Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 2

അധ്യായങ്ങൾ

ജ്ഞാനത്തിൻെറ സത്ഫലങ്ങൾ

1മകനേ, എന്റെ വാക്കു കേൾക്കുകയുംഎൻെറ നിയമം കാത്തു
സൂക്ഷിക്കുകയും ചെയ്യുക;
2നീ ജ്ഞാനത്തിനു ചെവി കൊടുക്കുകയും
അറിവിന്റെ നേരേ നിന്റെ ഹൃദയംചായിക്കുകയും ചെയ്യുക.
3പൊരുളറിയാൻവേണ്ടി കേണപേക്ഷിക്കുക;
അറിവിനുവേണ്ടി വിളിച്ചപേക്ഷിക്കുക.
4നീ അതിനെ വെള്ളിയെന്നപോലെ തേടുകയും
നിഗൂഢനിധിയെന്നപോലെഅനേ്വഷിക്കുകയും ചെയ്യുക.
5അപ്പോൾ നീ ദൈവഭക്തിയെന്തെന്നുഗ്രഹിക്കുകയും
ദൈവത്തെക്കുറിച്ചുള്ള അറിവുനേടുകയും ചെയ്യും.
6എന്തെന്നാൽ, കർത്താവ് ജ്ഞാനം നൽകുന്നു;
അവിടുത്തെ വദനത്തിൽനിന്ന് അറിവുംവിവേകവും പുറപ്പെടുന്നു.
7അവിടുന്ന് സത്യസന്ധർക്കായിഅന്യൂനമായ ജ്ഞാനം കരുതിവയ്ക്കുന്നു;
ധർമിഷ്ഠർക്ക് അവിടുന്ന് പരിചയായിവർത്തിക്കുന്നു.
8അവിടുന്ന് നീതിയുടെ മാർഗങ്ങൾസംരക്ഷിക്കുന്നു;
തൻെറ വിശുദ്ധരുടെ വഴികാത്തുസൂക്ഷിക്കുന്നു.
9അപ്പോൾ നീ നീതിയുംന്യായവുംധർമവും എല്ലാ നല്ല വഴികളും ഗ്രഹിക്കും.
10ജ്ഞാനം നിന്റെ ഹൃദയത്തിൽ നിറയുകയും അറിവ് ആത്മാവിനെആഹ്ലാദിപ്പിക്കുകയും ചെയ്യും.
11വിവേചനാശക്തി നിന്നെകാത്തുകൊള്ളുകയും അറിവ് നിന്നെ സംരക്ഷിക്കുകയും ചെയ്യും.
12ദുർമാർഗത്തിൽനിന്നും ദുർഭാഷികളിൽനിന്നും അതു നിന്നെ മോചിപ്പിക്കും.
13അവരാകട്ടെ ഇരുളിൻെറ വഴികളിൽചരിക്കാൻ സത്യസന്ധതയുടെമാർഗങ്ങൾ ഉപേക്ഷിക്കുന്നു.
14അവർ തിൻമ ചെയ്യുന്നതിൽസന്തോഷിക്കുകയും
അതിന്റെ വൈകൃതത്തിൽആഹ്ലാദിക്കുകയും ചെയ്യുന്നു.
15അവരുടെ വഴികൾ കുടിലമാണ്;
അവർ നേർവഴി വിട്ടുനടക്കുന്നു.
16നീ ദുശ്ചരിതയായ സ്ത്രീയിൽനിന്ന്,
സൈ്വരിണിയുടെ ചാടുവാക്കുകളിൽനിന്ന് രക്ഷപ്പെടുക.
17അവൾ തൻെറ യൗവനത്തിലെ സഹചരനെ പരിത്യജിക്കുകയും
തൻെറ ദൈവത്തിന്റെ ഉടമ്പടിവിസ്മരിക്കുകയും ചെയ്യുന്നു.
18അവളുടെ ഭവനം മരണത്തിൽ താഴുന്നു;
അവളുടെ പാത നിഴലുകളുടെലോകത്തിലേക്കുനയിക്കുന്നു.
19അവളുടെ അടുത്തേക്കു പോകുന്നവർമടങ്ങിവരുന്നില്ല;
ജീവന്റെ വഴികൾ വീണ്ടെടുക്കുന്നുമില്ല.
20അതിനാൽ, നീ സജ്ജനങ്ങളുടെവഴിയിൽ സഞ്ചരിക്കുക;
നീതിമാൻമാരുടെ മാർഗത്തിൽനിന്ന്വ്യതിചലിക്കരുത്.
21സത്യസന്ധർ ദേശത്തു വസിക്കുകയുംധർമിഷ്ഠർ അവിടെ നിലനിൽക്കുകയും ചെയ്യും.
22ദുഷ്ടരാകട്ടെ ദേശത്തുനിന്ന്വിച്ഛേദിക്കപ്പെടും;വഞ്ചകർ പിഴുതെറിയപ്പെടും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്