Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 12

അധ്യായങ്ങൾ
1ശിക്ഷണം ഇഷ്ടപ്പെടുന്നവൻവിജ്ഞാനത്തെയാണ് സ്നേഹിക്കുന്നത്;
ശാസനം വെറുക്കുന്നവൻമൂഢനത്രേ.
2ഉത്തമനായ മനുഷ്യന് കർത്താവിന്റെ അനുഗ്രഹം ലഭിക്കുന്നു;
തിൻമ നിരൂപിക്കുന്നവനെ അവിടുന്ന്ശിക്ഷയ്ക്കു വിധിക്കുന്നു.
3ദുഷ്ടതയിലൂടെ ആരും നിലനിൽപ്നേടുന്നില്ല;
നീതിമാൻമാർ ഒരിക്കലും ഉൻമൂലനംചെയ്യപ്പെടുന്നില്ല.
4ഉത്തമയായ ഭാര്യ ഭർത്താവിന്റെ കിരീടം;
അപമാനം വരുത്തിവയ്ക്കുന്നവൾഅവൻെറ അസ്ഥികളിലെ അർബുദവും.
5നീതിമാൻമാരുടെ ആലോചനകൾന്യായയുക്തമാണ്;
ദുഷ്ടരുടെ ഉപദേശങ്ങൾ വഞ്ചനാത്മകവും.
6ദുഷ്ടരുടെ വാക്കുകൾ രക്തത്തിനുപതിയിരിക്കുന്നു;
സത്യസന്ധരുടെ വാക്കുകൾ മനുഷ്യരെമോചിപ്പിക്കുന്നു.
7ദുഷ്ടർ നിപതിക്കുമ്പോൾ നിശ്ശേഷം നശിക്കും;
നീതിമാൻമാരുടെ പരമ്പര നിലനിൽക്കും.
8സദ്ബുദ്ധിയുള്ളവൻ അതിന്റെ പേരിൽ പ്രശംസിക്കപ്പെടുന്നു;
വികടബുദ്ധി നിന്ദിക്കപ്പെടുന്നു.
9ആഹാരത്തിനു വകയില്ലാതിരിക്കേവൻപു നടിക്കുന്നവനെക്കാൾ ശ്രേഷ്ഠൻ
അധ്വാനിച്ച് എളിയനിലയിൽകഴിയുന്നവനാണ്.
10നീതിമാൻ വളർത്തൃമൃഗങ്ങളോട് ദയകാട്ടുന്നു;
ദുഷ്ടൻമാരുടെ ഹൃദയം ക്രൂരതനിറഞ്ഞതാണ്.
11മണ്ണിൽ അധ്വാനിക്കുന്നവനുയഥേഷ്ടംആഹാരം കിട്ടും;
പാഴ്വേല ചെയ്യുന്നവൻ ബുദ്ധിശൂന്യനാണ്.
12ദുഷ്ടരുടെ ബലിഷ്ഠമായ ഗോപുരംതകർന്നടിയുന്നു;
നീതിമാൻമാരാകട്ടെ വേരുറച്ചുനിൽക്കുന്നു.
13ദുഷ്ടൻ തൻെറ ദുഷിച്ചവാക്കുകളിൽത്തന്നെ കുടുങ്ങിപ്പോകുന്നു;
നീതിമാൻ കുഴപ്പത്തിൽനിന്ന് രക്ഷപെടുന്നു.
14ഒരുവന് തൻെറ വാക്കുകൾക്ക് നൻമപ്രതിഫലമായി ലഭിക്കുന്നു;
വേറൊരുവന് തൻെറ കരവേലയ്ക്ക്തക്ക പ്രതിഫലം കിട്ടുന്നു.
15ഭോഷന്റെ ദൃഷ്ടിയിൽ തൻെറ പ്രവൃത്തി ഉത്തമമാണ്;
വിവേകി ഉപദേശം തേടുന്നു.
16ഭോഷൻ നീരസം പെട്ടെന്ന് പ്രകടിപ്പിക്കുന്നു;
വിവേചനാശീലമുള്ളവൻ നിന്ദനംവകവയ്ക്കുന്നില്ല.
17സത്യം പറയുന്നവൻ വ്യാജംകൂടാതെ തെളിവു നൽകുന്നു;
കള്ളസ്സാക്ഷി വ്യാജം പറയുന്നു.
18തുളച്ചുകയറുന്ന വാളുപോലെ,വീണ്ടുവിചാരമില്ലാതെ വാക്കുകൾപ്രയോഗിക്കുന്നവരുണ്ട്;
വിവേകിയുടെ വാക്കുകൾ മുറിവുണക്കുന്നു.
19സത്യസന്ധമായ വാക്ക് എന്നേക്കുംനിലനിൽക്കുന്നു;
വ്യാജമായ വാക്ക് ക്ഷണികമാണ്.
20തിൻമ നിനയ്ക്കുന്നവരുടെ ഹൃദയംകുടിലമാണ്;
നൻമ നിരൂപിക്കുന്നവർസന്തോഷമനുഭവിക്കുന്നു.
21നീതിമാൻമാർക്ക് അനർഥം സംഭവിക്കുന്നില്ല;
ദുഷ്ടർക്ക് ആപത്ത് ഒഴിയുകയില്ല.
22കള്ളം പറയുന്ന അധരങ്ങൾകർത്താവിനു വെറുപ്പാണ്;
വിശ്വസ്തതയോടെ പെരുമാറുന്നവർഅവിടുത്തെ സന്തോഷിപ്പിക്കുന്നു.
23വിവേകി തൻെറ അറിവ് മറച്ചുവയ്ക്കുന്നു;
ഭോഷൻ തൻെറ ഭോഷത്തംവിളംബരം ചെയ്യുന്നു.
24സ്ഥിരോത്സാഹിയുടെ കരം ഭരണം നടത്തും.
അലസൻമാർ അടിമവേല ചെയ്യാൻനിർബന്ധിക്കപ്പെടും.
25ഉത്കണ്ഠ ഒരുവന്റെ ഹൃദയത്തെനിരുൻമേഷമാക്കുന്നു;
നല്ലവാക്ക് അവനെ ഉത്തേജിപ്പിക്കുന്നു.
26നീതിമാൻ തിൻമയിൽനിന്ന് ഒഴിഞ്ഞുമാറുന്നു;
ദുഷ്ടൻെറ പെരുമാറ്റം അവനെത്തന്നെവഴിതെറ്റിക്കുന്നു.
27അലസന് തൻെറ ഇരയെ പിടികിട്ടുകയില്ല;
സ്ഥിരോത്സാഹിക്ക് അമൂല്യമായസമ്പത്തു ലഭിക്കും.
28നീതിയുടെ പാതയിലാണ് ജീവൻ;
അനീതിയുടെ മാർഗം
മരണത്തിലേക്കു നയിക്കുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്