സുഭാഷിതങ്ങൾ 19
അധ്യായങ്ങൾ
1സത്യസന്ധനായ ദരിദ്രൻദുർഭാഷണം ചെയ്യുന്ന ഭോഷനെക്കാൾ ശ്രേഷ്ഠനാണ്.
2വിജ്ഞാനരഹിതമായ ഉത്സാഹംശ്രേയസ്കരമല്ല;
തിടുക്കം കൂട്ടുന്നവനു വഴി തെറ്റുന്നു.
തിടുക്കം കൂട്ടുന്നവനു വഴി തെറ്റുന്നു.
3സ്വന്തം ഭോഷത്തമാണ് നാശത്തിലെത്തിക്കുന്നത്;
എന്നിട്ടും ഹൃദയം കർത്താവിനെതിരേകോപംകൊണ്ടു ജ്വലിക്കുന്നു.
എന്നിട്ടും ഹൃദയം കർത്താവിനെതിരേകോപംകൊണ്ടു ജ്വലിക്കുന്നു.
4സമ്പത്ത് അനേകം പുതിയസ്നേഹിതരെ നേടുന്നു;
ദാരിദ്ര്യം, ഉള്ള സ്നേഹിതരെപ്പോലുംഅകറ്റുന്നു.
ദാരിദ്ര്യം, ഉള്ള സ്നേഹിതരെപ്പോലുംഅകറ്റുന്നു.
5കള്ളസ്സാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല;
കള്ളം പറയുന്നവൻ രക്ഷപെടുകയില്ല.
കള്ളം പറയുന്നവൻ രക്ഷപെടുകയില്ല.
6ഉദാരമനസ്കന്റെ പ്രീതി നേടാൻപലരും ശ്രമിക്കുന്നു;
സമ്മാനങ്ങൾ കൊടുക്കുന്നവന്എല്ലാവരും സ്നേഹിതരാണ്.
സമ്മാനങ്ങൾ കൊടുക്കുന്നവന്എല്ലാവരും സ്നേഹിതരാണ്.
7സഹോദരർപോലും ദരിദ്രനെ വെറുക്കുന്നു;
പിന്നെ സ്നേഹിതർ അവനിൽനിന്ന്അകന്നുമാറാതിരിക്കുമോ?
അവൻ നല്ല വാക്കുകൾ പറഞ്ഞ് അവരുടെ പിറകേ പോകുന്നെങ്കിലും
അവർ വശപ്പെടുന്നില്ല.
പിന്നെ സ്നേഹിതർ അവനിൽനിന്ന്അകന്നുമാറാതിരിക്കുമോ?
അവൻ നല്ല വാക്കുകൾ പറഞ്ഞ് അവരുടെ പിറകേ പോകുന്നെങ്കിലും
അവർ വശപ്പെടുന്നില്ല.
8ജ്ഞാനം നേടുന്നത് തന്നെത്തന്നെ സ്നേഹിക്കലാണ്;
വിവേകം കാത്തുസൂക്ഷിക്കുന്നവന്ഐശ്വര്യമുണ്ടാകും.
വിവേകം കാത്തുസൂക്ഷിക്കുന്നവന്ഐശ്വര്യമുണ്ടാകും.
9കള്ളസ്സാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല;
വ്യാജം പറയുന്നവൻ നശിക്കും.
വ്യാജം പറയുന്നവൻ നശിക്കും.
10ഭോഷൻ സുഭിക്ഷത അർഹിക്കുന്നില്ല;
പ്രഭുക്കൻമാരെ ഭരിക്കാൻ അടിമയ്ക്ക്അത്രപോലും അർഹതയില്ല;
പ്രഭുക്കൻമാരെ ഭരിക്കാൻ അടിമയ്ക്ക്അത്രപോലും അർഹതയില്ല;
11സദ്ബുദ്ധി ക്ഷിപ്രകോപത്തെനിയന്ത്രിക്കും;
തെറ്റു പൊറുക്കുന്നത് അവനു ഭൂഷണം.
തെറ്റു പൊറുക്കുന്നത് അവനു ഭൂഷണം.
12രാജാവിന്റെ കോപം സിംഹഗർജനം പോലെയാണ്;
അവന്റെ പ്രീതിയാവട്ടെ പുൽക്കൊടിയിലെ മഞ്ഞുതുള്ളിപോലെയും.
അവന്റെ പ്രീതിയാവട്ടെ പുൽക്കൊടിയിലെ മഞ്ഞുതുള്ളിപോലെയും.
13ഭോഷനായ പുത്രൻ പിതാവിനെ നശിപ്പിക്കുന്നു.
ഭാര്യയുടെ കലഹം തുടർച്ചയായചാറ്റൽമഴപോലെയാണ്.
ഭാര്യയുടെ കലഹം തുടർച്ചയായചാറ്റൽമഴപോലെയാണ്.
14വീടും സമ്പത്തും പിതാക്കൻമാരിൽ നിന്ന് അവകാശമായി കിട്ടുന്നു;
വിവേകവതിയായ ഭാര്യയാവട്ടെകർത്താവിൻെറ ദാനമാണ്.
