Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 30

അധ്യായങ്ങൾ

ആഗൂറിൻെറ സൂക്തങ്ങൾ

1മാസ്സായിലെയാക്കേയുടെമകനായ ആഗൂറിന്റെ വാക്കുകൾ.
അവൻ ഇഥിയേലിനോട് - ഇഥിയേലിനോടുംയുക്കാളിനോടും - പറയുന്നു:
2മനുഷ്യനെന്നു കരുതാനാവാത്തമൂഢനാണു ഞാൻ;
മനുഷ്യന്റെ ബുദ്ധിശക്തി എനിക്കില്ല.
3ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല;
പരിശുദ്ധനെക്കുറിച്ചുള്ള അറിവും എനിക്കില്ല.
4സ്വർഗത്തിലേക്കു കയറുകയുംഇറങ്ങുകയും ചെയ്തത് ആര്?
കാറ്റിനെ മുഷ്ടിയിൽ ഒതുക്കുന്നത് ആര്?
സമുദ്രങ്ങളെ വസ്ത്രത്തിൽപൊതിഞ്ഞുവച്ചിരിക്കുന്നതാര്?
ഭൂമിയുടെ അതിരുകൾ ഉറപ്പിച്ചതാര്?
അവന്റെ പേരെന്ത്?
അവന്റെ പുത്രന്റെ പേരെന്ത്?
തീർച്ചയായും നിനക്കറിയാമല്ലോ.
5ദൈവത്തിന്റെ ഓരോ വാക്കുംസത്യമെന്നു തെളിയുന്നു.
തന്നെ അഭയം പ്രാപിക്കുന്നവർക്ക്
അവിടുന്ന് കവചമാണ്.
6അവിടുത്തെ വാക്കുകളോട്ഒന്നും കൂട്ടിച്ചേർക്കരുത്;
അങ്ങനെ ചെയ്താൽ, അവിടുന്ന്നിന്നെ കുറ്റപ്പെടുത്തും;
നീ നുണയനാവുകയും ചെയ്യും.
7രണ്ടു കാര്യങ്ങൾ ഞാൻ അങ്ങയോട്അപേക്ഷിക്കുന്നു;
മരണംവരെ എനിക്ക് അവനിഷേധിക്കരുതേ.
8അസത്യവും വ്യാജവും എന്നിൽനിന്ന്അകറ്റി നിർത്തണമേ;
ദാരിദ്ര്യമോ സമൃദ്ധിയോ എനിക്ക് തരരുതേ;
ആവശ്യത്തിന് ആഹാരം തന്ന്എന്നെ പോറ്റണമേ.
9ഞാൻ സമൃദ്ധിയിൽ അങ്ങയെഅവഗണിക്കുകയും
കർത്താവ് ആര് എന്നു ചോദിക്കുകയും
ചെയ്തേക്കാം;
ദാരിദ്ര്യംകൊണ്ടു മോഷ്ടിച്ച് ദൈവനാമത്തെനിന്ദിക്കുകയും ചെയ്തേക്കാം.
10ഭൃത്യനെക്കുറിച്ച്യജമാനനോട്,അപവാദം പറയരുത്;
അങ്ങനെ ചെയ്താൽ, അവൻ നിന്നെ
ശപിക്കുകയും നീ കുറ്റക്കാരനായികരുതപ്പെടുകയും ചെയ്യും.
11പിതാവിനെ ശപിക്കുകയും മാതാവിന്നൻമ നേരാതിരിക്കുകയുംചെയ്യുന്നവരുണ്ട്.
12നിർദോഷരെന്നു ഭാവിക്കുകയുംമാലിന്യം കഴുകിക്കളയാതിരിക്കുകയും ചെയ്യുന്നവരുണ്ട്.
13കണ്ണുകളിൽ ഗർവം മുറ്റിനിൽക്കുന്നചിലരുണ്ട്.
14വാളും കത്തിയും പോലുള്ളപല്ലുകൾകൊണ്ടു ദരിദ്രരെയുംഅഗതികളെയും കടിച്ചുതിന്നുന്നചിലരുണ്ട്.
15കന്നട്ടയ്ക്കു രണ്ടു പുത്രിമാരുണ്ട്;
തരുക, തരുക, എന്ന് അവർമുറവിളികൂട്ടുന്നു.
