സുഭാഷിതങ്ങൾ 11
അധ്യായങ്ങൾ
1കള്ളത്രാസ് കർത്താവ് വെറുക്കുന്നു;
ന്യായമായ തൂക്കം അവിടുത്തെസന്തോഷിപ്പിക്കുന്നു.
ന്യായമായ തൂക്കം അവിടുത്തെസന്തോഷിപ്പിക്കുന്നു.
2അഹങ്കാരത്തിന്റെ പിന്നാലെ അപമാനമുണ്ട്;
വിനയമുള്ളവരോടുകൂടെ ജ്ഞാനവും.
വിനയമുള്ളവരോടുകൂടെ ജ്ഞാനവും.
3സത്യസന്ധരുടെ വിശ്വസ്തത അവർക്കു വഴികാട്ടുന്നു;
വഞ്ചകരുടെ വക്രത അവരെ നശിപ്പിക്കുന്നു.
വഞ്ചകരുടെ വക്രത അവരെ നശിപ്പിക്കുന്നു.
4ക്രോധത്തിന്റെ ദിനത്തിൽ സമ്പത്തുപ്രയോജനപ്പെടുകയില്ല.
5നീതി മരണത്തിൽനിന്നു മോചിപ്പിക്കുന്നു.
നിഷ്കളങ്കന്റെ നീതി അവനെനേർവഴിക്കു നടത്തുന്നു;
ദുഷ്ടൻ തൻെറ ദുഷ്ടത നിമിത്തംനിപതിക്കുന്നു.
നിഷ്കളങ്കന്റെ നീതി അവനെനേർവഴിക്കു നടത്തുന്നു;
ദുഷ്ടൻ തൻെറ ദുഷ്ടത നിമിത്തംനിപതിക്കുന്നു.
6സത്യസന്ധരുടെ നീതി അവരെമോചിപ്പിക്കുന്നു;
ദുഷ്ടരെ അവരുടെ അത്യാഗ്രഹംഅടിമകളാക്കുന്നു.
ദുഷ്ടരെ അവരുടെ അത്യാഗ്രഹംഅടിമകളാക്കുന്നു.
7ദുഷ്ടൻെറ പ്രത്യാശ മരണത്തോടെ നശിക്കും;
അധർമിയുടെ പ്രതീക്ഷവ്യർഥമായിത്തീരും.
അധർമിയുടെ പ്രതീക്ഷവ്യർഥമായിത്തീരും.
8നീതിമാൻ ദുരിതത്തിൽനിന്ന്മോചിപ്പിക്കപ്പെടുന്നു;
ദുഷ്ടൻ അതിൽ കുടുങ്ങുകയും ചെയ്യുന്നു.
ദുഷ്ടൻ അതിൽ കുടുങ്ങുകയും ചെയ്യുന്നു.
9അധർമി വാക്കുകൊണ്ട്അയൽക്കാരനെ നശിപ്പിക്കും;
നീതിമാൻ വിജ്ഞാനം നിമിത്തംവിമോചിതനാകും.
നീതിമാൻ വിജ്ഞാനം നിമിത്തംവിമോചിതനാകും.
10നീതിമാൻമാരുടെ ക്ഷേമത്തിൽനഗരം ആഹ്ലാദിക്കുന്നു;
ദുഷ്ടരുടെ നാശത്തിൽ സന്തോഷത്തിന്റെ ആർപ്പുവിളി മുഴങ്ങുന്നു.
ദുഷ്ടരുടെ നാശത്തിൽ സന്തോഷത്തിന്റെ ആർപ്പുവിളി മുഴങ്ങുന്നു.
11സത്യസന്ധരുടെമേലുള്ള അനുഗ്രഹത്താൽ നഗരം ഉത്കർഷംപ്രാപിക്കുന്നു;
ദുഷ്ടരുടെ വാക്കുനിമിത്തം അത്അധഃപതിക്കുന്നു;
ദുഷ്ടരുടെ വാക്കുനിമിത്തം അത്അധഃപതിക്കുന്നു;
12അയൽക്കാരനെ പുകഴ്ത്തിപ്പറയുന്നവൻ ബുദ്ധിശൂന്യനാണ്;
ആലോചനാശീലമുള്ളവൻനിശ്ശബ്ദത പാലിക്കുന്നു.
ആലോചനാശീലമുള്ളവൻനിശ്ശബ്ദത പാലിക്കുന്നു.
13ഏഷണി പറഞ്ഞുനടക്കുന്നവൻരഹസ്യം പരസ്യമാക്കുന്നു;
വിശ്വസ്തൻ രഹസ്യം സൂക്ഷിക്കുന്നു.
വിശ്വസ്തൻ രഹസ്യം സൂക്ഷിക്കുന്നു.
14മാർഗദർശനമില്ലാഞ്ഞാൽ ജനതനിലംപതിക്കും;
ഉപദേഷ്ടാക്കൾ ധാരാളമുണ്ടെങ്കിൽസുരക്ഷിതത്വമുണ്ട്.
ഉപദേഷ്ടാക്കൾ ധാരാളമുണ്ടെങ്കിൽസുരക്ഷിതത്വമുണ്ട്.
