സുഭാഷിതങ്ങൾ 6
അധ്യായങ്ങൾ
വിവിധോപദേശങ്ങൾ
1മകനേ, നീ അയൽക്കാരനുവേണ്ടിജാമ്യം നിൽക്കുകയോ
അന്യനുവേണ്ടി വാക്കു കൊടുക്കുകയോചെയ്തിട്ടുണ്ടോ?
അന്യനുവേണ്ടി വാക്കു കൊടുക്കുകയോചെയ്തിട്ടുണ്ടോ?
2നീ നിന്റെ സംസാരത്താൽകുരുക്കിലാവുകയോ വാക്കുകളാൽകുടുങ്ങിപ്പോവുകയോചെയ്തിട്ടുണ്ടോ?
3എങ്കിൽ, മകനേ, നീ അയൽക്കാരന്റെ പിടിയിൽപെട്ടിരിക്കുന്നതുകൊണ്ട്,രക്ഷപെടാൻ ഇങ്ങനെ ചെയ്യുക:
ഉടനെ ചെന്ന് അയൽക്കാരനോട്നിർബന്ധമായി അപേക്ഷിക്കുക.
ഉടനെ ചെന്ന് അയൽക്കാരനോട്നിർബന്ധമായി അപേക്ഷിക്കുക.
4നിന്റെ മിഴികൾക്ക് ഉറക്കമോകൺപോളകൾക്ക് മയക്കമോഅനുവദിക്കരുത്.
5വേട്ടക്കാരനിൽനിന്നു മാനിനെപ്പോലെയും പക്ഷിയെപ്പോലെയുംരക്ഷപെട്ടുകൊള്ളുക.
6മടിയനായ മനുഷ്യാ, എറുമ്പിൻെറ പ്രവൃത്തി കണ്ട് വിവേകിയാവുക.
7മേലാളനോ കാര്യസ്ഥനോ രാജാവോ ഇല്ലാതെ
8അതു വേനൽക്കാലത്ത് കലവറയൊരുക്കി കൊയ്ത്തുകാലത്ത് ഭക്ഷണം ശേഖരിച്ചു വയ്ക്കുന്നു.
9മടിയാ, നീ എത്രനാൾനിശ്ചേഷ്ടനായിരിക്കും?
നീ എപ്പോഴാണ് ഉറക്കത്തിൽനിന്ന് ഉണരുക?
നീ എപ്പോഴാണ് ഉറക്കത്തിൽനിന്ന് ഉണരുക?
10കുറച്ചുകൂടി ഉറങ്ങാം; തെല്ലുനേരം കൂടി മയങ്ങാം;
കൈയുംകെട്ടിയിരുന്ന് അൽപംകൂടെവിശ്രമിക്കാം.
കൈയുംകെട്ടിയിരുന്ന് അൽപംകൂടെവിശ്രമിക്കാം.
11ഫലമോ, ദാരിദ്ര്യം വഴിപോക്കനെപ്പോലെയും ദുർഭിക്ഷം കൊള്ളക്കാരനെപ്പോലെയും നിന്റെ മുൻപിലെത്തും.
12നിർഗുണനായ ദുഷ്ടൻകുടിലസംസാരവുമായി ചുറ്റിനടക്കുന്നു.
13അവൻ കണ്ണുകൊണ്ട് അടയാളം കാട്ടുകയും കാലുകൊണ്ടു തോണ്ടുകയും വിരലുകൊണ്ടു ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
14അവൻ തുടർച്ചയായി അനൈക്യംവിതച്ചുകൊണ്ട്,
വഴിപിഴച്ച ഹൃദയത്തോടെ തിൻമയ്ക്കുകളമൊരുക്കുന്നു.
വഴിപിഴച്ച ഹൃദയത്തോടെ തിൻമയ്ക്കുകളമൊരുക്കുന്നു.
15തൻമൂലം പെട്ടെന്ന് അവന്റെ മേൽഅത്യാഹിതം നിപതിക്കും;
നിമിഷത്തിനുള്ളിൽ അവൻ പ്രതിവിധിയില്ലാത്തവിധംതകർന്നുപോകും.
നിമിഷത്തിനുള്ളിൽ അവൻ പ്രതിവിധിയില്ലാത്തവിധംതകർന്നുപോകും.
16കർത്താവ് വെറുക്കുന്ന ആറ് കാര്യങ്ങളുണ്ട്;
ഏഴാമതൊന്നുകൂടി അവിടുന്ന്മ്ലേഛമായി കരുതുന്നു.
ഏഴാമതൊന്നുകൂടി അവിടുന്ന്മ്ലേഛമായി കരുതുന്നു.
17ഗർവു കലർന്ന കണ്ണ്, വ്യാജം പറയുന്നനാവ്, നിഷ്കളങ്കമായരക്തംചൊരിയുന്ന കൈ,
18ദുഷ്കൃത്യങ്ങൾ നിനയ്ക്കുന്ന ഹൃദയം,
തിൻമയിലേക്കു പായുന്ന പാദങ്ങൾ,
തിൻമയിലേക്കു പായുന്ന പാദങ്ങൾ,
19അസത്യം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി, സഹോദരർക്കിടയിൽ ഭിന്നത വിതയ്ക്കുന്നവൻ.
