Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 17

അധ്യായങ്ങൾ
1കലഹം നിറഞ്ഞവീട്ടിലെവിരുന്നിനെക്കാൾ അഭികാമ്യംസ്വസ്ഥതയോടെ കഴിക്കുന്നഉണങ്ങിയ അപ്പക്കഷണമാണ്.
2ബുദ്ധിമാനായ അടിമ ലജ്ജാവഹമായി
പ്രവർത്തിക്കുന്ന യജമാനപുത്രന്റെ മേൽ ഭരണം നടത്തും;
അവൻ പുത്രൻമാർക്കൊപ്പം കുടുംബ സ്വത്തിന് അവകാശിയുമാകും.
3മൂശയിൽ വെള്ളിയും ഉലയിൽ സ്വർണവും ശോധന ചെയ്യപ്പെടുന്നു;
ഹൃദയങ്ങളെ പരിശോധിക്കുന്നത്കർത്താവാണ്.
4ദുഷ്ടൻ ദുർവചസ്സുകൾ ശ്രദ്ധിക്കുന്നു;
നുണയൻ അപവാദത്തിനുചെവികൊടുക്കുന്നു.
5ദരിദ്രരെ പരിഹസിക്കുന്നവൻസ്രഷ്ടാവിനെ നിന്ദിക്കുന്നു;
മറ്റുള്ളവരുടെ അത്യാഹിതത്തിൽസന്തോഷിക്കുന്നവൻശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
6പേരക്കിടാങ്ങൾ വൃദ്ധർക്കു കിരീടം;
മക്കളുടെ അഭിമാനം പിതാക്കൻമാരത്രേ.
7ഉത്തമമായ സംസാരം ഭോഷനു ചേരുകയില്ല;
കപടഭാഷണം അഭിജാതർക്ക്അത്രപോലുമില്ല.
8കൈക്കൂലി മാന്ത്രികക്കല്ലാണെന്നത്രേകൊടുക്കുന്നവൻെറ സങ്കൽപം;
തിരിയുന്നിടത്തെല്ലാം അവൻ വിജയം നേടുന്നു.
9തെറ്റു പൊറുക്കുന്നവൻ സ്നേഹം നേടുന്നു;
കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നവൻസ്നേഹിതനെ പിണക്കി അകറ്റുന്നു.
10ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ
ബുദ്ധിമാനെ ഒന്നു ശകാരിക്കുന്നതുകൂടുതൽ ഉള്ളിൽതട്ടും.
11അധമൻ എപ്പോഴും കലാപകാരിയാണ്;
ക്രൂരനായ ഒരു ദൂതൻ അവനെതിരായിഅയയ്ക്കപ്പെടും.
12ഭോഷനെ അവന്റെ ഭോഷത്തത്തിൽനേരിടുന്നതിനെക്കാൾ എളുപ്പം,
കുഞ്ഞുങ്ങൾ അപഹരിക്കപ്പെട്ടഒരു പെൺകരടിയെ നേരിടുകയാണ്.
13ഉപകാരത്തിനു പകരം അപകാരംചെയ്യുന്നവൻെറ ഭവനത്തിൽനിന്ന്തിൻമ വിട്ടകലുകയില്ല.
14കലഹത്തിൻെറ ആരംഭംഅണപൊട്ടുന്നതുപോലെയാണ്;
കലഹം തുടങ്ങുന്നതിനുമുൻപുതന്നെഅത് ഒഴിവാക്കിക്കൊള്ളുക.
15ദുഷ്ടരുടെ പ്രവൃത്തികളെന്യായീകരിക്കുന്നവനും,
നീതിമാൻമാരിൽ കുറ്റം ചുമത്തുന്നവനും,
ഒന്നുപോലെ കർത്താവിനെ വെറുപ്പിക്കുന്നു.
16ഭോഷനു ധനമുണ്ടായിട്ടെന്തു പ്രയോജനം?
അവനു ജ്ഞാനം വിലയ്ക്കുവാങ്ങാൻ കഴിയുമോ?
17മിത്രം എപ്പോഴും മിത്രം തന്നെ;
ആപത്തിൽ പങ്കുചേരാൻ ജനിച്ചവനാണുസഹോദരൻ.
18ബുദ്ധിഹീനൻ അയൽക്കാരന് വാക്കുകൊടുക്കുകയും ജാമ്യം നിൽക്കുകയും ചെയ്യുന്നു.
19നിയമനിഷേധകൻ കലഹപ്രിയനാണ്;
വാതിൽ ഉയർത്തിപ്പണിയുന്നവൻ
നാശം ക്ഷണിച്ചുവരുത്തുന്നു.
20കുടിലമാനസൻ ഐശ്വര്യം പ്രാപിക്കുകയില്ല;
വികടഭാഷണം നടത്തുന്നവൻആപത്തിൽ പതിക്കുന്നു.
21വിഡ്ഢിയായ പുത്രൻ പിതാവിന്റെ ദുഃഖമാണ്;
ഭോഷന്റെ പിതാവിന് ഒരിക്കലും സന്തോഷമില്ല.
22സന്തുഷ്ടഹൃദയം ആരോഗ്യദായകമാണ്;
തളർന്ന മനസ്സ് ആരോഗ്യം കെടുത്തുന്നു.
23നീതിയുടെ വഴി തെറ്റിക്കാൻ ദുഷ്ടൻരഹസ്യമായി കൈക്കൂലി വാങ്ങുന്നു.
24ബുദ്ധിമാൻ ജ്ഞാനോൻമുഖനായിരിക്കുന്നു;
ഭോഷന്റെ ദൃഷ്ടി അങ്ങുമിങ്ങുംഅലഞ്ഞുതിരിയുന്നു.
25മൂഢനായ പുത്രൻ പിതാവിനു ദുഃഖവുംഅമ്മയ്ക്കു കയ്പുമാണ്.
26നീതിമാന്റെ മേൽ പിഴചുമത്തുന്നതു നന്നല്ല;
ഉത്തമനെ പ്രഹരിക്കുന്നതു തെറ്റാണ്.
27വാക്കുകൾ നിയന്ത്രിക്കുന്നവൻ വിജ്ഞനാണ്;
പ്രശാന്തമായ മനസ്സുള്ളവൻ ബുദ്ധിമാനത്രേ.
28മൗനം ഭജിക്കുന്ന മൂഢൻപോലുംജ്ഞാനിയെന്നു കരുതപ്പെടുന്നു;
അവൻ വായ് പൂട്ടിയിരുന്നാൽബുദ്ധിമാനെന്നു ഗണിക്കപ്പെടുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്