Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഏശയ്യാ 60

അധ്യായങ്ങൾ

ജറുസലെമിൻെറ ഭാവിമഹത്വം

1ഉണർന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്വം നിന്റെ മേൽ ഉദിച്ചിരിക്കുന്നു.
2അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാൽ, കർത്താവ് നിന്റെ മേൽ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നിൽ ദൃശ്യമാവുകയും ചെയ്യും.
3ജനതകൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കൻമാർ നിന്റെ ഉദയശോഭയിലേക്കും വരും.
4കണ്ണുകളുയർത്തി ചുറ്റും നോക്കിക്കാണുക; അവർ ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു. നിന്റെ പുത്രൻമാർ ദൂരെനിന്നു വരും; പുത്രിമാർ കരങ്ങളിൽ സംവഹിക്കപ്പെടും.
5ഇതെല്ലാം ദർശിച്ചു നീ തേജസ്വിനിയാകും. സമുദ്രത്തിലെ സമ്പത്ത് നിന്റെ അടുക്കൽ കൊണ്ടുവരുകയും ജനതകളുടെ ധനം നിനക്കു ലഭിക്കുകയും ചെയ്യുമ്പോൾ നിന്റെ ഹൃദയം ആനന്ദപുളകിതമാകും.
6ഒട്ടകങ്ങളുടെ ഒരു പറ്റം, മിദിയാനിലെയും ഏഫായിലെയും ഒട്ടകക്കൂറ്റൻമാരുടെ കൂട്ടം, നിന്നെ മറയ്ക്കും. ഷേബായിൽനിന്നുള്ള വരും വരും. അവർ സ്വർണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവരുകയും കർത്താവിന്റെ കീർത്തനം ആലപിക്കുകയും ചെയ്യും.
7കേദാറിലെ ആട്ടിൻപറ്റങ്ങളെ നിന്റെ അടുക്കൽ കൊണ്ടുവരും. നെബായോത്തിലെ മുട്ടാടുകളെ നിനക്കു ലഭിക്കും. സ്വീകാര്യമാംവിധം അവ എന്റെ ബലിപീഠത്തിൽ വരും. എന്റെ ശ്രേഷ്ഠമായ ആലയത്തെ ഞാൻ മഹ ത്വപ്പെടുത്തും.
8മേഘത്തെപ്പോലെയും, കിളിവാതിലിലേക്കു വരുന്ന പ്രാവുകളെപ്പോലെയും പറക്കുന്ന ഇവർ ആരാണ്?
9തീരദേശങ്ങൾ എന്നെ കാത്തിരിക്കും. ദൈവമായ കർത്താവിന്റെ നാമത്തിനും ഇസ്രായേലിന്റെ പരിശുദ്ധനുംവേണ്ടി, വിദൂരത്തുനിന്നു നിന്റെ പുത്രൻമാരെ അവരുടെ സ്വർണവും വെള്ളിയും സഹിതം കൊണ്ടുവരുന്നതിന് താർഷീഷിലെ കപ്പലുകൾ മുൻപന്തിയിലുണ്ട്. അവിടുന്ന് നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.
10വിദേശികൾ നിന്റെ മതിലുകൾ പണിതുയർത്തും. അവരുടെ രാജാക്കൻമാർ നിന്നെ സേവിക്കും. എന്റെ കോപത്തിൽ ഞാൻ നിന്നെ പ്രഹരിച്ചു. എന്നാൽ, എന്റെ കരുണയിൽ ഞാൻ നിന്നോടു കൃപ ചെയ്തു.
