Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 26

അധ്യായങ്ങൾ
1വേനൽക്കാലത്തു മഞ്ഞുംകൊയ്ത്തുകാലത്തു മഴയുംപോലെ,
ഭോഷനു ബഹുമതി ഇണങ്ങുകയില്ല.
2പാറിപ്പറക്കുന്ന കുരുവിയുംതെന്നിപ്പറക്കുന്ന മീവൽപ്പക്ഷിയുംഎങ്ങും തങ്ങാത്തതുപോലെ
അകാരണമായ ശാപം എങ്ങും ഏശുന്നില്ല.
3കുതിരയ്ക്കു ചമ്മട്ടി, കഴുതയ്ക്കുകടിഞ്ഞാൺ, ഭോഷന്റെ മുതുകിനു വടിയും.
4ഭോഷനോട് അവന്റെ വിഡ്ഢിത്തത്തിനൊപ്പിച്ചു മറുപടി പറയരുത്,
നീയും അവനു തുല്യനെന്നുവരും.
5ഭോഷനു തൻെറ ഭോഷത്തത്തിനു തക്കമറുപടി കൊടുക്കുക;
അല്ലെങ്കിൽ, താൻ ജ്ഞാനിയാണെന്ന്അവൻ വിചാരിക്കും.
6ഭോഷന്റെ കൈയിൽ സന്ദേശംകൊടുത്തയയ്ക്കുന്നവൻസ്വന്തം കാൽ മുറിച്ചുകളയുകയും അക്രമം വിളിച്ചുവരുത്തുകയുമാണ് ചെയ്യുന്നത്.
7നിരുപയോഗമായി തൂങ്ങിക്കിടക്കുന്നമുടന്തുകാലുപോലെയാണ്ഭോഷൻമാരുടെ നാവിൽ ആപ്തവാക്യം.
8ഭോഷനു ബഹുമാനം കൊടുക്കുന്നതുകവിണയിൽ കല്ലു തൊടുക്കുന്നതുപോലെയാണ്.
9മദ്യപന്റെ കൈയിൽ തുളഞ്ഞുകയറിയമുള്ളുപോലെയാണ് ഭോഷൻമാരുടെവായിൽ ആപ്തവാക്യം.
10വഴിയേപോയ ഭോഷനെയോ മദ്യപനെയോ കൂലിക്കു നിർത്തുന്നവൻ കാണുന്നവരെയൊക്കെ എയ്യുന്ന വില്ലാളിയെപ്പോലെയാണ്.
11ഭോഷത്തം ആവർത്തിക്കുന്നവൻ ഛർദിച്ചതു ഭക്ഷിക്കുന്ന നായയെപ്പോലെയാണ്.
12ജ്ഞാനിയെന്നു ഭാവിക്കുന്നവനെക്കാൾഭോഷനു കൂടുതൽ പ്രതീക്ഷയ്ക്കുവകയുണ്ട്.
13അലസൻ പറയുന്നു: വഴിയിൽ സിംഹമുണ്ട്; തെരുവിൽ സിംഹമുണ്ട്.
14ചുഴിക്കുറ്റിയിൽ കതകെന്നപോലെഅലസൻ കിടക്കയിൽ കിടന്നു തിരിയുന്നു.
15അലസൻ കൈ പാത്രത്തിൽആഴ്ത്തിവയ്ക്കുന്നു;
അതു വായിലേക്കടുപ്പിക്കുന്നതുപോലുംഅവനു ക്ലേശമാണ്.
16വകതിരിവോടെ സംസാരിക്കാൻ കഴിവുള്ള ഏഴുപേരെക്കാൾ കൂടുതൽ വിവേകിയാണു താനെന്ന് അലസൻ ഭാവിക്കുന്നു.
17അന്യരുടെ വഴക്കിൽ തലയിടുന്നവൻ
വഴിയേപോകുന്ന പട്ടിയെ ചെവിക്കു പിടിച്ചു നിറുത്തുന്നവനെപ്പോലെയാണ്.
18അയൽക്കാരനെ വഞ്ചിച്ചിട്ട് ഇതൊരു
19നേരമ്പോക്കുമാത്രം എന്നു പറയുന്നവൻ തീക്കൊള്ളിയും അമ്പുകളും മരണവും ചുഴറ്റിയെറിയുന്ന ഭ്രാന്തനെപ്പോലെയാണ്.
20വിറകില്ലെങ്കിൽ തീ കെട്ടടങ്ങുന്നു;
ഏഷണിക്കാരൻ ഇല്ലാത്തിടത്തു കലഹം ശമിക്കുന്നു.
21കരി കനലിനെയും വിറക്അഗ്നിയെയുമെന്നപോലെകലഹപ്രിയൻ ശണ്ഠ ജ്വലിപ്പിക്കുന്നു.
22ഏഷണിക്കാരൻെറ വാക്കുകൾ സ്വാദുള്ള അപ്പക്കഷണങ്ങൾപോലെയാണ്;
അത് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
23മലിനഹൃദയം മറച്ചുവയ്ക്കുന്നമധുരവാക്കുകൾ മൺപാത്രത്തിൻെറ പുറത്തെ മിനുക്കുപണിപോലെയാണ്.
24മനസ്സിൽ വിദേ്വഷമുള്ളവൻവാക്കുകൊണ്ടു സ്നേഹം നടിക്കുകയും
ഹൃദയത്തിൽ വഞ്ചന പുലർത്തുകയുംചെയ്യുന്നു.
25അവൻ മധുരമായി സംസാരിക്കുമ്പോഴുംഅവനെ വിശ്വസിക്കരുത്;
കാരണം, അവന്റെ ഹൃദയത്തിൽഏഴു മ്ലേച്ഛതയുണ്ട്.
26അവൻ വിദേ്വഷം കൗശലത്തിൽമറച്ചുവച്ചാലും
അവന്റെ ദുഷ്ടത സംഘത്തിൽവച്ചുവെളിപ്പെടും.
27താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീഴും;
താനുരുട്ടുന്ന കല്ല്തൻെറ മേൽത്തന്നെ വിഴും.
28കള്ളം പറയുന്നത് അതിന് ഇരയായവരെ വെറുക്കുകയാണ്;
മുഖസ്തുതി പറയുന്ന നാവ് നാശംവരുത്തിവയ്ക്കുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്