Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 28

അധ്യായങ്ങൾ
1ആരും പിൻതുടരാത്തപ്പോഴുംദുഷ്ടർ പേടിച്ചോടുന്നു;
നീതിമാൻമാരാവട്ടെ സിംഹത്തെപ്പോലെ ധീരരാണ്.
2അന്യായം പെരുകുമ്പോൾ നാട്ടിൽപല ഭരണാധിപൻമാർ ഉണ്ടാകുന്നു;
ബുദ്ധിയും പരിജ്ഞാനവുമുള്ളവർഅതിൻെറ സുസ്ഥിതിദീർഘകാലം നിലനിർത്തും.
3ദരിദ്രനെ പീഡിപ്പിക്കുന്ന അധികാരിഭക്ഷ്യവിളകൾ നശിപ്പിക്കുന്നപേമാരിയാണ്.
4നിയമം ലംഘിക്കുന്നവൻ ദുഷ്ടരെപ്രശംസിക്കുന്നു;
നിയമം പാലിക്കുന്നവൻ അവരോട്ഏറ്റുമുട്ടുന്നു.
5ദുഷ്ടർ നീതി അറിയുന്നില്ല;
കർത്താവിനെ തേടുന്നവർ അതുപൂർണമായും മനസ്സിലാക്കുന്നു.
6വക്രബുദ്ധിയായ ധനവാനെക്കാൾ,
സത്യസന്ധനായ ദരിദ്രനാണു ശ്രേഷ്ഠൻ.
7കൽപന പാലിക്കുന്ന പുത്രൻജ്ഞാനിയാണ്;
ദുർവൃത്തൻമാരുമായി കൂട്ടുകൂടൂന്നവൻപിതാവിന് അപമാനം വരുത്തിവയ്ക്കുന്നു.
8പലിശയും കൊള്ളലാഭവും വഴിനേടിയ സമ്പത്ത് ദരിദ്രരോടു ദയയുളളവൻെറ കൈയിൽ ചെന്നുചേരും.
9നിയമം വകവയ്ക്കാത്തവൻെറ പ്രാർഥനപോലും വെറുപ്പുളവാക്കുന്നു.
10സത്യസന്ധരെ ദുർമാർഗത്തിലേക്കു
നയിക്കുന്നവൻ താൻ കുഴിച്ച കുഴിയിൽത്തന്നെ വീഴും;
നിഷ്കളങ്കർക്കു നൻമ ഭവിക്കും.
11താനൊരു ജ്ഞാനിയാണെന്നു ധനികൻവിചാരിക്കുന്നു;
ബുദ്ധിമാനായ ദരിദ്രൻ അവന്റെ തനിനിറം കണ്ടുപിടിക്കുന്നു.
12നീതിമാൻമാരുടെ വിജയത്തിൽ എങ്ങുംആഹ്ലാദം തിരതല്ലുന്നു;
ദുഷ്ടരുടെ ഉയർച്ചയിൽ ജനങ്ങൾഓടിയൊളിക്കുന്നു.
13തെറ്റുകൾ മറച്ചുവയ്ക്കുന്നവന്ഐശ്വര്യമുണ്ടാവുകയില്ല;
അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന്കരുണ ലഭിക്കും.
14നിരന്തരം ദൈവഭക്തിയിൽ കഴിയുന്നവൻ അനുഗൃഹീതനാണ്;
ഹൃദയം കഠിനമാക്കിവയ്ക്കുന്നവൻദുരിതം അനുഭവിക്കും.
15നിസ്സഹായരുടെമേൽ ഭരണം നടത്തുന്ന ദുഷ്ടനായരാജാവ് ഗർജിക്കുന്ന സിംഹത്തെയോ ഇരതേടുന്ന കരടിയെയോപോലെയാണ്.
16ബുദ്ധിശൂന്യനായരാജാവ് പ്രജകളെക്രൂരമായി പീഡിപ്പിക്കുന്നു;
കൊള്ളലാഭം വെറുക്കുന്നവന്ആയുസ്സു വർധിക്കും.
17കൊലപാതകി മരണംവരെഅലഞ്ഞുതിരിയട്ടെ;
ആരും അവന് ഇടം കൊടുക്കരുത്.
18ധർമമാർഗത്തിൽ ചരിക്കുന്നവൻസുരക്ഷിതനായിരിക്കും;
ദുർമാർഗത്തിൽ ചരിക്കുന്നവൻകുഴിയിൽ വീഴും.
19മണ്ണിൽ അധ്വാനിക്കുന്നവനു വേണ്ടത്രആഹാരം കിട്ടും;
പാഴ്വേല ചെയ്യുന്നവൻ കടുത്തദാരിദ്ര്യമനുഭവിക്കും.
20വിശ്വസ്തൻ സമൃദ്ധമായിഅനുഗ്രഹിക്കപ്പെടും;
ധനികനാവാൻ തിടുക്കംകൂട്ടുന്നവൻശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
21പക്ഷപാതം നന്നല്ല; എങ്കിലും;
ഒരപ്പക്കഷണത്തിനു വേണ്ടിപ്പോലുംമനുഷ്യൻ തെറ്റുചെയ്യുന്നു.
22ലുബ്ധൻ സമ്പത്തിനു പിന്നാലെപരക്കംപായുന്നു; തന്നെ ദാരിദ്ര്യംപിടികൂടുമെന്ന് അവൻ അറിയുന്നില്ല.
23മുഖസ്തുതിപറയുന്നവനെക്കാൾശാസിക്കുന്നവനാണു പിന്നീട്പ്രീതിപാത്രമാവുക.
24അപ്പനിൽനിന്നോ അമ്മയിൽനിന്നോപിടിച്ചുപറിച്ചിട്ട് അതു തെറ്റല്ല എന്നു പറയുന്നവൻ ധ്വംസകൻെറ കൂട്ടുകാരനാണ്.
25അത്യാഗ്രഹികൾ കലഹം ഇളക്കിവിടുന്നു;
കർത്താവിൽ ആശ്രയിക്കുന്നവരാകട്ടെഐശ്വര്യം നേടും.
26സ്വന്തം ബുദ്ധിയിൽ വിശ്വാസംഅർപ്പിക്കുന്നവൻ ഭോഷനാണ്;
ജ്ഞാനമാർഗത്തിൽ ചരിക്കുന്നവൻസുരക്ഷിതനായിരിക്കും.
27ദരിദ്രർക്കു ദാനം ചെയ്യുന്നവൻക്ഷാമം അനുഭവിക്കുകയില്ല;
അവരുടെ നേരേ കണ്ണടയ്ക്കുന്നവനുശാപത്തിൻമേൽ ശാപമുണ്ടാകും.
28ദുഷ്ടരുടെ ഉയർച്ചയിൽ ആളുകൾഓടിയൊളിക്കുന്നു;
അവർ അധഃപതിക്കുമ്പോൾ നീതിമാൻമാർ പ്രബലരാകും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്