വിവേകവതിയായ ഭാര്യയാവട്ടെകർത്താവിൻെറ ദാനമാണ്.
15അലസത ഒരുവനെ ഗാഢനിദ്രയിലാഴ്ത്തുന്നു;
മടിയനു പട്ടിണികിടക്കേണ്ടിവരും.
മടിയനു പട്ടിണികിടക്കേണ്ടിവരും.
16കൽപന പാലിക്കുന്നവൻ ജീവൻ സംരക്ഷിക്കുന്നു;
ഉപദേശത്തെനിന്ദിക്കുന്നവൻമൃതിയടയും.
ഉപദേശത്തെനിന്ദിക്കുന്നവൻമൃതിയടയും.
17ദരിദ്രരോടു ദയ കാണിക്കുന്നവൻകർത്താവിനാണ് കടം കൊടുക്കുന്നത്;
അവിടുന്ന് ആ കടം വീട്ടും.
അവിടുന്ന് ആ കടം വീട്ടും.
18നന്നാകുമെന്നു പ്രതീക്ഷയുള്ളപ്പോൾ നിന്റെ മകനെ ശിക്ഷിക്കുക;
അവൻ നശിച്ചുപൊയ്ക്കൊള്ളട്ടെഎന്നു കരുതരുത്.
അവൻ നശിച്ചുപൊയ്ക്കൊള്ളട്ടെഎന്നു കരുതരുത്.
19കഠിനമായി കോപിക്കുന്നവൻപിഴ ഒടുക്കേണ്ടിവരും.
കോപശീലനെ രക്ഷിക്കാൻനോക്കിയാൽ അത് ആവർത്തിക്കേണ്ടിവരും.
കോപശീലനെ രക്ഷിക്കാൻനോക്കിയാൽ അത് ആവർത്തിക്കേണ്ടിവരും.
20ഉപദേശം കേൾക്കുകയും പ്രബോധനംഅംഗീകരിക്കുകയും ചെയ്യുക,നീ ജ്ഞാനിയാകും.
21മനുഷ്യൻ പലതും ആലോചിച്ചുവയ്ക്കുന്നു;
നടപ്പിൽ വരുന്നത് കർത്താവിന്റെ തീരുമാനമാണ്.
നടപ്പിൽ വരുന്നത് കർത്താവിന്റെ തീരുമാനമാണ്.
22ആരിലും നാം പ്രതീക്ഷിക്കുന്നത്സത്യസന്ധതയാണ്;
ദരിദ്രൻ നുണയനെക്കാൾ ഉത്തമനാണ്.
ദരിദ്രൻ നുണയനെക്കാൾ ഉത്തമനാണ്.
23ദൈവഭക്തി ജീവനിലേക്കു നയിക്കുന്നു;
ഭക്തൻ ഉപദ്രവം നേരിടാതെ സംതൃപ്തനായിക്കഴിയുന്നു.
ഭക്തൻ ഉപദ്രവം നേരിടാതെ സംതൃപ്തനായിക്കഴിയുന്നു.
24അലസൻ കൈ പാത്രത്തിൽ അമഴ്ത്തിവയ്ക്കുന്നു;
അതു വായിലേക്കു കൊണ്ടുചെല്ലാൻഅവനു പ്രയാസമാണ്.
അതു വായിലേക്കു കൊണ്ടുചെല്ലാൻഅവനു പ്രയാസമാണ്.
25പരിഹാസകൻ പ്രഹരം ഏൽക്കുന്നതു കണ്ട് അൽപബുദ്ധികൾ വിവേകം പഠിക്കും.
ബുദ്ധിയുള്ളവൻ ശാസനംകൊണ്ടുതന്നെ വിജ്ഞാനം നേടും.
ബുദ്ധിയുള്ളവൻ ശാസനംകൊണ്ടുതന്നെ വിജ്ഞാനം നേടും.
26പിതാവിനോട് അതിക്രമം കാട്ടുകയും
അമ്മയെ ആട്ടിയോടിക്കുകയും ചെയ്യുന്ന മകൻ അപമാനവും അധിക്ഷേപവും വരുത്തിവയ്ക്കുന്നു.
അമ്മയെ ആട്ടിയോടിക്കുകയും ചെയ്യുന്ന മകൻ അപമാനവും അധിക്ഷേപവും വരുത്തിവയ്ക്കുന്നു.
27മകനേ, വിജ്ഞാനത്തിന്റെ വചനത്തിൽനിന്ന് വ്യതിചലിക്കണമെന്നുണ്ടെങ്കിൽ മാത്രമേ പ്രബോധനം ചെവിക്കൊള്ളാതിരിക്കാവൂ.
28വിലകെട്ട സാക്ഷി നീതിയെ നിന്ദിക്കുന്നു;
ദുഷ്ടൻെറ വായ് അന്യായത്തെ വിഴുങ്ങുന്നു.
ദുഷ്ടൻെറ വായ് അന്യായത്തെ വിഴുങ്ങുന്നു.
29പരിഹാസകർക്കു ശിക്ഷാവിധിയുംഭോഷൻമാരുടെ മുതുകിനുപ്രഹരവും സജ്ജമായിരിക്കുന്നു.