Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 18

അധ്യായങ്ങൾ
1വേറിട്ടു നിൽക്കുന്നവൻ എല്ലാ നല്ല തീരുമാനങ്ങളോടും
മറുതലിച്ചുനിൽക്കാൻ പഴുതു നോക്കുന്നു.
2ഭോഷനു സ്വന്തം അഭിപ്രായംപ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതിൽ താത്പര്യമില്ല.
3ദുഷ്ടതയോടൊപ്പം അവജ്ഞയുംദുഷ്കീർത്തിയോടൊപ്പം അപമാനവും വന്നുഭവിക്കുന്നു.
4മനുഷ്യന്റെ വാക്കുകൾ അഗാധമായജലാശയമാണ്;
ജ്ഞാനത്തിന്റെ ഉറവ പാഞ്ഞൊഴുകുന്ന അരുവിയും.
5ദുഷ്ടനോട് പക്ഷപാതം കാണിക്കുന്നതോ
നീതിമാന് നീതി നിഷേധിക്കുന്നതോ നന്നല്ല.
6മൂഢൻെറ അധരങ്ങൾ കലഹത്തിനുവഴിതെളിക്കുന്നു;
അവന്റെ വാക്കുകൾ ചാട്ടയടിയെക്ഷണിച്ചുവരുത്തുന്നു.
7മൂഢൻെറ നാവ് അവനെ നശിപ്പിക്കുന്നു;
അവന്റെ അധരങ്ങൾ അവനു കെണിയാണ്.
8ഏഷണിക്കാരൻെറ വാക്കുകൾ സ്വാദുള്ള അപ്പക്കഷണങ്ങൾ പോലെയത്രേ;
അത് ഉള്ളിലേക്കിറങ്ങിച്ചെല്ലുന്നു.
9മടിയൻ മുടിയന്റെ സഹോദരനാണ്.
10കർത്താവിന്റെ നാമം ബലിഷ്ഠമായ ഒരു ഗോപുരമാണ്;
നീതിമാൻ അതിൽ ഓടിക്കയറിസുരക്ഷിതനായിക്കഴിയുന്നു.
11സമ്പത്താണു ധനികൻെറ ബലിഷ്ഠമായ നഗരം;
ഉയർന്ന കോട്ടപോലെ അത് അവനെസംരക്ഷിക്കുന്നു.
12ഗർവം നാശത്തിന്റെ മുന്നോടിയാണ്;
വിനയം ബഹുമതിയുടെയും.
13ചോദ്യം മുഴുവൻ കേൾക്കുന്നതിനുമുൻപ് ഉത്തരം പറയുന്നത് ഭോഷത്തവും മര്യാദകേടുമാണ്.
14ഉൻമേഷമുള്ള മനസ്സ് രോഗം സഹിക്കുന്നു;
തളർന്ന മനസ്സിനെ ആർക്ക് താങ്ങാൻ കഴിയും?
15ബുദ്ധിമാൻ അറിവു നേടുന്നു;
വിവേകി ജ്ഞാനത്തിനു കാതോർക്കുന്നു.
16സമ്മാനം കൊടുക്കുന്നവന് വലിയവരുടെ അടുക്കൽ പ്രവേ ശനവും സ്ഥാനവും ലഭിക്കുന്നു.
17മറ്റൊരാൾ ചോദ്യം ചെയ്യുന്നതുവരെ,വാദമുന്നയിക്കുന്നവൻ പറയുന്നതാണ്ന്യായമെന്നു തോന്നും.
18നറുക്ക് തർക്കങ്ങൾ അവസാനിപ്പിക്കുന്നു;
അത് പ്രബലരായ പ്രതിയോഗികളെതീരുമാനത്തിലെത്തിക്കുന്നു.
19സഹോദരൻ സഹായത്തിനുള്ളവൻഉറപ്പുള്ള നഗരംപോലെയാണ്;
എന്നാൽ കലഹം ഇരുമ്പഴികൾപോലെഅവരെ പിടിച്ചകറ്റുന്നു.
20അധരഫലം ഉപജീവനമാർഗംനേടിക്കൊടുക്കുന്നു;
അധരങ്ങൾ സംതൃപ്തി വിളയിക്കുന്നു.
21ജീവനെ നശിപ്പിക്കാനും പുലർത്താനുംനാവിന് കഴിയും;
അതിനെ സ്നേഹിക്കുന്നവൻ അതിന്റെ കനി ഭുജിക്കണം.
22ഉത്തമയായ ഭാര്യയെ കണ്ടെത്തുന്നവൻഭാഗ്യവാൻ;
അതു കർത്താവിന്റെ അനുഗ്രഹമാണ്.
23ദരിദ്രൻ കേണപേക്ഷിക്കുന്നു;
ധനവാൻമാർ പരുഷമായി മറുപടി നൽകുന്നു.
24ചിലർ സ്നേഹിതരെന്ന് നടിക്കും;
ചിലർ സഹോദരനെക്കാൾ ഉറ്റവരാണ്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്