ഒരിക്കലും തൃപ്തിയടയാത്തമൂന്നു കാര്യങ്ങളുണ്ട്.
നാലു കാര്യങ്ങൾ ഒരിക്കലും മതിഎന്നു പറയുന്നില്ല;
16പാതാളം, വന്ധ്യമായ ഉദരം,വെള്ളം കൊതിക്കുന്ന ഭൂമി,മതിവരാത്ത അഗ്നി.
17പിതാവിനെ പരിഹസിക്കുകയും
അമ്മയെ അവജ്ഞയോടെ ധിക്കരിക്കുകയും ചെയ്യുന്നവന്റെ കണ്ണ്
മലങ്കാക്കകൾ കൊത്തിപ്പറിക്കുകയുംകഴുകൻമാർ തിന്നുകയും ചെയ്യും.
18മൂന്നു കാര്യങ്ങൾ എനിക്ക്അത്യദ്ഭുതകരമാണ്.
നാലുകാര്യങ്ങൾ എനിക്ക് മനസ്സിലാകുന്നില്ല:
19കഴുകൻെറ ആകാശത്തിലൂടെയുള്ള പാത, സർപ്പത്തിന്റെ പാറയിലൂടെയുള്ള വഴി, കപ്പലിന്റെ സഞ്ചാര പഥം, കന്യകയോടുള്ള യുവാവിന്റെ പെരുമാറ്റം.
20വ്യഭിചാരിണിയുടെ രീതി ഇതാണ്,
അവൾ വിശപ്പടക്കി മുഖംതുടച്ചുകൊണ്ടു പറയുന്നു:
ഞാൻ ഒരു തെറ്റും ചെയ്തില്ല.
21മൂന്നു കാര്യങ്ങൾ ഭൂമിയെ വിറകൊള്ളിക്കുന്നു;
നാലുകാര്യങ്ങൾ അസഹ്യമാണ്.
22രാജാവായി ഉയർന്ന അടിമ,മൃഷ്ടാന്നഭോജനം കഴിച്ച ഭോഷൻ,
23സ്നേഹിക്കപ്പെടാത്ത ഭാര്യ,
യജമാനത്തിയുടെ സ്ഥാനം അപഹരിച്ച ദാസി.
24ഭൂമിയിലെ നാലു ജീവികൾതീരെ ചെറുതാണ്,
എങ്കിലും അസാമാന്യബുദ്ധിപ്രകടിപ്പിക്കുന്നു.
25എറുമ്പിൻകൂട്ടം എത്രയോ ദുർബലം!
എങ്കിലും അവ വേനൽക്കാലത്ത്ആഹാരം കരുതിവയ്ക്കുന്നു.
26കുഴിമുയൽ - കെൽപ്പില്ലാത്ത ഒരു കൂട്ടം;
എങ്കിലും അവ പാറകളിൽ പാർപ്പിടംനിർമിക്കുന്നു.
27വെട്ടുകിളികൾക്കു രാജാവില്ല;
എങ്കിലും അവ അണിയണിയായി നീങ്ങുന്നു.
28പല്ലി കൈയിലൊതുങ്ങാനേയുള്ളു;
എങ്കിലും അതു രാജകൊട്ടാരങ്ങളിൽപ്പോലും കയറിപ്പറ്റുന്നു.
29മൂന്നുകൂട്ടർ കാൽവയ്പിൽപ്രൗഢി പുലർത്തുന്നു;
നാലു കൂട്ടർക്കു നടത്തത്തിൽ ഗാംഭീര്യമുണ്ട്:
30മൃഗങ്ങളിൽ കരുത്തേറിയതും,
ഒന്നിനെയും കൂസാത്തതുമായ സിംഹം,
31ഞെളിഞ്ഞുനടക്കുന്ന പൂവൻകോഴി,
മുട്ടാട്, സൈന്യങ്ങളെ നയിക്കുന്ന രാജാവ്.
32നീ നിന്നെത്തന്നെ പുകഴ്ത്തിക്കൊണ്ട്ഭോഷത്തം കാട്ടുകയോ തിൻമയ്ക്ക്കളമൊരുക്കുകയോ ചെയ്യുന്നവനാണെങ്കിൽ, നിശ്ശബ്ദത പാലിക്കുക.
33എന്തെന്നാൽ, പാലു കടഞ്ഞാൽ വെണ്ണകിട്ടും; മൂക്കിനടിച്ചാൽ ചോരവരും; കോപം ഇളക്കിവിട്ടാൽ കലഹമുണ്ടാകും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്