ദാമ്പത്യ വിശ്വസ്തത
20മകനേ, നിന്റെ പിതാവിന്റെ കൽപന കാത്തുകൊള്ളുക;
മാതാവിന്റെ ഉപദേശം നിരസിക്കയുമരുത്.
മാതാവിന്റെ ഉപദേശം നിരസിക്കയുമരുത്.
21അവയെ നിന്റെ ഹൃദയത്തിൽ സദാഉറപ്പിച്ചുകൊള്ളുക;
അവ നിന്റെ കഴുത്തിൽ ധരിക്കുക.
അവ നിന്റെ കഴുത്തിൽ ധരിക്കുക.
22നടക്കുമ്പോൾ അവനിന്നെ നയിക്കും;
കിടക്കുമ്പോൾ നിന്നെ കാത്തുകൊള്ളും;ഉണരുമ്പോൾ നിന്നെ ഉപദേശിക്കും.
കിടക്കുമ്പോൾ നിന്നെ കാത്തുകൊള്ളും;ഉണരുമ്പോൾ നിന്നെ ഉപദേശിക്കും.
23എന്തെന്നാൽ, കൽപന ദീപവുംഉപദേശം പ്രകാശവുമാണ്;
ശിക്ഷണത്തിന്റെ ശാസനകളാകട്ടെ ജീവന്റെ മാർഗവും.
ശിക്ഷണത്തിന്റെ ശാസനകളാകട്ടെ ജീവന്റെ മാർഗവും.
24അവ ദുഷിച്ച സ്ത്രീയിൽനിന്ന്,സൈ്വരിണിയുടെ മൃദുലഭാഷണത്തിൽനിന്ന്,
നിന്നെ കാത്തുസൂക്ഷിക്കുന്നു.
നിന്നെ കാത്തുസൂക്ഷിക്കുന്നു.
25അവളുടെ സൗന്ദര്യം നീ മോഹിക്കരുത്.
കടാക്ഷവിക്ഷേപംകൊണ്ട് നിന്നെപിടിയിലമർത്താൻ അവളെഅനുവദിക്കയുമരുത്.
കടാക്ഷവിക്ഷേപംകൊണ്ട് നിന്നെപിടിയിലമർത്താൻ അവളെഅനുവദിക്കയുമരുത്.
26എന്തെന്നാൽ, വേശ്യയ്ക്ക്ഒരപ്പക്കഷണം മതി കൂലി.
വ്യഭിചാരിണിയാവട്ടെ ഒരുവന്റെ ജീവനെത്തന്നെ ഒളിവിൽ വേട്ടയാടുന്നു.
വ്യഭിചാരിണിയാവട്ടെ ഒരുവന്റെ ജീവനെത്തന്നെ ഒളിവിൽ വേട്ടയാടുന്നു.
27ഉടുപ്പു കത്താതെ മാറിടത്തിൽ തീകൊണ്ടുനടക്കാൻ ആർക്കു കഴിയും?
28അല്ലെങ്കിൽ കാലു പൊള്ളാതെ,കനലിനുമീതേ നടക്കാൻ കഴിയുമോ?
29അതുപോലെ, അയൽക്കാരന്റെ ഭാര്യയെ പ്രാപിക്കുന്നവനുംഅവളെ സ്പർശിക്കുന്നവനുംശിക്ഷയേൽക്കാതിരിക്കുകയില്ല.
30വിശപ്പടക്കാൻ ഒരുവൻ മോഷ്ടിച്ചാൽ ആളുകൾ അവനെ വെറുക്കുകയില്ലായിരിക്കാം.
31എങ്കിലും, പിടിക്കപ്പെട്ടാൽ, അവൻ ഏഴു മടങ്ങ് പകരം കൊടുക്കേണ്ടിവരും;
വീട്ടുമുതലെല്ലാം വിട്ടുകൊടുക്കേണ്ടിവരും.
വീട്ടുമുതലെല്ലാം വിട്ടുകൊടുക്കേണ്ടിവരും.
32വ്യഭിചാരം ചെയ്യുന്നവനു സുബോധമില്ല;
അവൻ തന്നെത്തന്നെ നശിപ്പിക്കുകയാണ്.
അവൻ തന്നെത്തന്നെ നശിപ്പിക്കുകയാണ്.
33ക്ഷതങ്ങളും മാനഹാനിയുമാണ്അവനു ലഭിക്കുക.
അവന്റെ അപമാനം തുടച്ചുമാറ്റപ്പെടുകയില്ല.
അവന്റെ അപമാനം തുടച്ചുമാറ്റപ്പെടുകയില്ല.
34എന്തെന്നാൽ, അസൂയ പുരുഷനെകോപാകുലനാക്കുന്നു;
പ്രതികാരം ചെയ്യുമ്പോൾ അവൻ ദാക്ഷിണ്യം കാട്ടുകയില്ല.
പ്രതികാരം ചെയ്യുമ്പോൾ അവൻ ദാക്ഷിണ്യം കാട്ടുകയില്ല.
35അവൻ നഷ്ടപരിഹാരമൊന്നുംസ്വീകരിക്കുകയില്ല.
എത്ര വലിയ പാരിതോഷികങ്ങളുംഅവനെ പ്രീണിപ്പിക്കുകയില്ല.
എത്ര വലിയ പാരിതോഷികങ്ങളുംഅവനെ പ്രീണിപ്പിക്കുകയില്ല.