സുഭാഷിതങ്ങൾ 1
അധ്യായങ്ങൾ
പുസ്തകത്തിൻെറ ഉദ്ദേശ്യം
1ദാവീദിന്റെ മകനുംഇസ്രായേൽരാജാവുമായ
സോളമന്റെ സുഭാഷിതങ്ങൾ:
സോളമന്റെ സുഭാഷിതങ്ങൾ:
2മനുഷ്യർ ജ്ഞാനവുംപ്രബോധനവും ഗ്രഹിക്കാനും,
3ഉൾക്കാഴ്ച തരുന്ന വാക്കുകൾമനസ്സിലാക്കാനും,
വിവേകപൂർണമായ പെരുമാറ്റം,ധർമം, നീതി,ന്യായം എന്നിവ ശീലിക്കാനും,
വിവേകപൂർണമായ പെരുമാറ്റം,ധർമം, നീതി,ന്യായം എന്നിവ ശീലിക്കാനും,
4സരളഹൃദയർക്കു വിവേകവും
യുവജനങ്ങൾക്ക് അറിവുംവിവേചനാശക്തിയും പ്രദാനം ചെയ്യാനും,
യുവജനങ്ങൾക്ക് അറിവുംവിവേചനാശക്തിയും പ്രദാനം ചെയ്യാനും,
5വിവേകി ശ്രദ്ധിച്ചുകേട്ട് അറിവ്വർധിപ്പിക്കാനും,
6ധാരണാശക്തിയുള്ളവൻ പഴമൊഴി,അലങ്കാരപ്രയോഗം, ജ്ഞാനികളുടെസൂക്തങ്ങൾ, അവരുടെ കടങ്കഥകൾഎന്നിവ ഗ്രഹിക്കാൻ തക്ക കഴിവ്നേടാനുമത്രേ ഇവ.
7ദൈവഭക്തിയാണ് അറിവിന്റെ ഉറവിടം;
ഭോഷൻമാർ ജ്ഞാനത്തെയുംപ്രബോധനത്തെയും പുച്ഛിക്കുന്നു.
ദുഷ്ടസമ്പർക്കം വെടിയുക
ഭോഷൻമാർ ജ്ഞാനത്തെയുംപ്രബോധനത്തെയും പുച്ഛിക്കുന്നു.
ദുഷ്ടസമ്പർക്കം വെടിയുക
8മകനേ, നിന്റെ പിതാവിന്റെ പ്രബോധനം ചെവിക്കൊള്ളുക;
മാതാവിന്റെ ഉപദേശം നിരസിക്കരുത്.
മാതാവിന്റെ ഉപദേശം നിരസിക്കരുത്.
9അവ നിന്റെ ശിരസ്സിന്വിശിഷ്ട ഹാരവും കഴുത്തിനുപതക്കങ്ങളുമത്രേ.
10മകനേ, പാപികളുടെ പ്രലോഭനത്തിനുവഴങ്ങരുത്.
11അവർ പറഞ്ഞേക്കാം;
വരുക; പതിയിരുന്ന് കൊലചെയ്യാം;
നിഷ്കളങ്കരെ ക്രൂരമായി
കുരുക്കിൽപ്പെടുത്താം.
വരുക; പതിയിരുന്ന് കൊലചെയ്യാം;
നിഷ്കളങ്കരെ ക്രൂരമായി
കുരുക്കിൽപ്പെടുത്താം.
12അവരെ പാതാളമെന്നപോലെ നമുക്ക്ജീവനോടെ വിഴുങ്ങാം;
അവർ ഗർത്തത്തിൽപതിക്കുന്നവരെപ്പോലെയാകും.
അവർ ഗർത്തത്തിൽപതിക്കുന്നവരെപ്പോലെയാകും.
13വിലയേറിയ വിഭവങ്ങൾ നമുക്കു ലഭിക്കും;
കൊള്ളമുതൽകൊണ്ട് നമുക്കു വീടു നിറയ്ക്കാം.
