സുഭാഷിതങ്ങൾ 25
അധ്യായങ്ങൾ
സോളമൻെറ സുഭാഷിതങ്ങൾ - തുടർച്ച
1 യൂദാരാജാവായ ഹെസക്കിയായുടെആളുകൾ പകർത്തിവച്ച സോളമന്റെ സുഭാഷിതങ്ങളാണ് താഴെപ്പറയുന്നവയും.
2നിഗൂഢത ദൈവത്തിന്റെ മഹത്വമാണ്;
രാജാക്കൻമാരുടെ മഹത്വമോ കാര്യങ്ങൾ ആരാഞ്ഞറിയുന്നതും.
രാജാക്കൻമാരുടെ മഹത്വമോ കാര്യങ്ങൾ ആരാഞ്ഞറിയുന്നതും.
3ആകാശങ്ങളുടെ ഉയരവും ഭൂമിയുടെആഴവുംപോലെ
രാജാക്കൻമാരുടെ മനസ്സും അമേയമാണ്.
രാജാക്കൻമാരുടെ മനസ്സും അമേയമാണ്.
4വെള്ളിയിൽനിന്നും കിട്ടം മാറ്റിക്കളഞ്ഞാൽ പണിക്കാരനു പാത്രനിർമാണത്തിനുള്ളപദാർഥമായി.
5രാജസന്നിധിയിൽനിന്നു ദുഷ്ടൻമാരെഅകറ്റിക്കളയുമ്പോൾ
സിംഹാസനം നീതിയിൽ ഉറച്ചുനിൽക്കും.
സിംഹാസനം നീതിയിൽ ഉറച്ചുനിൽക്കും.
6രാജസന്നിധിയിൽ മുൻനിരയിൽകയറിനിൽക്കുകയോ സമുന്നതരോടൊപ്പം സ്ഥാനം പിടിക്കുകയോ അരുത്.
7എന്തെന്നാൽ, രാജസന്നിധിയിൽവച്ച്പിറകോട്ടു മാറ്റി നിർത്തപ്പെടുന്നതിനെക്കാൾ അഭികാമ്യം മുൻപോട്ടു കയറിവരുക എന്ന് ക്ഷണിക്കപ്പെടുന്നതാണ്.
8കണ്ടതാണെങ്കിലും ഒരു കാര്യവുംകോടതിയിൽ തിടുക്കത്തിൽച്ചെന്ന്വെളിപ്പെടുത്തരുത്.
എന്തെന്നാൽ, പിന്നീട് നീ പറഞ്ഞത്തെറ്റാണെന്നു മറ്റൊരുവൻതെളിയിച്ചാൽ, എന്തു ചെയ്യും?
എന്തെന്നാൽ, പിന്നീട് നീ പറഞ്ഞത്തെറ്റാണെന്നു മറ്റൊരുവൻതെളിയിച്ചാൽ, എന്തു ചെയ്യും?
9അയൽക്കാരനുമായുള്ള തർക്കംപരസ്പരം പറഞ്ഞുതീർക്കുക;
മറ്റൊരുവന്റെ രഹസ്യം വെളിപ്പെടുത്തരുത്.
മറ്റൊരുവന്റെ രഹസ്യം വെളിപ്പെടുത്തരുത്.
10അവൻ അതു കേൾക്കാനിടയായാൽനിന്നെ ഖൺഡിക്കുകയും നിനക്ക്തീരാത്ത ദുഷ്കീർത്തിയുണ്ടാവുകയും ചെയ്യും.
11ഉചിതമായ വാക്ക് വെള്ളിത്തകിടിൽപതിച്ചുവച്ച സ്വർണനിർമിതമായആപ്പിൾപ്പഴംപോലെയാണ്.
12ഉപദേശം സ്വീകരിക്കുന്ന കാതുകൾക്ക്ജ്ഞാനിയായ ശാസകൻസ്വർണംകൊണ്ടുളള കർണാഭരണമോ കണ്ഠാഭരണമോ പോലെയാണ്.
13വിശ്വസ്തനായ ദൂതൻ,തന്നെ അയച്ചവർക്ക് കൊയ്ത്തുകാലത്തു തണുപ്പുമായെത്തുന്നമഞ്ഞുപോലെയാണ്;
അവൻ യജമാനൻമാരുടെ മനസ്സിനുകുളിർമ നൽകുന്നു.
അവൻ യജമാനൻമാരുടെ മനസ്സിനുകുളിർമ നൽകുന്നു.