11ജനതകളുടെ സമ്പത്ത് അവരുടെ രാജാക്കൻമാരുടെ അകമ്പടിയോടെ നിന്റെ അടുക്കൽ എത്തിക്കേണ്ടതിനു നിന്റെ കവാടങ്ങൾ രാപകൽ തുറന്നുകിടക്കട്ടെ; ഒരിക്കലും അടയ്ക്കരുത്.
12നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നശിക്കും. ആ ജനതകൾ നിർമാർജനം ചെയ്യപ്പെടും.
13എന്റെ വിശുദ്ധസ്ഥലം അലങ്കരിക്കാൻ ലബനോന്റെ മഹത്വമായ സരളവൃക്ഷവും പുന്നയും ദേവദാരുവും നിന്റെ അടുക്കൽ എത്തും. എന്റെ പാദപീഠം ഞാൻ മഹത്വപൂർണമാക്കും.
14നിന്നെ പീഡിപ്പിച്ചവരുടെ പുത്രർ നിന്റെ അടുക്കൽ വന്നു താണു വണങ്ങും. നിന്നെ നിന്ദിച്ചവർ നിന്റെ പാദത്തിൽ പ്രണമിക്കും. കർത്താവിന്റെ നഗരം, ഇസ്രായേലിന്റെ പരിശുദ്ധനായവൻെറ സീയോൻ, എന്ന് അവർ നിന്നെ വിളിക്കും.
15ആരും കടന്നുപോകാത്തവിധം പരിത്യക്തയും വെറുക്കപ്പെട്ടവളുമായിരുന്നു നീ. ഞാൻ നിന്നെ എന്നേക്കും പ്രൗഢിയുറ്റവളും തലമുറകൾക്ക് ആനന്ദവും ആക്കും.
16നീ ജനതകളുടെ പാലു കുടിക്കും; രാജാക്കൻമാരുടെ ഐശ്വര്യം നുകരും. കർത്താവായ ഞാനാണ് നിന്റെ രക്ഷകനെന്നും യാക്കോബിൻെറ ശക്തനായവനാണ് നിന്റെ വിമോചകനെന്നും നീ അറിയും.
17ഓടിനു പകരം സ്വർണവും ഇരുമ്പിനു പകരം വെള്ളിയും തടിക്കു പകരം ഓടും കല്ലിനു പകരം ഇരുമ്പും ഞാൻ കൊണ്ടുവരും. സമാധാനത്തെ നിന്റെ മേൽനോട്ടക്കാരും നീതിയെ നിന്റെ അധിപതികളും ആക്കും.
18നിന്റെ ദേശത്ത് ഇനി അക്രമത്തെപ്പറ്റി കേൾക്കുകയില്ല. ശൂന്യതയും നാശവും നിന്റെ അതിർത്തിക്കുള്ളിൽ ഉണ്ടാവുകയില്ല; നിന്റെ മതിലുകളെ രക്ഷയെന്നും കവാടങ്ങളെ സ്തുതിയെന്നും നീ വിളിക്കും.
19പകൽ സൂര്യനായിരിക്കുകയില്ല ഇനി നിനക്കു പ്രകാശം തരുക; നിനക്കു പ്രകാശംനൽകാൻ രാത്രിയിൽ ചന്ദ്രനായിരിക്കുകയില്ല പ്രശോഭിക്കുന്നത്. കർത്താവായിരിക്കും നിന്റെ നിത്യമായ പ്രകാശം; നിന്റെ ദൈവമായിരിക്കും നിന്റെ മഹത്വം.
20നിന്റെ സൂര്യൻ അസ്തമിക്കുകയില്ല; നിന്റെ ചന്ദ്രൻമറയുകയുമില്ല; കർത്താവ് നിന്റെ നിത്യപ്രകാശമായിരിക്കും. നിന്റെ വിലാപദിനങ്ങൾ അവസാനിക്കും.
21നിന്റെ ജനം നീതിമാൻമാരാകും. ഞാൻ മഹത്വപ്പെടേണ്ടതിനു ഞാൻ നട്ട മുളയും എന്റെ കരവേലയുമായ ദേശത്തെ എന്നേക്കുമായി അവർ കൈവശപ്പെടുത്തും.
22ഏറ്റവും നിസ്സാരനായവൻ ഒരു വംശവും ഏറ്റവും ചെറിയവൻ ശക്തിയുള്ള ജനതയുമാകും. ഞാനാണു കർത്താവ്, യഥാകാലം ഞാൻ ഇത് ത്വരിതമാക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്