കൊള്ളമുതൽകൊണ്ട് നമുക്കു വീടു നിറയ്ക്കാം.
14ഞങ്ങളോടു പങ്കുചേരുക;
നമുക്കൊരു പണസ്സഞ്ചിമാത്രം.
നമുക്കൊരു പണസ്സഞ്ചിമാത്രം.
15മകനേ, നീ അവരുടെ വഴിയേ പോകരുത്;
അവരുടെ മാർഗത്തിൽനിന്ന്ഒഴിഞ്ഞുമാറുക.
അവരുടെ മാർഗത്തിൽനിന്ന്ഒഴിഞ്ഞുമാറുക.
16അവരുടെ പാദങ്ങൾ തിൻമയിലേക്കുപായുന്നു;
ചോരചിന്താൻ അവർ വെമ്പൽകൊള്ളുന്നു.
ചോരചിന്താൻ അവർ വെമ്പൽകൊള്ളുന്നു.
17പക്ഷി കാൺകെ അതിനുവലവയ്ക്കുന്നതു നിഷ്ഫലമാണല്ലോ;
18ഇവർ പതിയിരിക്കുന്നത് സ്വന്തംരക്തത്തിനുവേണ്ടിയാണ്;
സ്വന്തം ജീവനുതന്നെ അവർകെണിവയ്ക്കുന്നു.
സ്വന്തം ജീവനുതന്നെ അവർകെണിവയ്ക്കുന്നു.
19അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെയെല്ലാം ഗതി ഇതാണ്;അത് അവരുടെതന്നെ ജീവനെ അപഹരിക്കുന്നു.
ജ്ഞാനത്തിൻെറ ആഹ്വാനം
20ജ്ഞാനം തെരുവിൽനിന്ന് ഉച്ചത്തിൽവിളിച്ചറിയിക്കുന്നു;
ചന്തസ്ഥലങ്ങളിൽ അവൾഉദ്ഘോഷിക്കുന്നു.
ചന്തസ്ഥലങ്ങളിൽ അവൾഉദ്ഘോഷിക്കുന്നു.
21കോട്ടമുകളിൽ നിന്നുകൊണ്ട് അവൾപ്രഖ്യാപിക്കുന്നു;
നഗരകവാടങ്ങളിൽനിന്ന് അവൾസംസാരിക്കുന്നു.
നഗരകവാടങ്ങളിൽനിന്ന് അവൾസംസാരിക്കുന്നു.
22ഭോഷരേ, നിങ്ങൾ എത്രനാൾഭോഷരായി കഴിയും?
എത്രനാൾ പരിഹാസകർ പരിഹാസത്തിൽ ആഹ്ലാദിക്കുകയും, മൂഢർ അറിവിനെ നിന്ദിക്കുകയും ചെയ്യും?
എത്രനാൾ പരിഹാസകർ പരിഹാസത്തിൽ ആഹ്ലാദിക്കുകയും, മൂഢർ അറിവിനെ നിന്ദിക്കുകയും ചെയ്യും?
23എന്റെ ശാസന ശ്രദ്ധിക്കുക;
എന്റെ ചിന്തകൾ ഞാൻ നിങ്ങൾക്കുപകർന്നുതരാം;
എന്റെ വാക്കുകൾ ഞാൻ നിങ്ങൾക്കുമനസ്സിലാക്കിത്തരാം.
എന്റെ ചിന്തകൾ ഞാൻ നിങ്ങൾക്കുപകർന്നുതരാം;
എന്റെ വാക്കുകൾ ഞാൻ നിങ്ങൾക്കുമനസ്സിലാക്കിത്തരാം.
24ഞാൻ വിളിച്ചിട്ടും നിങ്ങൾ ശ്രദ്ധിക്കാൻവിസമ്മതിച്ചു;
ഞാൻ കൈനീട്ടിയിട്ടും ആരും ഗൗനിച്ചില്ല.
