Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 27

അധ്യായങ്ങൾ
1നാളെയെച്ചൊല്ലി അഹങ്കരിക്കേണ്ടാ,ഒരു ദിവസംകൊണ്ട് എന്തുസംഭവിക്കാമെന്നു നീ അറിയുന്നില്ല.
2ആത്മപ്രശംസ ചെയ്യരുത്.
മറ്റുള്ളവർ നിന്നെ പ്രശംസിക്കട്ടെ.
അന്യന്റെ നാവാണ്, നിൻേറതല്ല,അതു ചെയ്യേണ്ടത്.
3കല്ലിനു ഭാരമുണ്ട്, മണലിനും ഭാരമുണ്ട്;
എന്നാൽ, ഭോഷന്റെ പ്രകോപനം ഇവരണ്ടിനെയുംകാൾ ഭാരമുള്ളതത്രേ.
4ക്രോധം ക്രൂരമാണ്; കോപം അനിയന്ത്രിതമാണ്;
എന്നാൽ, അസൂയയെ നേരിടാൻആർക്കാണു കഴിയുക?
5തുറന്ന കുറ്റപ്പെടുത്തലാണു നിഗൂഢമായ സ്നേഹത്തെക്കാൾ മെച്ചം.
6സ്നേഹിതൻമുറിപ്പെടുത്തുന്നത്ആത്മാർഥത നിമിത്തമാണ്;
ശത്രുവാകട്ടെ നിന്നെ തെരുതെരെചുംബിക്കുകമാത്രം ചെയ്യുന്നു.
7ഉണ്ടുനിറഞ്ഞവനു തേൻപോലുംമടുപ്പുണ്ടാക്കുന്നു;
വിശക്കുന്നവനു കയ്പും മധുരമായി തോന്നുന്നു.
8വീടുവിട്ട് അലയുന്നവൻ കൂടുവിട്ടലയുന്ന പക്ഷിയെപ്പോലെയാണ്.
9തൈലവും സുഗന്ധദ്രവ്യവുംഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
അപ്പോഴും ക്ലേശങ്ങൾ ആത്മാവിനെഉലച്ചുകൊണ്ടിരിക്കുന്നു.
10സ്വന്തം സ്നേഹിതനെയും പിതാവിന്റെ സ്നേഹിതനെയും പരിത്യജിക്കരുത്;
ആപത്തുവരുമ്പോൾ സഹോദരന്റെ ഭവനത്തിൽ പോവുകയുമരുത്.
അടുത്തുള്ള അയൽക്കാരനാണ്
അകലെയുള്ള സഹോദരനെക്കാൾ മെച്ചം.
11മകനേ, നീ ജ്ഞാനിയാവുക,
അങ്ങനെ എന്നെ സന്തോഷിപ്പിക്കുക.
എന്നെ കുറ്റപ്പെടുത്തുന്നവനു മറുപടികൊടുക്കാൻ അപ്പോൾ എനിക്കു സാധിക്കും.
12വിവേകി ആപത്തു കണ്ടറിഞ്ഞ്ഒഴിഞ്ഞുമാറുന്നു;
അൽപബുദ്ധി അതിലേക്കു ചെന്ന്ശിക്ഷ അനുഭവിക്കുന്നു.
13അന്യനു ജാമ്യം നിൽക്കുന്നവന്റെ കുപ്പായം കൈവശപ്പെടുത്തിക്കൊള്ളുക;
പരദേശികൾക്കു ജാമ്യം നിൽക്കുന്നവനോട് പണയം വാങ്ങിക്കൊള്ളുക.
14അതിരാവിലെ അയൽക്കാരന് ഉച്ചത്തിൽ നേരുന്ന അനുഗ്രഹം ശാപമായി ഗണിക്കും.
15ദിവസംമുഴുവൻ പെയ്തുകൊണ്ടിരിക്കുന്ന ചാറ്റൽമഴയും കലഹപ്രിയയായ ഭാര്യയും ഒന്നുപോലെതന്നെ.
16അവളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്കാറ്റിനെ പിടിച്ചടക്കാൻതുനിയുന്നതുപോലെയോ,
കൈയിൽ എണ്ണ മുറുക്കിപ്പിടിക്കാൻശ്രമിക്കുന്നതുപോലെയോ, ആണ്.
17ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു;
ഒരുവൻ അപരന്റെ ബുദ്ധിക്കുമൂർച്ച കൂട്ടുന്നു.
18അത്തിമരം വളർത്തുന്നവൻ അതിന്റെ പഴം തിന്നും;
യജമാനനെ ശുശ്രൂഷിക്കുന്നവൻബഹുമാനിക്കപ്പെടും.
19വെള്ളത്തിൽ മുഖം പ്രതിബിംബിക്കുന്നതു പോലെ മനുഷ്യന്റെ മനസ്സ് അവനെത്തന്നെ പ്രതിഫലിപ്പിക്കുന്നു.
20പാതാളവും നരകവും ഒരിക്കലുംതൃപ്തിയടയുന്നില്ല;
മനുഷ്യന്റെ കണ്ണുകൾ ഒരിക്കലുംസംതൃപ്തമാകുന്നില്ല.
21വെള്ളിയുടെ മാറ്റ് മൂശയിലൂടെയുംസ്വർണത്തിൻെറ മാറ്റ്ചൂളയിലൂടെയുമെന്നപോലെ,
മനുഷ്യന്റെ മാറ്റ് അവനു ലഭിക്കുന്ന
പ്രശംസയിലൂടെ നിർണയിക്കപ്പെടുന്നു.
22ഭോഷനെ ധാന്യത്തോടൊപ്പം ഉരലിലിട്ട്ഇടിച്ചാലും അവന്റെ ഭോഷത്തംവിട്ടുമാറുകയില്ല.
23നിന്റെ ആട്ടിൻപറ്റങ്ങളെ ശരിക്കുനോക്കിക്കൊള്ളുക;
കന്നുകാലികളെ സശ്രദ്ധം പാലിക്കുക;
24എന്തെന്നാൽ, സമ്പത്ത് എന്നേക്കുംനിലനിൽക്കുകയില്ല.
കിരീടം എല്ലാ തലമുറകളിലുംനിലനിൽക്കാറുണ്ടോ?
25പുല്ലു തീർന്നുപോകുന്നു;
പുതിയത് മുളച്ചുവരുന്നു;
കുന്നിൻപുറങ്ങളിലെ പച്ചപ്പുല്ല് ശേഖരിക്കപ്പെടുന്നു.
26അപ്പോൾ ആട്ടിൻകുട്ടികൾ ഉടുപ്പിനുള്ള വകയും
കോലാടുകൾ നിലത്തിനുള്ള വിലയും നിനക്കു നേടിത്തരും.
27നിനക്കും കുടുംബത്തിനും വേണ്ടത്രപാലും പരിചാരികമാരെപോറ്റാനുള്ള വകയും ലഭിക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്