയാണ് വീഴുക.
14ജ്ഞാനികൾ അറിവു സംഭരിച്ചുവയ്ക്കുന്നു;
ഭോഷന്റെ ജൽപനം നാശംവരുത്തിവയ്ക്കുന്നു.
ഭോഷന്റെ ജൽപനം നാശംവരുത്തിവയ്ക്കുന്നു.
15ബലിഷ്ഠമായ നഗരമാണ്ധനികൻെറ സമ്പത്ത്;
ദാരിദ്ര്യം ദരിദ്രൻെറ നാശവും.
ദാരിദ്ര്യം ദരിദ്രൻെറ നാശവും.
16നീതിമാൻമാരുടെ പ്രതിഫലംജീവനിലേക്കു നയിക്കുന്നു;
ദുഷ്ടരുടെ നേട്ടം പാപത്തിലേക്കും.
ദുഷ്ടരുടെ നേട്ടം പാപത്തിലേക്കും.
17പ്രബോധനത്തെ ആദരിക്കുന്നവൻജീവനിലേക്കുള്ള പാതയിലാണ്;
ശാസന നിരസിക്കുന്നവന് വഴി പിഴയ്ക്കുന്നു.
ശാസന നിരസിക്കുന്നവന് വഴി പിഴയ്ക്കുന്നു.
18വിദേ്വഷം മറച്ചുവച്ചുസംസാരിക്കുന്നവൻ കള്ളം പറയുന്നു;
അപവാദം പറയുന്നവൻമൂഢനാണ്.
അപവാദം പറയുന്നവൻമൂഢനാണ്.
19വാക്കുകൾ ഏറുമ്പോൾതെറ്റുവർധിക്കുന്നു;
വാക്കുകളെ നിയന്ത്രിക്കുന്നവന്വീണ്ടുവിചാരമുണ്ട്.
വാക്കുകളെ നിയന്ത്രിക്കുന്നവന്വീണ്ടുവിചാരമുണ്ട്.
20നീതിമാൻമാരുടെ നാവ് വിശിഷ്ടമായവെള്ളിയാണ്;
ദുഷ്ടരുടെ മനസ്സു വിലകെട്ടതും.
ദുഷ്ടരുടെ മനസ്സു വിലകെട്ടതും.
21നീതിമാന്റെ വാക്ക് അനേകരെപോഷിപ്പിക്കുന്നു;
മൂഢൻ ബുദ്ധിശൂന്യതമൂലംമൃതിയടയുന്നു.
മൂഢൻ ബുദ്ധിശൂന്യതമൂലംമൃതിയടയുന്നു.
22കർത്താവിന്റെ അനുഗ്രഹംസമ്പത്തു നൽകുന്നു;
അവിടുന്ന് അതിൽ ദുഃഖം കലർത്തുന്നില്ല.
അവിടുന്ന് അതിൽ ദുഃഖം കലർത്തുന്നില്ല.
23തെറ്റുചെയ്യുക മൂഢന്വെറുമൊരു വിനോദമാണ്;
അറിവുള്ളവന് വിവേകപൂർവമായപെരുമാറ്റത്തിലാണ് ആഹ്ലാദം.
അറിവുള്ളവന് വിവേകപൂർവമായപെരുമാറ്റത്തിലാണ് ആഹ്ലാദം.
24ദുഷ്ടൻ ഭയപ്പെടുന്നതുതന്നെഅവനു വന്നുകൂടും;
നീതിമാന്റെ ആഗ്രഹം സഫലമാകും.
നീതിമാന്റെ ആഗ്രഹം സഫലമാകും.
25ദുഷ്ടൻ കൊടുംകാറ്റിൽനിലംപതിക്കുന്നു;
നീതിമാനോ എന്നേക്കും നിലനിൽക്കും.
നീതിമാനോ എന്നേക്കും നിലനിൽക്കും.
26വിനാഗിരി പല്ലിനും, പുക കണ്ണിനുംഎന്നപോലെയാണ് അലസൻതന്നെ നിയോഗിക്കുന്നവർക്കും.
27ദൈവഭക്തി ആയുസ്സ്വർദ്ധിപ്പിക്കുന്നു;
ദുഷ്ടരുടെ ജീവിതകാലംപരിമിതമായിരിക്കും.
ദുഷ്ടരുടെ ജീവിതകാലംപരിമിതമായിരിക്കും.
28നീതിമാൻമാരുടെ പ്രത്യാശസന്തോഷപര്യവസായിയാണ്;
ദുഷ്ടരുടെ പ്രതീക്ഷ നിഷ്ഫലമാകും.
ദുഷ്ടരുടെ പ്രതീക്ഷ നിഷ്ഫലമാകും.
29സത്യസന്ധമായി പെരുമാറുന്നവന്കർത്താവ് ഉറപ്പുള്ള കോട്ടയാണ്;
തിൻമ പ്രവർത്തിക്കുന്നവനെഅവിടുന്ന് നശിപ്പിക്കുന്നു.
തിൻമ പ്രവർത്തിക്കുന്നവനെഅവിടുന്ന് നശിപ്പിക്കുന്നു.
30നീതിമാൻമാർക്ക് ഒരിക്കലുംസ്ഥാനഭ്രംശം സംഭവിക്കുകയില്ല;ദുഷ്ടർക്കു ഭൂമിയിൽ ഇടംകിട്ടുകയില്ല.
31നീതിമാന്റെ അധരങ്ങളിൽനിന്ന്ജ്ഞാനം പുറപ്പെടുന്നു; വഴിപിഴച്ച നാവ് വിച്ഛേദിക്കപ്പെടും.
32നീതിമാൻമാരുടെ അധരങ്ങൾപഥ്യമായതു പറയുന്നു;
ദുഷ്ടരുടെ അധരങ്ങളോവഴിപിഴച്ചവയും.
ദുഷ്ടരുടെ അധരങ്ങളോവഴിപിഴച്ചവയും.