ഞാൻ കൈനീട്ടിയിട്ടും ആരും ഗൗനിച്ചില്ല.
25നിങ്ങൾ എന്റെ ഉപദേശം അപ്പാടെഅവഗണിക്കുകയും
എന്റെ ശാസന നിരാകരിക്കുകയും ചെയ്തു.
എന്റെ ശാസന നിരാകരിക്കുകയും ചെയ്തു.
26നിങ്ങൾ എന്റെ ഉപദേശം അപ്പാടെഅവഗണിക്കുകയും
എന്റെ ശാസന നിരാകരിക്കുകയും ചെയ്തു.
എന്റെ ശാസന നിരാകരിക്കുകയും ചെയ്തു.
27അതിനാൽ, ഞാനും നിങ്ങളുടെ
അനർഥത്തിൽ നിങ്ങളെ പരിഹസിക്കും;
പരിഭ്രാന്തി നിങ്ങളെ പിടികൂടികൊടുങ്കാറ്റുപോലെ പ്രഹരിക്കുമ്പോൾ,
അത്യാഹിതം ചുഴലിക്കാറ്റുപോലെവന്നെത്തുമ്പോൾ,
ദുരിതവും വേദനയും നിങ്ങളെബാധിക്കുമ്പോൾ ഞാൻ നിങ്ങളെ പരിഹസിക്കും.
അനർഥത്തിൽ നിങ്ങളെ പരിഹസിക്കും;
പരിഭ്രാന്തി നിങ്ങളെ പിടികൂടികൊടുങ്കാറ്റുപോലെ പ്രഹരിക്കുമ്പോൾ,
അത്യാഹിതം ചുഴലിക്കാറ്റുപോലെവന്നെത്തുമ്പോൾ,
ദുരിതവും വേദനയും നിങ്ങളെബാധിക്കുമ്പോൾ ഞാൻ നിങ്ങളെ പരിഹസിക്കും.
28അപ്പോൾ അവർ എന്നെ വിളിക്കും;ഞാൻ വിളി കേൾക്കുകയില്ല.
ജാഗരൂകതയോടെ എന്നെ അനേ്വഷിക്കും; കണ്ടെത്തുകയില്ല.
ജാഗരൂകതയോടെ എന്നെ അനേ്വഷിക്കും; കണ്ടെത്തുകയില്ല.
29അവർ അറിവിനെ വെറുത്ത്ദൈവഭക്തിയെ നിരാകരിച്ചു.
30അവർ എന്റെ ഉപദേശം അവഗണിക്കുകയും
എന്റെ ശാസന പുച്ഛിക്കുകയും ചെയ്തു.
എന്റെ ശാസന പുച്ഛിക്കുകയും ചെയ്തു.
31അതിനാൽ, അവർ സ്വന്തം പ്രവൃത്തിയുടെ ഫലം അനുഭവിക്കും;
സ്വന്തം തന്ത്രങ്ങളിൽ മടുപ്പു തോന്നുകയും ചെയ്യും.
സ്വന്തം തന്ത്രങ്ങളിൽ മടുപ്പു തോന്നുകയും ചെയ്യും.
32എന്നെ വിട്ടകലുന്നതു മൂലം ശുദ്ധഗതിക്കാർ മൃതിപ്പെടുന്നു;
ഭോഷരുടെ അലംഭാവം തങ്ങളെത്തന്നെനശിപ്പിക്കും.
ഭോഷരുടെ അലംഭാവം തങ്ങളെത്തന്നെനശിപ്പിക്കും.
33എന്നാൽ, എന്റെ വാക്ക് ശ്രദ്ധിക്കുന്നവൻ സുരക്ഷിതനായിരിക്കും; വൻ തിൻമയെ ഭയപ്പെടാതെസ്വസ്ഥനായിരിക്കും.