സുഭാഷിതങ്ങൾ 31
അധ്യായങ്ങൾ
ലമുവേലിൻെറ സൂക്തങ്ങൾ
1മാസ്സാരാജാവായ ലമുവേലിൻെറ വാക്കുകൾ. ഇവ അവനെ അമ്മ
പഠിപ്പിച്ചതാണ്.
പഠിപ്പിച്ചതാണ്.
2ആറ്റുനോറ്റിരുന്ന് എന്റെ വയറ്റിൽപിറന്ന മകനേ,
എന്താണു ഞാൻ നിന്നോടു പറയേണ്ടത്?
എന്താണു ഞാൻ നിന്നോടു പറയേണ്ടത്?
3നിന്റെ പൗരുഷവും കഴിവുകളും,
രാജാക്കൻമാരെ പാട്ടിലാക്കി നശിപ്പിക്കുന്ന സ്ത്രീകൾക്കുവേണ്ടി, ധൂർത്തടിക്കരുത്.
രാജാക്കൻമാരെ പാട്ടിലാക്കി നശിപ്പിക്കുന്ന സ്ത്രീകൾക്കുവേണ്ടി, ധൂർത്തടിക്കരുത്.
4അല്ലയോ ലമുവേൽ, വീഞ്ഞുരാജാക്കൻമാർക്കു ചേർന്നതല്ല;
ലഹരിപാനീയങ്ങളിൽ ആസക്തിഭരണാധിപൻമാർക്ക് ഉചിതമല്ല.
ലഹരിപാനീയങ്ങളിൽ ആസക്തിഭരണാധിപൻമാർക്ക് ഉചിതമല്ല.
5മദ്യപിക്കുമ്പോൾ അവർ കൽപനകൾമറക്കുകയും
കഷ്ടപ്പെടുന്നവരുടെ അവകാശങ്ങൾഅവഗണിക്കുകയും ചെയ്യും.
കഷ്ടപ്പെടുന്നവരുടെ അവകാശങ്ങൾഅവഗണിക്കുകയും ചെയ്യും.
6ലഹരിപാനീയം, നാശത്തിന്റെ വക്കിലെത്തിയവനും
വീഞ്ഞ്, കഠിനദുഃഖത്തിൽഅകപ്പെട്ടിരിക്കുന്നവർക്കും കൊടുക്കുക.
വീഞ്ഞ്, കഠിനദുഃഖത്തിൽഅകപ്പെട്ടിരിക്കുന്നവർക്കും കൊടുക്കുക.
7അവർ കുടിച്ച് ദാരിദ്ര്യവും ദുരിതവുംവിസ്മരിക്കട്ടെ.
8മൂകരും അനാഥരുമായവരുടെഅവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുക.
9നീതിപൂർവം വിധിക്കാനും ദരിദ്ര്യരുടെയും അഗതികളുടെയും അവകാശങ്ങൾ പരിരക്ഷിക്കാനുംവേണ്ടി വാക്കുകൾ ഉപയോഗിക്കുക.
ഉത്തമയായ ഭാര്യ
10ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാൻആർക്കു കഴിയും?
അവൾ രത്നങ്ങളെക്കാൾ അമൂല്യയത്രേ.
അവൾ രത്നങ്ങളെക്കാൾ അമൂല്യയത്രേ.
11ഭർത്താവിന്റെ ഹൃദയം അവളിൽവിശ്വാസം അർപ്പിക്കുന്നു;
അവന്റെ നേട്ടങ്ങൾ വർധിക്കുകയും ചെയ്യുന്നു.
അവന്റെ നേട്ടങ്ങൾ വർധിക്കുകയും ചെയ്യുന്നു.
12അവൾ ആജീവനാന്തം ഭർത്താവിനുനൻമയല്ലാതെ ഉപദ്രവം ചെയ്യുന്നില്ല.
13അവൾ രോമവും ചണവും ശേഖരിച്ച്ചുറുചുറുക്കോടെ നെയ്തെടുക്കുന്നു.
14അവൾ വ്യാപാരിയുടെ കപ്പലുകളെപ്പോലെ അകലെനിന്ന് ആഹാരസാധനങ്ങൾ കൊണ്ടുവരുന്നു.
15പുലർച്ചയ്ക്കുമുൻപേ അവൾഉണർന്ന് കുടുംബാംഗങ്ങൾക്കുഭക്ഷണമൊരുക്കുകയും
പരിചാരികമാർക്കു ജോലികൾനിർദേശിച്ചുകൊടുക്കുകയും ചെയ്യുന്നു.
പരിചാരികമാർക്കു ജോലികൾനിർദേശിച്ചുകൊടുക്കുകയും ചെയ്യുന്നു.
