Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

സുഭാഷിതങ്ങൾ 7

അധ്യായങ്ങൾ
1മകനേ, എന്റെ വാക്കുകൾഅനുസരിക്കുകയും,
എന്റെ കൽപനകൾ നിധിപോലെകാത്തുസൂക്ഷിക്കുകയും ചെയ്യുക.
2എന്റെ കൽപനകൾ പാലിച്ചാൽനീ ജീവിക്കും;
എന്റെ ഉപദേശങ്ങൾ കൺമണിപോലെകാത്തുകൊള്ളുക.
3അവ നിന്റെ വിരലുകളിൽ അണിയുക;
ഹൃദയഫലകത്തിൽ കൊത്തിവയ്ക്കുക.
4ദുശ്ചരിതയായ സ്ത്രീയിൽനിന്ന്,
5മൃദുലഭാഷണം നടത്തുന്നസൈ്വരിണിയിൽനിന്ന്,
നിന്നെത്തന്നെ സംരക്ഷിക്കാൻജ്ഞാനത്തോട് നീ എന്റെ സഹോദരിയാണെന്നും
ഉൾക്കാഴ്ചയോടു നീ എന്റെ ഉറ്റസുഹൃത്താണെന്നും പറയുക.
6ഞാൻ വീടിന്റെ ജനാലയ്ക്കൽനിന്ന്വിരിക്കിടയിലൂടെ വെളിയിലേക്കു നോക്കി.
7ശുദ്ധഗതിക്കാരായയുവാക്കളുടെകൂട്ടത്തിൽ,
ബുദ്ധിശൂന്യനായ ഒരുവനെ ഞാൻ കണ്ടു.
8അവൻ വഴിക്കോണിൽ അന്തിമിനുക്കത്തിൽ,
9രാത്രിയുടെയും ഇരുളിൻെറയും മറവിൽ
അവളുടെ വീട്ടിലേക്കുള്ളവഴിയിലൂടെ നീങ്ങിക്കൊണ്ടിരുന്നു.
10അപ്പോൾ കുടിലഹൃദയയായ അവൾവേശ്യയെപ്പോലെ ഉടുത്തൊരുങ്ങിഅവനെതിരേ വന്നു.
11അവൾ ഉച്ചത്തിൽ സംസാരിക്കുന്നവളുംതന്നിഷ്ടക്കാരിയുമാണ്;
അവൾ വീട്ടിൽ ഉറച്ചിരിക്കാറില്ല.
12തെരുവിലും ചന്തയിലും ഓരോമൂലയിലും മാറിമാറിഅവൾ കാത്തിരിക്കുന്നു.
13അവൾ അവനെ പിടികൂടി ചുംബിക്കുന്നു;
നിർലജ്ജമായ മുഖഭാവത്തോടെ അവൾ അവനോടു പറയുന്നു:
14എനിക്കു ബലികൾസമർപ്പിക്കാനുണ്ടായിരുന്നു;
ഇന്നു ഞാൻ എന്റെ വ്രതങ്ങൾപൂർത്തിയാക്കിയിരിക്കുന്നു.
15തൻമൂലം, ഇപ്പോൾ ഞാൻ നിന്നെ കണ്ടുമുട്ടാനായി,
ആകാംക്ഷാപൂർവംഅനേ്വഷിച്ചിറങ്ങിയിരിക്കുകയാണ്;
ഞാൻ നിന്നെ കണ്ടെത്തുകയും ചെയ്തു.
16ഞാൻ എന്റെ തൽപം വിരികൾകൊണ്ടും ഈജിപ്തിലെ വർണപ്പകിട്ടാർന്ന പട്ടുകൊണ്ടും അലങ്കരിച്ചിരിക്കുന്നു.
17ഞാൻ മീറ, അകിൽ, കറുവാപ്പട്ടഎന്നിവയാൽ എന്റെ കിടക്കസുരഭിലമാക്കിയിരിക്കുന്നു.
18പ്രഭാതമാകുന്നതുവരെ നമുക്ക്കൊതിതീരെ സ്നേഹം നുകരാം;
നമുക്കു സ്നേഹത്തിൽ ആറാടാം.
19എന്തെന്നാൽ, എന്റെ ഭർത്താവ് വീട്ടിലില്ല;
അവൻ ദീർഘയാത്ര പോയിരിക്കുന്നു.
20സഞ്ചി നിറയെ പണവും കൊണ്ടുപോയിട്ടുണ്ട്.
വെളുത്തവാവിനേ തിരിച്ചെത്തൂ.
21ഒട്ടേറെ ചാടുവാക്കുകൾകൊണ്ട് അവൾ അവനെ പ്രേരിപ്പിക്കുന്നു;
മധുരമൊഴിയാൽ അവൾഅവനെ നിർബന്ധിക്കുന്നു.
22കശാപ്പുശാലയിലേക്കു കാളപോകുന്നതുപോലെ,
23ഉടലിനുള്ളിൽ അമ്പു തുളഞ്ഞുകയറത്തക്കവിധം കലമാൻകുരുക്കിൽപ്പെടുന്നതുപോലെ,
പക്ഷി കെണിയിലേക്കുപറന്നുചെല്ലുന്നതുപോലെ,
പെട്ടെന്ന് അവൻ അവളെ അനുഗമിക്കുന്നു;
ജീവനാണ് തനിക്കു നഷ്ടപ്പെടാൻപോകുന്നതെന്ന് അവൻ അറിയുന്നതേയില്ല.
24ആകയാൽ, മക്കളേ, ഞാൻ പറയുന്നതുശ്രദ്ധിച്ചു കേൾക്കുവിൻ.
25നിങ്ങളുടെ ഹൃദയം അവളുടെമാർഗങ്ങളിലേക്കു തിരിയാതിരിക്കട്ടെ;
നിങ്ങൾ അലഞ്ഞുതിരിഞ്ഞ് അവളുടെവഴികളിൽ ചെന്നുപെടാതിരിക്കട്ടെ.
26എന്തെന്നാൽ, അനേകംപേർഅവൾക്കിരയായി നിലംപതിച്ചിട്ടുണ്ട്;
അതേ, അവൾമൂലം ജീവൻനഷ്ടപ്പെട്ടവർ അസംഖ്യമാണ്..
27അവളുടെ ഭവനംപാതാളത്തിലേക്കുള്ള വഴിയാണ്; മരണത്തിന്റെ അറകളിലേക്ക്അത് ഇറങ്ങിച്ചെല്ലുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്