Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ഏശയ്യാ 4

അധ്യായങ്ങൾ
1അന്ന് ഏഴു സ്ത്രീകൾ ഒരു പുരുഷനെ തടഞ്ഞു നിർത്തി പറയും: ഞങ്ങൾ സ്വന്തം അപ്പം ഭക്ഷിക്കുകയും സ്വന്തം വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം. നിന്റെ നാമംകൊണ്ടു ഞങ്ങൾ വിളിക്കപ്പെട്ടാൽ മാത്രം മതി, ഞങ്ങളുടെ അപമാനം നീക്കിത്തരണമേ!

രക്ഷയുടെ വാഗ്ദാനം

2അന്നു കർത്താവ് വളർത്തിയ ശാഖ മനോഹരവും മഹനീയവും ആയിരിക്കും. ഭൂമിയിലെ ഫലങ്ങൾ ഇസ്രായേലിൽ അവശേഷിക്കുന്നവരുടെ അഭിമാനവും മഹത്വവും ആയിരിക്കും.
3സീയോനിൽ - ജറുസലെമിൽ - അവശേഷിക്കുന്നവർ, ജീവിക്കാനുള്ളവ രുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന ജറുസലെം നിവാസികൾ, വിശുദ്ധർ എന്നു വിളിക്ക പ്പെടും.
4ന്യായവിധിയുടെ തീക്കാറ്റയച്ച് കർത്താവ് സീയോൻപുത്രിയുടെ മാലിന്യങ്ങൾ ഇല്ലാതാക്കുകയും ജറുസലെമിൻെറ മധ്യത്തിലുള്ള രക്തക്കറ തുടച്ചുമാറ്റുകയും ചെയ്യുമ്പോൾത്തന്നെ.
5അപ്പോൾ സീയോൻ പർവതത്തിനും അവിടെ സമ്മേളിക്കുന്നവർക്കും മുകളിൽ പകൽ മേഘവും രാത്രി പുകയും ജ്വലിക്കുന്ന അഗ്നിയുടെ ദീപ്തിയും കർത്താവ് സ്ഥാപിക്കും.
6കർത്താവിന്റെ മഹത്വം എല്ലാറ്റിനും മുകളിൽ ഒരു വിതാനവും കൂടാരവും ആയി നിലകൊള്ളും. അതു പകൽ തണൽ നൽകും. കൊടുങ്കാറ്റിലും മഴയിലും അത് അഭയമായിരിക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്