14കൊടുക്കാത്ത ദാനത്തെക്കുറിച്ച്വൻപു പറയുന്നവൻ
മഴതരാത്ത മേഘങ്ങളും കാറ്റുംപോലെയാണ്.
മഴതരാത്ത മേഘങ്ങളും കാറ്റുംപോലെയാണ്.
15ക്ഷമകൊണ്ട് ഒരു ഭരണാധിപനെഅനുനയിപ്പിക്കാൻ കഴിഞ്ഞേക്കാം.
മൃദുലമായ നാവിന് കടുത്തഅസ്ഥിയെപ്പോലും ഉടയ്ക്കുവാനുള്ള കരുത്തുണ്ട്.
മൃദുലമായ നാവിന് കടുത്തഅസ്ഥിയെപ്പോലും ഉടയ്ക്കുവാനുള്ള കരുത്തുണ്ട്.
16തേൻ കിട്ടിയാൽ ആവശ്യത്തിനുമാത്രമേ കുടിക്കാവൂ;
അല്ലെങ്കിൽ ചെടിപ്പുതോന്നി ഛർദിച്ചേക്കാം.
അല്ലെങ്കിൽ ചെടിപ്പുതോന്നി ഛർദിച്ചേക്കാം.
17അയൽവാസിയുടെ വീട്ടിൽ ചുരുക്കമായേ പോകാവൂ.
അല്ലെങ്കിൽ മടുപ്പു തോന്നി അവൻ നിന്നെ വെറുത്തേക്കാം.
അല്ലെങ്കിൽ മടുപ്പു തോന്നി അവൻ നിന്നെ വെറുത്തേക്കാം.
18അയൽക്കാരനെതിരായി കള്ളസ്സാക്ഷി പറയുന്നവൻ ഗദയോ വാളോ കൂരമ്പോ പോലെയാണ്.
19ആപത്കാലത്ത് അവിശ്വസ്തനിൽഅർപ്പിക്കുന്ന വിശ്വാസം കേടുള്ള പല്ലോ മുടന്തുകാലോ പോലെയാണ്.
20വിഷാദമഗ്നനുവേണ്ടി പാട്ടു പാടുന്നത്കൊടുംതണുപ്പിൽ ഒരാളുടെ വസ്ത്രംഉരിഞ്ഞുമാറ്റുന്നതുപോലെയും
വ്രണത്തിൽ വിനാഗിരിവീഴ്ത്തുന്നതുപോലെയുമാണ്.
വ്രണത്തിൽ വിനാഗിരിവീഴ്ത്തുന്നതുപോലെയുമാണ്.
21ശത്രുവിനു വിശക്കുമ്പോൾ ആഹാരവുംദാഹത്തിന് ജലവും കൊടുക്കുക:
22അത് അവന്റെ തലയിൽ പശ്ചാത്താപത്തിന്റെ തീക്കനൽ കൂട്ടും;
കർത്താവ് നിനക്ക് പ്രതിഫലംനൽകുകയും ചെയ്യും.
കർത്താവ് നിനക്ക് പ്രതിഫലംനൽകുകയും ചെയ്യും.
23വടക്കൻകാറ്റ് മഴ കൊണ്ടുവരുന്നു;
ഏഷണി പറയുന്ന നാവ് രോഷവും.
ഏഷണി പറയുന്ന നാവ് രോഷവും.
24കലഹക്കാരിയായ ഭാര്യയോടൊത്തുവീട്ടിനുള്ളിൽ പാർക്കുന്നതിനെക്കാൾമെച്ചം തട്ടിൻപുറത്ത് ഒരു കോണിൽ കഴിഞ്ഞുകൂടുകയാണ്.
25ദാഹാർത്തനു ശീതജലംപോലെയാണ്ദൂരദേശത്തുനിന്നെത്തുന്ന സദ്വാർത്ത.
26ദുഷ്ടനു വഴങ്ങുന്ന നീതിമാൻ കലങ്ങിയ അരുവിയോ മലിനമായ ഉറവയോ പോലെയാണ്.
27തേൻ അധികം കുടിക്കുന്നതു നന്നല്ല;അതുപോലെ പ്രശംസയ്ക്കു ചെവികൊടുക്കുന്നതിൽ നിയന്ത്രണം പാലിക്കുക.
28ആത്മനിയന്ത്രണമില്ലാത്ത മനുഷ്യൻകോട്ടകളില്ലാത്തനഗരംപോലെയാണ്.