15അന്യന് ജാമ്യം നിൽക്കുന്നവൻദുഃഖിക്കേണ്ടിവരും;
ജാമ്യം നിൽക്കാത്തവൻ സുരക്ഷിതനാണ്.
ജാമ്യം നിൽക്കാത്തവൻ സുരക്ഷിതനാണ്.
16ശാലീനയായ സ്ത്രീ ആദരം നേടുന്നു;
ബലവാൻ സമ്പത്തും.
ബലവാൻ സമ്പത്തും.
17ദയാശീലൻ തനിക്കുതന്നെ ഗുണം ചെയ്യുന്നു;
ക്രൂരൻ തനിക്കുതന്നെ ഉപദ്രവംവരുത്തിവയ്ക്കുന്നു;
ക്രൂരൻ തനിക്കുതന്നെ ഉപദ്രവംവരുത്തിവയ്ക്കുന്നു;
18ദുഷ്ടൻെറ പ്രതിഫലം അവനെ വഞ്ചിക്കുന്നു;
നീതി വിതയ്ക്കുന്നവന്റെ പ്രതിഫലംസുനിശ്ചിതമാണ്.
നീതി വിതയ്ക്കുന്നവന്റെ പ്രതിഫലംസുനിശ്ചിതമാണ്.
19നീതിയിൽ നിലനിൽക്കുന്നവൻ ജീവിക്കും;
തിൻമയെ പിന്തുടരുന്നവൻമരിക്കും.
തിൻമയെ പിന്തുടരുന്നവൻമരിക്കും.
20വികടബുദ്ധികൾ കർത്താവിന്വെറുപ്പുളവാക്കുന്നു;
നിഷ്കളങ്കർ അവിടുത്തെസന്തോഷിപ്പിക്കുന്നു.
നിഷ്കളങ്കർ അവിടുത്തെസന്തോഷിപ്പിക്കുന്നു.
21തിൻമ ചെയ്യുന്നവനു തീർച്ചയായുംശിക്ഷ ലഭിക്കും;
നീതിമാന് മോചനവും.
നീതിമാന് മോചനവും.
22വകതിരിവില്ലാത്ത സുന്ദരി,പന്നിയുടെ സ്വർണമൂക്കുത്തിക്കുതുല്യയാണ്.
23നീതിമാൻമാരുടെ ആഗ്രഹംനൻമയിലേ ചെല്ലൂ;
ദുഷ്ടരുടെ പ്രതീക്ഷ ക്രോധത്തിലും.
ദുഷ്ടരുടെ പ്രതീക്ഷ ക്രോധത്തിലും.
24ഒരാൾ ഉദാരമായി നൽകിയിട്ടുംകൂടുതൽ ധനികനാകുന്നു;
നൽകേണ്ടതു പിടിച്ചുവച്ചിട്ടുംമറ്റൊരുവൻെറ ദാരിദ്ര്യം വർധിക്കുന്നു.
നൽകേണ്ടതു പിടിച്ചുവച്ചിട്ടുംമറ്റൊരുവൻെറ ദാരിദ്ര്യം വർധിക്കുന്നു.
25ഉദാരമായി ദാനം ചെയ്യുന്നവൻ സമ്പന്നനാകും;
ദാഹജലം കൊടുക്കുന്നവന് ദാഹജലം കിട്ടും.
ദാഹജലം കൊടുക്കുന്നവന് ദാഹജലം കിട്ടും.
26ധാന്യം പൂഴ്ത്തിവയ്ക്കുന്നവനെജനങ്ങൾ ശപിക്കുന്നു;
അതു വിൽപനയ്ക്കു വയ്ക്കുന്നവനെഅവർ അനുഗ്രഹിക്കുന്നു.
അതു വിൽപനയ്ക്കു വയ്ക്കുന്നവനെഅവർ അനുഗ്രഹിക്കുന്നു.
27നൻമയെ ജാഗരൂകതയോടെ അനേ്വഷിക്കുന്നവർ അനുഗ്രഹത്തെയാണ്അനേ്വഷിക്കുന്നത്.
തിൻമയെ തിരയുന്നവനു തിൻമതന്നെവന്നുകൂടുന്നു.
തിൻമയെ തിരയുന്നവനു തിൻമതന്നെവന്നുകൂടുന്നു.
28ധനത്തെ ആശ്രയിക്കുന്നവൻ കൊഴിഞ്ഞുവീഴും;
നീതിമാൻ പച്ചിലപോലെ തഴയ്ക്കും.
നീതിമാൻ പച്ചിലപോലെ തഴയ്ക്കും.
29കുടുംബദ്രോഹിക്ക് ഒന്നുംബാക്കിയുണ്ടാവുകയില്ല;
ഭോഷൻ വിവേകിയുടെ ദാസനായിരിക്കും.
ഭോഷൻ വിവേകിയുടെ ദാസനായിരിക്കും.
30നീതിയുടെ ഫലം ജീവന്റെ വൃക്ഷമാണ്;
അക്രമം ജീവനൊടുക്കുന്നു.
അക്രമം ജീവനൊടുക്കുന്നു.
31നീതിമാൻ കഷ്ടിച്ചു മാത്രമേരക്ഷപെടുന്നുള്ളുവെങ്കിൽ ദുഷ്ടൻെറയും പാപിയുടെയുംസ്ഥിതി എന്തായിരിക്കും?