Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 23

അധ്യായങ്ങൾ
1ഭരണാധിപനോടൊപ്പംഭക്ഷണത്തിനിരിക്കുമ്പോൾ നിന്റെ
മുൻപിലുള്ളതെന്താണെന്നു ശ്രദ്ധിക്കുക.
2ഭക്ഷണക്കൊതിയനാണെങ്കിൽ നീനിയന്ത്രണം പാലിക്കുക.
3അവന്റെ വിശിഷ്ട വിഭവങ്ങളിൽകൊതി വയ്ക്കരുത്;
അതു നിന്നെ ചതിക്കും;
4സമ്പത്തു നേടാൻ അമിതാധ്വാനം ചെയ്യരുത്,
അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻവേണ്ടവിവേകം കാണിക്കുക.
5സമ്പത്തിൻമേൽ കണ്ണുവയ്ക്കുമ്പോഴേക്കും അത് അപ്രത്യക്ഷമാകും;
കഴുകനെപ്പോലെ ചിറകുവച്ച് ആകാശത്തിലേക്കു പെട്ടെന്ന് അതു പറന്നുപോകുന്നു.
6പിശുക്കൻ തരുന്ന ആഹാരം കഴിക്കരുത്;
അവന്റെ വിശിഷ്ട വിഭവങ്ങൾകൊതിക്കുകയുമരുത്.
7എന്തെന്നാൽ, അവൻ മനസ്സിൽഎണ്ണിനോക്കുന്നുണ്ട്.
തിന്നുക, കുടിക്കുക എന്ന് അവൻ പറയുമെങ്കിലും അവന്ആത്മാർഥതയില്ല.
8കഴിച്ച ഭക്ഷണം നീ ഛർദിച്ചുകളയും;നിന്റെ നല്ല വാക്കുകൾ പാഴായിപ്പോവുകയും ചെയ്യും.
9ഭോഷൻ കേൾക്കേസംസാരിക്കരുത്;
നിന്റെ വാക്കുകളിലെ ജ്ഞാനത്തെഅവൻ നിന്ദിക്കുകയേയുള്ളു.
10പണ്ടേയുള്ള അതിർത്തിക്കല്ല് മാറ്റുകയോ അനാഥരുടെ നിലം കൈയേറുകയോ അരുത്.
11എന്തെന്നാൽ, അവരുടെ സംരക്ഷകൻശക്തനാണ്;
അവിടുന്ന് നിങ്ങൾക്കെതിരായിഅവരുടെ പക്ഷം വാദിക്കും.
12നിന്റെ മനസ്സു പ്രബോധനത്തിലുംകാതുകൾ വിജ്ഞാനം നിറഞ്ഞവചനങ്ങളിലും ഉറപ്പിക്കുക.
13കുട്ടിയെ ശിക്ഷിക്കാൻമടിക്കേണ്ടാ,
വടികൊണ്ട് അടിച്ചെന്നുവച്ച് അവൻ മരിച്ചുപോവുകയില്ല.
14അടിക്കുമ്പോൾ നീ അവന്റെ ജീവനെപാതാളത്തിൽനിന്നു രക്ഷിക്കുകയാണ്.
15മകനേ, നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കിൽ എന്റെ ഹൃദയവും സന്തോഷിക്കും.
16നിന്റെ അധരങ്ങൾ നീതി മൊഴിയുമ്പോൾ എന്റെ ആത്മാവ് ആഹ്ലാദിക്കും.
17നിന്റെ ഹൃദയം പാപികളെ നോക്കിഅസൂയപ്പെടരുത്;
എപ്പോഴും ദൈവഭക്തിയിൽഉറച്ചുനിൽക്കുക.
18തീർച്ചയായും നിനക്കൊരു ഭാവിയുണ്ട്;
നിന്റെ പ്രതീക്ഷയ്ക്കു ഭംഗം നേരിടുകയില്ല.
19മകനേ, ശ്രദ്ധിച്ചു കേൾക്കുക,വിവേകം പുലർത്തുക,മനസ്സിനെ നല്ല വഴിക്കു നയിക്കുകയും ചെയ്യുക.
20അമിതമായി വീഞ്ഞു കുടിക്കുകയുംമാംസം ഭക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽപ്പെടരുത്.
21എന്തെന്നാൽ മദ്യപനും ഭോജനപ്രിയനും ദാരിദ്ര്യത്തിലകപ്പെടും;
മത്തുപിടിച്ചു മയങ്ങുന്നവന്കീറത്തുണിയുടുക്കേണ്ടിവരും.
22നിനക്കു ജൻമം നൽകിയ പിതാവിനെഅനുസരിക്കുക;
വൃദ്ധയായ അമ്മയെ നിന്ദിക്കരുത്.
23എന്തു വില കൊടുത്തും സത്യം നേടുക;
അതു കൈവിടരുത്.
ജ്ഞാനവും പ്രബോധനവും ബുദ്ധിയും നേടുക.
24നീതിമാന്റെ പിതാവ് അത്യധികംആഹ്ലാദിക്കും;
ജ്ഞാനിയായ പുത്രനെ ലഭിച്ചവൻഅവനിൽ സന്തുഷ്ടി കണ്ടെത്തും.
25നിന്റെ മാതാപിതാക്കൾ സന്തുഷ്ടരാകട്ടെ,
നിന്റെ പെറ്റമ്മ ആഹ്ലാദിക്കട്ടെ.
26മകനേ, ഞാൻ പറയുന്നതുഹൃദയപൂർവം കേൾക്കുക;
എന്റെ മാർഗം അനുവർത്തിക്കുക.
27വേശ്യ ഒരു അഗാധ ഗർത്തമാണ്;
സൈ്വരിണി ഇടുങ്ങിയ ഒരു കിണറും.
28അവൾ കവർച്ചക്കാരനെപ്പോലെപതിയിരിക്കുന്നു;
പുരുഷൻമാരുടെ ഇടയിൽ അവിശ്വസ്തരുടെ എണ്ണം വർധിപ്പിക്കുന്നു.
29ദുരിതവും ദുഃഖവും കലഹവുംആവലാതിയും ആർക്കാണ്?
ആർക്കാണ് അകാരണമായ മുറിവുകൾ?
ആരുടെ കണ്ണാണു ചുവന്നു കലങ്ങിയത്?
30വീഞ്ഞു കുടിച്ചു സമയം പോക്കുന്നവർക്കും വീഞ്ഞുകലർത്തി രുചിപരീക്ഷിക്കുന്നവർക്കും തന്നെ.
31ചഷകങ്ങളിൽ വീഞ്ഞു ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്.
32അവസാനം അതു പാമ്പിനെപ്പോലെകടിക്കുകയും അണലിയെപ്പോലെകൊത്തുകയും ചെയ്യും.
33അപ്പോൾ നീ വിചിത്രകാഴ്ചകൾ കാണുകയും വികടത്തം ജൽപിക്കുകയും ചെയ്യും.
34നീ നടുക്കടലിൽ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളിൽതൂങ്ങിക്കിടക്കുന്നവനെപ്പോലെയുംആയിത്തീരും.
35നീ പറയും: അവർ എന്നെ അടിച്ചു;എനിക്കു വേദനിച്ചില്ല.
അവർ എന്നെ പ്രഹരിച്ചു; എനിക്ക് ഏറ്റില്ല;
ഞാൻ എപ്പോഴാണ് ഉണരുക?ഞാൻ ഇനിയും കുടിക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്