16അവൾ നല്ല നിലം നോക്കിവാങ്ങുന്നു;
സ്വന്തം സമ്പത്തുകൊണ്ട് അവൾമുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുന്നു.
സ്വന്തം സമ്പത്തുകൊണ്ട് അവൾമുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുന്നു.
17അവൾ അരമുറുക്കി കൈച്ചുറുക്കോടെജോലിചെയ്യുന്നു.
18തൻെറ വ്യാപാരം ലാഭകരമാണോ എന്ന് അവൾ പരിശോധിച്ചറിയുന്നു;
രാത്രിയിൽ അവളുടെ വിളക്ക് അണയുന്നില്ല.
രാത്രിയിൽ അവളുടെ വിളക്ക് അണയുന്നില്ല.
19അവൾ ദൺഡും തക്ലിയുമുപയോഗിച്ച്നൂൽ നൂൽക്കുന്നു.
20അവൾ ദരിദ്രർക്കു ദാനം ചെയ്യുകയും
പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
21മഞ്ഞുകാലത്തു കുടുംബാഗങ്ങൾക്കുതണുപ്പേൽക്കുമെന്ന് അവൾഭയപ്പെടുന്നില്ല;
അവർക്കു ധരിക്കാൻ ഇരട്ടവസ്ത്രങ്ങളുണ്ട്.
അവർക്കു ധരിക്കാൻ ഇരട്ടവസ്ത്രങ്ങളുണ്ട്.
22അവൾ സ്വയം വിരിപ്പുകൾ നിർമിക്കുന്നു;
മൃദുലവും ധൂമ്രവർണവുമായപട്ടുവസ്ത്രങ്ങളാണ് അവൾ ധരിക്കുന്നത്.
മൃദുലവും ധൂമ്രവർണവുമായപട്ടുവസ്ത്രങ്ങളാണ് അവൾ ധരിക്കുന്നത്.
23ശ്രേഷ്ഠൻമാരോടൊപ്പം ഇരിക്കുമ്പോൾനഗരകവാടത്തിൽ അവളുടെ ഭർത്താവ് ശ്രദ്ധേയനാകുന്നു.
24അവൾ ചണവസ്ത്രങ്ങളുണ്ടാക്കിവിൽക്കുകയും അരപ്പട്ടകൾ വ്യാപാരിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു.
25അവൾ കഴിവും അന്തസ്സും അണിയുന്നു;
ഭാവിയെ നോക്കി പുഞ്ചിരിക്കുന്നു.
ഭാവിയെ നോക്കി പുഞ്ചിരിക്കുന്നു.
26അവൾ വായ് തുറന്നാൽ ജ്ഞാനമേ പുറത്തുവരൂ;
ദയാമസൃണമായ ഉപദേശം അവളുടെനാവിലുണ്ട്.
ദയാമസൃണമായ ഉപദേശം അവളുടെനാവിലുണ്ട്.
27കുടുംബാംഗങ്ങളുടെ നടപടികൾ അവൾ ശ്രദ്ധാപൂർവം വീക്ഷിക്കുന്നു;
അലസതയുടെ അപ്പം അവൾ ഭക്ഷിക്കുന്നില്ല.
അലസതയുടെ അപ്പം അവൾ ഭക്ഷിക്കുന്നില്ല.
28അവളുടെ സന്താനങ്ങൾ അവളെഭാഗ്യവതിയെന്നു വിളിക്കുന്നു;
അവളുടെ ഭർത്താവും അപ്രകാരം ചെയ്യുന്നു;
അവൻ അവളെ ഇങ്ങനെ പ്രശംസിക്കുന്നു:
അവളുടെ ഭർത്താവും അപ്രകാരം ചെയ്യുന്നു;
അവൻ അവളെ ഇങ്ങനെ പ്രശംസിക്കുന്നു:
29പല സ്ത്രീകളും തങ്ങളുടെ കഴിവുകൾപ്രകടിപ്പിച്ചിട്ടുണ്ട്;
എന്നാൽ, നീ അവരെയെല്ലാം അതിശയിക്കുന്നു.
എന്നാൽ, നീ അവരെയെല്ലാം അതിശയിക്കുന്നു.
30സൗകുമാര്യം വഞ്ചനനിറഞ്ഞതുംസൗന്ദര്യം വ്യർഥവുമാണ്;
എന്നാൽ, ദൈവഭക്തിയുള്ള സ്ത്രീപ്രശംസയർഹിക്കുന്നു.
എന്നാൽ, ദൈവഭക്തിയുള്ള സ്ത്രീപ്രശംസയർഹിക്കുന്നു.
31അവളുടെ അധ്വാനത്തെ വിലമതിക്കുവിൻ; അവളുടെ പ്രവൃത്തികൾ നഗരകവാടത്തിൽ അവൾക്കു പ്രശംസയായിരിക്കട്ടെ!